Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളെ കൊണ്ട് മുണ്ടുമുറുക്കി ഉടുപ്പിച്ചിട്ട് ഹെലിക്കോപ്റ്ററിന് തുലച്ചത് പത്തു കോടി; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പാഴ്ചിലവുകളുമായി സര്‍ക്കാര്‍

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹംസില്‍ നിന്നാണ് സംസ്ഥാനം ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തത്. ഇതിലും കുറഞ്ഞ തുകയ്‌ക്ക് തയാറായി മറ്റ് കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പവന്‍ഹംസുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 24, 2020, 11:21 am IST
inKerala

തിരുവനന്തപുരം: കേരള പോലീസിനായി സര്‍ക്കാര്‍ വാടകയ്‌ക്ക് എടുത്ത ഹെലിക്കോപ്റ്റര്‍ ഖജനാവ് കൊള്ളയടിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ അഞ്ചു പ്രാവശ്യം മാത്രം പറന്ന ഹെലിക്കോപ്റ്ററിന് വേണ്ടി സര്‍ക്കാര്‍ വാടക നല്‍കേണ്ടി വരുന്നത് 10 കോടിയിലധികം രൂപ. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സാമ്പത്തിക പ്രതിസന്ധി മൂലം കഴിയുന്നില്ലെന്ന് പറയുമ്പോഴാണ് പോലീസ് നവീകരണത്തിനായി മാറ്റിവച്ച തുകയില്‍ നിന്നു കോടികള്‍ ഇതിനായി ചെലവഴിക്കുന്നത്.

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ഹംസില്‍ നിന്നാണ് സംസ്ഥാനം ഹെലിക്കോപ്ടര്‍ വാടകയ്‌ക്ക് എടുത്തത്. ഇതിലും കുറഞ്ഞ തുകയ്‌ക്ക് തയാറായി മറ്റ് കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പവന്‍ഹംസുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്ക് എടുക്കാന്‍ അനുമതി നല്‍കി ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പതിനെട്ട് ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപ ആയിരുന്നു അനുവദിച്ച തുക.  

ഒരു മാസം 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഈ തുക കമ്പനിക്ക് നല്‍കണം. ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്നാണ് മാര്‍ച്ച് മാസത്തില്‍ ഹെലിക്കോപ്റ്റര്‍ എത്തിയത്. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും മാവോയിസ്റ്റ് നിരീക്ഷണത്തിനുമായാണ് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തതെന്നായിരുന്നു സര്‍ക്കാര്‍ അന്ന് വിശദീകരിച്ചത്. എന്നാല്‍, പെട്ടിമുടി ഉള്‍പ്പടെയുള്ള ദുരന്തം ഉണ്ടായപ്പോള്‍ ഹെലിക്കോപ്റ്റര്‍ പ്രയോജനം ചെയ്തില്ല. മാത്രമല്ല ആദ്യ പരിശീലന പറക്കലില്‍ത്തന്നെ ഹെലിക്കോപ്റ്ററില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികമല്ലെന്നും തെളിഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള വാടക കണക്കാക്കിയാല്‍ പത്ത് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ് രൂപയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കേണ്ടി വരുന്നത്. ഇങ്ങനെ ആണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 20 കോടി നാല്‍പത്തിയേഴ് ലക്ഷത്തി അമ്പതിമൂവായിരത്തി അറനൂറ് രൂപ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും. മണിക്കൂറിന് ഹെലിക്കോപ്റ്ററുകള്‍ വാടകയ്‌ക്ക് കിട്ടുമ്പോഴാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്രയധികം രൂപ ചെലവഴിച്ച് വാടകയ്‌ക്ക് എടുത്തത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.