Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മതം മനുഷ്യനന്മയ്‌ക്ക്

ഈശ്വരനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജാതിമതദേശങ്ങള്‍ക്കതീതമായി സകല ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും സേവിക്കാനും നമുക്കു സാധിക്കും.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 28, 2020, 03:00 am IST
inSamskriti

മക്കളേ,

ലോകചരിത്രത്തില്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരിലാണ് മനുഷ്യര്‍ ഏറ്റവുമധികം കലഹിക്കുകയും ചോരപ്പുഴ ഒഴുക്കുകയും ചെയ്തിട്ടുള്ളത്. ആ സ്ഥിതിയ്‌ക്ക് ദൈവവിശ്വാസം മനുഷ്യന് ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യുന്നത് എന്ന് പലരും സംശയിക്കാറുണ്ട്. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാമെങ്കിലും അതു ശരിയല്ല. മനുഷ്യമനസ്സിന് രണ്ടു വശങ്ങളുണ്ട്. ഒന്നു സ്‌നേഹം, മറ്റേത് വിദ്വേഷം. അവയില്‍ ഏതിനെയാണ് നമ്മള്‍ ഉള്ളിലുണര്‍ത്തുന്നതെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഈശ്വരനിലുള്ള ഭക്തിയിലൂടെ തങ്ങളുടെയുള്ളില്‍ വിശ്വസ്‌നേഹം ഉണര്‍ത്തിയ നിരവധി മഹാന്മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെതന്നെ സങ്കുചിതമായ ഈശ്വരസങ്കല്പങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തങ്ങളുടെയുള്ളില്‍ അന്യരോടുള്ള വെറുപ്പും വിദ്വേഷവും ഊട്ടിയുറപ്പിച്ചിട്ടുള്ളവരും ഒട്ടനവധിയുണ്ട്.  

സമൂഹത്തില്‍ നമ്മള്‍ കാണുന്ന സംഘര്‍ഷങ്ങള്‍ക്ക് ഈശ്വരനെ പഴിക്കാനാവില്ല. അതിനുത്തരവാദി മനുഷ്യന്റെ അഹങ്കാരവും ഭേദബുദ്ധിയുമാണ്. എന്റെ മതവും ദൈവവും ഏറ്റവും ശ്രേഷ്ഠമാണ് എന്നും മറ്റുള്ളവരും ഇതേ മതം സ്വീകരിച്ചേ മതിയാകൂ എന്നുമുള്ള മനോഭാവമാണ് സംഘര്‍ഷത്തിനു കാരണമാകുന്നത്. വാസ്തവത്തില്‍ ഈശ്വരന് പരിമിതികളില്ല, ഇഷ്ടാനിഷ്ടങ്ങളില്ല. ഈശ്വരന്‍ ആകാശത്തെപ്പോലെയാണ്. നല്ലതും ചീത്തയും, സുന്ദരവും വിരൂപവും, വലുതും ചെറുതുമായ സകലതും സ്ഥിതിചെയ്യുന്നത് ആകാശത്തിലാണ്. അതുപോലെ ഈശ്വരന്‍ സകലതിനെയും ഉള്‍ക്കൊള്ളുന്നു, എല്ലാറ്റിനെയും ഒരുപോലെ സ്വീകരിക്കുന്നു.  സംഘര്‍ഷത്തിലേയ്‌ക്കു മനുഷ്യനെ നയിക്കുന്ന എല്ലാ ഭേദഭാവനകളും മനുഷ്യമനസ്സിന്റെ സൃഷ്ടിയാണ്. ഈശ്വരന്‍ അവയ്‌ക്കെല്ലാം അപ്പുറമാണ്. ആ സ്ഥിതിയ്‌ക്ക് ഈശ്വരവിശ്വാസം മനുഷ്യനെ തെറ്റിലേയ്‌ക്കു നയിക്കുന്നു എന്നെങ്ങനെ പറയാനാകും?  

ഈശ്വരനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജാതിമതദേശങ്ങള്‍ക്കതീതമായി സകല ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും സേവിക്കാനും നമുക്കു സാധിക്കും.  

എന്നാല്‍, അറിവില്ലായ്‌മയും അഹങ്കാരവും അധികാരമോഹവും മൂലം ചിലര്‍ ഈശ്വരനെയും മതത്തെയും സംഘര്‍ഷത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ കീഴടക്കാനും സ്വന്തം മേല്‍ക്കോയ്‌മ സ്ഥാപിക്കാനും  ഈശ്വരന്‍ ഒരു നിമിത്തം മാത്രമാണ്.  ഈശ്വരനെ അതിന് ഉപാധിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും വഴി കണ്ടെത്തും.  മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍  അവര്‍ ഒരു പക്ഷെ, ചന്ദ്രനും ചൊവ്വയും ആരുടേതാണ് എന്നതിനെച്ചൊല്ലിയായിരിക്കും യുദ്ധം ചെയ്യുന്നത്. ഇന്നു മനുഷ്യന്റെ അഹങ്കാരം കടിഞ്ഞാണില്ലാത്ത കുതിരപോലെയായിരിക്കുകയാണ്. മനുഷ്യമനസ്സിനു പക്വത കൈവരാത്തിടത്തോളം കാലം ഈ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, എത്രയോ വ്യക്തികളിലും കുടുംബങ്ങളിലും നിസ്വാര്‍ത്ഥതയും ധാര്‍മ്മികമൂല്യങ്ങളും വളര്‍ത്താന്‍ ഈശ്വരവിശ്വാസവും മതവും ഉപകരിച്ചിട്ടുണ്ട്. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ഈശ്വരഭക്തിയും വിശ്വാസവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ സങ്കുചിതമായ മതചിന്ത കൊണ്ടുള്ള ദോഷവും തീര്‍ച്ചയായും വളരെ വലുതാണ്. മതത്തെക്കുറിച്ചും ഈശ്വരനെക്കുറിച്ചുമുള്ള മനുഷ്യന്റെ കാഴ്ചപ്പാട് കുറെക്കൂടി വിശാലവും യുക്തിപൂര്‍ണ്ണവും ആവുകയാണ് അതിനുള്ള പ്രതിവിധി. വ്യക്തിയില്‍നിന്നാണു സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിലെ സംഘര്‍ഷമാണു യുദ്ധമായി പുറത്തുവരുന്നത്. വ്യക്തിയില്‍ മാറ്റം സംഭവിക്കുമ്പോള്‍ സമൂഹം തനിയെ മാറും. പ്രതികാരവും വിദ്വേഷവും മനസ്സില്‍ വളര്‍ത്താന്‍ കഴിയുന്നതുപോലെതന്നെ  സ്‌നേഹവും  കാരുണ്യവും വളര്‍ത്താനും നമുക്കു സാധിക്കും. അതിനുള്ള പരിശ്രമം ഉണ്ടായാല്‍ മാത്രം മതി.

കഴിഞ്ഞകാലങ്ങളിലെ വേദനാജനകമായ ഓര്‍മ്മകളില്‍ നാം കുടുങ്ങിക്കിടക്കരുത്. വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ഇരുണ്ട കാലങ്ങള്‍ മറന്ന്, വിശ്വാസത്തിന്റെയും, സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും  പുതിയ ഒരു കാലഘട്ടത്തിന്റെ  പിറവിയ്‌ക്കുവേണ്ടി നമുക്കു ശ്രമിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.