പാരീസ്: മുന്‍ ചാമ്പ്യന്‍ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി. ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് പാരീസിലെത്തിയ ഈ അമേരിക്കന്‍ താരം പരിക്കിനെ തുടര്‍ന്നാണ് പിന്മാറിയത്.
മുപ്പത്തിയൊമ്പതുകാരിയായ സെറീന വില്ല്യംസ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയിട്ടുണ്ട്. പരിക്കുമായാണ് ഇത്തവണ ഫ്രഞ്ച് ഓപ്പണിന് എത്തിയത്. ആദ്യ റൗണ്ടില്‍ വിജയം നേടിയതിന് പിന്നാലെ പരിക്ക് ഗുരുതരമായി. രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയയുടെ പിരോണ്‍കോവയെ നേരിടാനിരിക്കെയാണ് സെറീനയുടെ പിന്മാറ്റം.
ആദ്യ റൗണ്ടില്‍ അമേരിക്കയുടെ തന്നെ ക്രിസ്റ്റി ആനെയാണ് സെറീന പരാജയപ്പെടുത്തിയത്.
















