Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പച്ച മതവര്‍ഗീയത പറഞ്ഞ് സിപിഎം; പിന്നാക്കമാകാതെ നോക്കി കോണ്‍ഗ്രസും

മുസ്ലിം ലീഗിനെക്കുറിച്ചും ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവ് പറയുന്നത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന നിലയ്‌ക്കല്ല. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടിയുമല്ല. മറിച്ച് മുസ്ലിം എന്ന മത അടയാളങ്ങളാണ് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതുവഴി, ഒടുവില്‍ നാലര വര്‍ഷത്തെ ഭരണകാലത്തും ആ പാര്‍ട്ടി നടത്തിയ പക്ഷപാത രാഷ്‌ട്രീയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് അകന്ന ഒരു വലിയ വിഭാഗം വോട്ടര്‍മാരെ തിരികെ പിടിക്കാനാണ് ശ്രമം. മറ്റൊരു രാഷ്‌ട്രീയ കബളിപ്പിക്കല്‍കൂടി എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Sep 29, 2020, 12:13 pm IST
inKerala

കൊച്ചി: രാഷ്‌ട്രീയ ധ്രുവീകരണം തെരഞ്ഞെടുപ്പിനു മുമ്പ് പതിവാണെങ്കിലും വര്‍ഗീയ രാഷ്‌ട്രീയ ധ്രുവീകരണത്തിന് പരസ്യമായി പ്രമുഖ പാര്‍ട്ടികള്‍ ഇറങ്ങുന്നത് കേരളത്തില്‍ അസാധാരണമാണ്. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിംലീഗിന് മേല്‍ക്കൈയുള്ള സര്‍ക്കാര്‍ വരുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പു നല്‍കുന്നു. ഖുറാന്‍ വിവാദത്തിലായ മന്ത്രി കെ.ടി. ജലീലിനെതിരേ അന്വേഷണം ആവശ്യപ്പെട്ട യുഡിഎഫ് കണ്‍വീനറായ ബെന്നി ബഹ്നാന്‍ എന്ന കോണ്‍ഗ്രസ് നേതാവ് രാജിവെക്കുന്നു. ഒരേ സമയം പ്രീണിപ്പിച്ചും പേടിപ്പിച്ചും പ്രമുഖ പാര്‍ട്ടികള്‍ സംസ്ഥാന രാഷ്‌ട്രീയത്തെ വര്‍ഗീയധ്രുവീകരണത്തിന്റെ പരമാവധിയിലേക്ക് എത്തിക്കുകയാണ്.

മുസ്ലിം ലീഗിനെക്കുറിച്ചും ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാവ് പറയുന്നത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന നിലയ്‌ക്കല്ല. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടിയുമല്ല. മറിച്ച് മുസ്ലിം എന്ന മത അടയാളങ്ങളാണ് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതുവഴി, ഒടുവില്‍ നാലര വര്‍ഷത്തെ ഭരണകാലത്തും ആ പാര്‍ട്ടി നടത്തിയ പക്ഷപാത രാഷ്‌ട്രീയത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അകന്ന ഒരു വലിയ വിഭാഗം വോട്ടര്‍മാരെ തിരികെ പിടിക്കാനാണ് ശ്രമം. മറ്റൊരു രാഷ്‌ട്രീയ കബളിപ്പിക്കല്‍കൂടി എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ചത്ത കുതിരിയെന്ന് ജവഹര്‍ലാല്‍ നെഹ്റു ആക്ഷേപിച്ച് തള്ളിയ മുസ്ലിം ലീഗിനെ മുന്നണിയില്‍ കയറ്റി മാന്യത നല്‍കി വളര്‍ത്തി വലുതാക്കിയത് ഇഎംഎസാണ്. നമ്പൂതിരിപ്പാട് ഇടതു മുന്നണിക്ക് മുതലാക്കിയ ലീഗിന് ഭരണത്തില്‍ മേല്‍ക്കൈ കിട്ടുമെന്ന് ഭയപ്പെടുത്തേണ്ട സ്ഥിതിയാണ്. മുസ്ലിം സമുദായത്തില്‍ ഒരു ചെറുപക്ഷം മാത്രമാണിപ്പോള്‍ ഇടതിനൊപ്പം. പക്ഷേ, അവര്‍ കാല്‍ പിടിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കാത്ത മുസ്ലിം സംഘടനകളില്ല. അവരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണവും സഹായവും നല്‍കുന്നവരുണ്ട്. പിഡിപിയും എസ്ഡിപിഐയും എന്‍ഡിഎഫും ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും അടക്കം സമസ്തരുമുണ്ട്.  

ബിജെപി വരുന്നുവെന്നും നാടുവിട്ടു പോകേണ്ടിവരുമെന്നും നുണ പ്രചരിപ്പിച്ച് ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനാണ് മുന്‍ തെരഞ്ഞെടുപ്പുകളില്‍ സിപിഎം ശ്രമിച്ചത്. അത് ഫലിച്ചെങ്കിലും നുണയാണെന്ന് പറ്റിക്കപ്പെട്ടവര്‍ തിരിച്ചറിഞ്ഞു. അതോടെയാണ് മുസ്ലിം രാഷ്‌ട്രീയ മേല്‍ക്കോയ്‌മ വരുന്നുവെന്ന പേടിപ്പിക്കല്‍. പക്ഷേ, ശബരിമല വിഷയം മുതല്‍ സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള ഭരണകാല അഴിമതികളില്‍ കാര്യങ്ങള്‍ പഠിച്ച വോട്ടര്‍മാരെ കബളിപ്പിക്കാനാവില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

യുഡിഎഫും മതേതര രാഷ്‌ട്രീയം പറയുകയും വര്‍ഗീയത കാണിക്കുകയുമാണ്. ബെന്നി ബെഹ്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. മുന്‍ കെപിസിസി പ്രസിഡന്റിന് വഴിയാരുക്കാനാണെന്നാണ് വാദം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരു മത വിഭാഗത്തില്‍നിന്നാണ്.  

മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തല കോപ്പിട്ടിരിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്. ലീഗിന്റെ മേല്‍ക്കൈ എന്ന സിപിഎം ഭീഷണിയെ ചെറുക്കാന്‍ ചില പൊടിക്കൈകള്‍ വേണം. കെ.എം. മാണിയുടെ മകന്‍ ജോസ് മാണിയുടെ പോക്കിനെ ഉമ്മന്‍ ചാണ്ടിയെക്കൊണ്ട് ബാലന്‍സ് ചെയ്യണം.  മുരളിയുടെ രാജി സംഘടനയില്‍ ബാധിക്കുന്ന വലിയ കാര്യമല്ലെങ്കിലും ചില സൂചനകളാണ്. മുരളി അത് പറയാതെ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ എ.കെ. ആന്റണിക്ക് കേരള കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരമൊരുക്കല്‍കൂടിയാണിപ്പോള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടി- ബെന്നി പിണക്കമടക്കം വാര്‍ത്തകള്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ മാത്രമാണ്.

സിപിഎം സംസ്ഥാന യോഗം കഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ വര്‍ഗീയ രാഷ്‌ട്രീയ ഭീഷണിയിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊന്നുണ്ട്. ക്രിസ്തീയ സമുദായത്തിനുള്ളതായിരുന്നു ആ മുന്നറിയിപ്പ്. അത് ഹാഗിയ സോഫിയപള്ളിയെക്കുറിച്ചായിരുന്നു-തുര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളി ആദ്യം മുസ്ലിം മോസ്‌ക് ആക്കിയതും പിന്നീട് പുരാവസ്തു മ്യൂസിയം ആക്കാന്‍ തീരുമാനിച്ചതുമാണ് ഓര്‍മിപ്പിച്ചത്. മുസ്ലിം മേല്‍ക്കൈ ഉള്ള ഭരണം വന്നാല്‍ സംസ്ഥാനത്തെ ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന ഭീഷണി. ഇടതുപക്ഷ ഭരണത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ക്ക് തെരുവില്‍ തമ്മില്‍ തല്ലേണ്ട സ്ഥിതി ഉള്ളപ്പോഴാണ് ഈ രാഷ്‌ട്രീയക്കളി.

എന്നാല്‍, മതേതര രാഷ്‌ട്രീയം പറയുന്നവരുടെ ഈ വര്‍ഗീയ രാഷ്‌ട്രീയക്കല്‍ കൂടുതല്‍ വോട്ടര്‍മാരെ പാര്‍ട്ടിയില്‍നിന്ന് അകറ്റുകയേ ഉള്ളുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags: cpmcongressബെന്നി ബെഹന്നാന്‍kodiyeri balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.