Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തുലാമാസ പൂജ: പമ്പയിലേക്ക് ചെറിയവാഹനങ്ങൾ മാത്രം , നിലയ്‌ക്കൽ -പമ്പാ റോഡിന് ടെണ്ടറായില്ല, റീ ടെണ്ടർ നടത്തും

കോവിഡ് പശ്ചാത്തലത്തിൽ 17ന് തുലാമാസ പൂജയ്‌ക്ക് നട തുറക്കുമ്പോൾ 250 ഭക്തരെ വീതം ശബരിമലയിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി നൽകി നൽകിയിട്ടുള്ളത്. പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുണ്ട്. മലകയറുന്ന അയ്യപ്പൻമാർക്ക് പമ്പാ സ്‌നാനം നടത്താൻ അനുമതി നൽകിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 10:20 am IST
in Kerala

തിരുവല്ല: ശബരിമലയിൽ തുലാമാസ പൂജയ്‌ക്ക് തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിടാൻ നിർദ്ദേശം. കാലവർഷത്തിൽ തകർന്ന നിലയ്‌ക്കൽ -പമ്പ റോഡിന്റെ പുനർനിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലയ്‌ക്കൽ- പമ്പാ റോഡിൽ ചാലക്കയത്തിന് സമീപം പ്ലാന്തോട് ഭാഗത്ത് തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ ഒന്നരമാസം വേണ്ടിവരും. 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്.തുലാമാസ പൂജകൾക്ക് ഭക്തരെ ദർശനത്തിന് പ്രവേശിപ്പിക്കും എന്ന് പറയുമ്പോൾ ഭക്തരുടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടും എന്ന കാര്യത്തിലായിരുന്നു ആശങ്ക.തുലാമാസ പൂജയ്‌ക്ക് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന്  ഇന്നലെ  വകുപ്പ് തല ഓഫീസർമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  എന്നാൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ടെന്ന സെസിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് വാഹനങ്ങൾക്ക് നിയന്ത്രണവും കർശന സുരക്ഷയോടെയുമായിരിക്കും കടത്തിവിടുക.  

കോവിഡ് പശ്ചാത്തലത്തിൽ 17ന് തുലാമാസ പൂജയ്‌ക്ക് നട തുറക്കുമ്പോൾ 250 ഭക്തരെ വീതം ശബരിമലയിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി നൽകി നൽകിയിട്ടുള്ളത്. പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുണ്ട്. മലകയറുന്ന അയ്യപ്പൻമാർക്ക് പമ്പാ സ്‌നാനം നടത്താൻ അനുമതി നൽകിയിട്ടില്ല. പകരം ഇറിഗേഷൻ, ദേവസ്വം ബോർഡ്, വാട്ടർ അതോറിറ്റി വകുപ്പുകൾ സംയുക്തമായി ഭക്തർക്ക് പ്രത്യേക സംവിധാനമൊരുക്കാനാണ് തീരുമാനം. എന്നാൽ ഇതിന് സ്ഥലം കണ്ടെത്തുന്നതിനും ഭക്തർ കുളിക്കുന്ന വെള്ളം വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കേണ്ടതുണ്ട്. തുലാമാസ പൂജകൾക്ക് നടതുറക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കേ പകരം സംവിധാനം എങ്ങനെ നടപ്പാക്കും എന്നകാര്യത്തിലാണ് ഉദ്യോഗസ്ഥർക്കും ആശങ്ക. സാധന സാമഗ്രികൾ എത്തിക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിൽ പ്രധാനം. റോഡിന്റെ തകർച്ച കാരണം തുലാമാസ പൂജകൾക്കുള്ള  സാധനങ്ങൾ എത്തിക്കാനും മണ്ഡലക്കാലത്തിന് മുമ്പായി തീർക്കേണ്ട മരാമത്ത് പണികൾക്കുള്ള സാധന,സാമഗ്രികൾ എത്തിക്കുന്നതിനും പ്രതിസന്ധി നേരിടുകയാണ്.

Tags: റോഡുകള്‍ശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

Kerala

സന്നിധാനത്ത് തിരക്ക് തുടരുന്നു: വെര്‍ച്വല്‍ ബുക്കിങ് സമയക്രമം പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ്

Samskriti

സമഭാവനയുടെ സന്നിധാനം

പുതിയ വാര്‍ത്തകള്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.