Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മിസൈല്‍മാനും മെട്രോമാനും ആദരം; സി.യു.കെയില്‍ രണ്ട് പുതിയ സെന്ററുകള്‍

പുതുതായി ചാര്‍ജ്ജെടുത്ത വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരുലുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇരുപതാം അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് ഇവ സ്ഥാപിക്കാന്‍ തീരുമാനമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:12 pm IST
inKasargod

പെരിയ: ഇന്ത്യന്‍ മിസൈല്‍ ടെക്‌നോളജിയുടെ പിതാവായ മുന്‍ രാഷ്‌ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെയും മെട്രോ റെയില്‍ നിര്മാണത്തിലൂടെ ഇതിഹാസമായ ഇ. ശ്രീധരനെയും ആദരിച്ചു കൊണ്ട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ രണ്ട് പുതിയ സെന്ററുകള്‍ കൂടി ആരംഭിക്കുന്നു. പുതുതായി ചാര്‍ജ്ജെടുത്ത വൈസ് ചാന്‍സിലര്‍ പ്രൊഫ. എച്ച് വെങ്കിടേശ്വരുലുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇരുപതാം അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് ഇവ സ്ഥാപിക്കാന്‍ തീരുമാനമായത്. 

യൂണിവേഴ്‌സിറ്റിയിലെ ഇരുപത്തി ഏഴോളം വരുന്ന പഠന വകുപ്പുകള്‍ സംഘടിപ്പിക്കുന്ന മുഴുവന്‍ എക്സ്റ്റന്‍ഷന്‍ പരിപാടികളും ഇതോടുകൂടി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സെന്റര്‍ ഫോര്‍ എക്സ്റ്റന്‍ഷന്‍ ആക്റ്റിവിറ്റിസിന്റെ കീഴില്‍ വരും. വാഴ്‌സിറ്റിയെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എകീകരിക്കപ്പെടുക. വിവിധ വകുപ്പുകളില്‍ ഇതിനായി പ്രത്യേക കോര്‍ഡിനേറ്റര്മാര്ക്ക് സ്വതന്ത്ര ചുമതലകളും ഒരു സ്‌കൂള്‍ ഡീനിന് സെന്ററിന്റെ ഡയറക്ടര്‍ ചാര്‍ജ്ജും നല്‍കും. 

മുന്‍കഴിഞ്ഞ വര്‍ഷങ്ങളിലും പെരിയയിലെയും ചുറ്റുപ്രദേശങ്ങളിലെയും സ്‌ക്കൂള്‍, കോളേജ് എന്നിവിടങ്ങളിലും ഗ്രാമങ്ങളിലും പൊതുജന കേന്ദ്രങ്ങളിലും സര്‍വകലാശാലയുടെ വിവിധ വകുപ്പുകളും എന്‍.എസ്.എസ് അടക്കമുള്ള വ്യത്യസ്ത സെല്ലുകളും നിരവധി എക്സ്റ്റന്‍ഷന്‍ പരിപാടികള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. പുതുതായി നിലവില്‍ വരുന്ന സെന്റര്‍, ഇനി മുതല്‍, പ്രസ്തുത പ്രവര്‍ത്തനങ്ങളെ മുഴുവനും ഏകോപിപ്പിക്കും.

ലഭ്യമായ നിരവധി ഫണ്ടുകള്‍ ഉപയോഗിച്ച്, വാഴ്‌സിറ്റി ഇതിനോടകം പല മികച്ച പ്രോജക്റ്റുകള്‍ പൊതുജനോപകാരപ്രദമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും, അത്, കേന്ദ്ര സര്‍വകലാശാലയുടേത് എന്ന പേരില്‍ പലപ്പോഴും ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചിരുന്നില്ല. അതിനൊരു പരിഹാരം എന്ന നിലയില്‍ കൂടിയാണ് പുതിയ സെന്ററുകള്‍ ആരംഭിക്കാനുള്ള തീരുമാനമുണ്ടായത്. കൂടാതെ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലേക്കിറങ്ങാന്‍ ഇത്തരം ഒരു സെന്റര്‍ തുടങ്ങുന്നതോട് കൂടി സഹായകമാവുകയും ചെയ്യും. ഇപ്പോള്‍, വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ജീവിത നൈപുണ്യ പരിശീലനങ്ങള്‍, കൂടുതല്‍ വിപുലമാക്കാനാണ് ഇ.ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ എന്ന പുതിയ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് സ്‌കില്‍സ് അപര്യാപ്തതയുടെ തിരിച്ചറിവാണ് യൂണിവേഴ്‌സിറ്റിക്ക് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രചോദനമായത്. ജീവിത പ്രതിസന്ധികളെ മറികടക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക, ചുറ്റുപാടുകളെയും കുടുംബത്തെയും സമൂഹത്തെയും നന്നായി നയിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ആറുമാസം ദൈഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, ഒരു വര്ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സും ഈ സെന്ററില്‍ ഉടന്‍ ആരംഭിക്കും. 

കാസര്‍ക്കോട് ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടുന്നതിന് ഒരു ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് നല്കാനാവുന്ന മുഴുവന്‍ ഇടപെടലുകളും നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ രണ്ട് സെന്ററുകളും സ്ഥാപിക്കപ്പെടുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന സയന്‍സ്, ഹ്യുമാനിറ്റിസ് വിഷയങ്ങളില്‍ പുതിയ ബിരുദ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
 

Tags: kasargodകേന്ദ്ര സര്‍ക്കാര്‍University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.