കോട്ടയം: ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള യൂണിവേഴ്‌സിറ്റി ഉദ്ഘാടന കര്‍മ്മത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിക്കാത്തത് അപലപനീയമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്.
ഗുരുദേവന്റെ പേരില്‍ നാണയമിറക്കിയപ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ പ്രകാശനച്ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ പങ്കെടുപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആ മര്യാദ കാട്ടാത്തത് ഗുരുദേവനോടുള്ള അനാദരവായി കാണുകയാണെന്ന് പി.സി. തോമസ് പറഞ്ഞു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയെ മലപ്പുറത്തു വച്ച് ആക്രമിച്ചതില്‍ തോമസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
















