Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈരാഗ്യം ശീലിക്കുക

ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ അതേ ശരീരം നമുക്കു ദുഃഖത്തിനുകാരണമാകും. ഇപ്പോള്‍ മനസ്സുകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ ആ മനസ്സുതന്നെ നമുക്കു ദുഃഖവും തരും. 'ഞാന്‍' എന്ന അഭിമാനം ഇന്നു നമുക്കു സന്തോഷം തരുന്നുവെങ്കില്‍ അതേ അഭിമാനം നാളെ ദുഃഖത്തിനു കാരണമാകും. ചുരുക്കത്തില്‍ ദുഃഖത്തിനു കാരണമാകാത്ത ഒരു ലോകസുഖവും ഇല്ലതന്നെ.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Sep 14, 2020, 03:00 am IST
inSamskriti

മക്കളേ,  

ആത്മീയജീവിതത്തില്‍ മുന്നേറുവാന്‍ അവശ്യംവേണ്ട ഒരു ഗുണമാണ് വൈരാഗ്യം. വിരാഗം ഉള്ള അവസ്ഥയാണ് വൈരാഗ്യം. അതായത് ഒന്നിനോടും രാഗമില്ലാത്ത, ഒന്നിലും ആഗ്രഹമില്ലാത്ത അവസ്ഥ. ആഗ്രഹങ്ങളുള്ളപ്പോള്‍ അതിനെ ബലമായി അടക്കിവെയ്‌ക്കലല്ല വൈരാഗ്യം. പാല്‍പ്പായസം നമുക്ക് എത്ര ഇഷ്ടമുള്ളതാണെങ്കിലും അതില്‍ പല്ലി പെടുത്തു എന്നറിഞ്ഞാല്‍ പിന്നെ നമ്മള്‍ അതൊട്ടും ആഗ്രഹിക്കില്ല. കാരണം അതിന്റെ ദോഷത്തെ നമ്മള്‍ മനസ്സിലാക്കിയിരിക്കുന്നു. അതുപോലെ ശരിയായ ജ്ഞാനവും വിവേകവുംകൊണ്ടു ലോകവസ്തുക്കളോടുള്ള ആഗ്രഹം കുറഞ്ഞ് അത് ഇല്ലാതാകുന്നതാണു വൈരാഗ്യം.  

ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ അതേ ശരീരം നമുക്കു ദുഃഖത്തിനുകാരണമാകും. ഇപ്പോള്‍ മനസ്സുകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ ആ മനസ്സുതന്നെ നമുക്കു ദുഃഖവും തരും. ‘ഞാന്‍’ എന്ന അഭിമാനം ഇന്നു നമുക്കു സന്തോഷം തരുന്നുവെങ്കില്‍ അതേ അഭിമാനം നാളെ ദുഃഖത്തിനു കാരണമാകും. ചുരുക്കത്തില്‍ ദുഃഖത്തിനു കാരണമാകാത്ത ഒരു ലോകസുഖവും ഇല്ലതന്നെ.

ഇന്നു നമ്മുടെ ജീവിതംതന്നെ മറ്റുള്ളവരെ ആശ്രയിച്ചിരിക്കുകയാണ്. അവരുടെ ചുണ്ടിലാണ് നമ്മുടെ സന്തോഷവും ദുഃഖവും. അവര്‍ സ്‌നേഹിച്ചാല്‍, അല്ലെങ്കില്‍ പുകഴ്‌ത്തിയാല്‍ നമ്മള്‍ സന്തോഷിക്കും. അവര്‍ വെറുക്കുകയോ പരിഹസിക്കുകയോ ചെയ്താല്‍ നമുക്കു ഡിപ്രഷന്‍ ആകും. ചെറുപ്പം മുതലേ ഇങ്ങനെ ഓരോന്നിനെ ആശ്രയിച്ചു കഴിയുന്നതുകാരണം നമുക്കു സ്വാതന്ത്ര്യമില്ല, സുഖമില്ല.  

ബാഹ്യമായ ഒന്നിനും നമുക്കു ശാശ്വതമായ സുഖം നല്കാനാവില്ല. ഇന്നത്തെ സുഹൃത്ത് നാളെ ശത്രുവാകാം. ഇന്നു നമുക്കു സുഖം തരുന്ന വസ്തുക്കള്‍ നാളെ നമ്മളെ ദുഃഖിപ്പിക്കാം. വ്യക്തികളോടും വസ്തുക്കളോടുമുള്ള മമത ഇല്ലാതായാല്‍ മാത്രമേ ശാശ്വതമായ ശാന്തിയും സുഖവും നമുക്കു അനുഭവിക്കാനാകൂ. അതുകൊണ്ടാണ് ഈ ലോകത്തില്‍ ആസക്തി കൂടാതെ ജീവിക്കാന്‍ പഠിക്കണമെന്ന് ആദ്ധ്യാത്മികഗുരുക്കന്മാരും മതഗ്രന്ഥങ്ങളും നമ്മളോടു പറയുന്നത്.

ഒരു രത്‌നവ്യാപാരിയും ഭാര്യയും ഇനിയുള്ള ജീവിതം ഈശ്വരചിന്തയില്‍ മുഴുകി ജീവിക്കാന്‍ തീരുമാനിച്ചു. അവര്‍ ലൗകികജീവിതം പരിത്യജിച്ച് തീര്‍ഥാടനത്തിനായി ഇറങ്ങിത്തിരിച്ചു. ലോകസുഖങ്ങളെല്ലാം വെടിഞ്ഞ് തികച്ചും ഈശ്വരസ്മരണയില്‍ മുഴുകിയാണ് അവര്‍ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്. ഒരു ദിവസം, വഴിയിലൊരിടത്ത് മിന്നിത്തിളങ്ങുന്ന ഒരു വൈരക്കല്ലു കിടക്കുന്നതു ഭര്‍ത്താവു കണ്ടു. അതെങ്ങാനും തന്റെ പിന്നാലെ വരുന്ന ഭാര്യയുടെ കണ്ണില്‍പെട്ടാല്‍ അവള്‍ക്കതില്‍ ആശ ജനിച്ചെങ്കിലോ എന്ന് അദ്ദേഹം സംശയിച്ചു. അങ്ങനെ അവള്‍ ത്യാഗജീവിതത്തില്‍നിന്നു അകന്നു പോയേക്കുമെന്നും അദ്ദേഹം ഭയപ്പെട്ടു. അതിനാല്‍ അയാള്‍ അതിന്റെ മേല്‍ കുറച്ചു മണ്ണു വാരിയിട്ടു. ഇതിനകം ഭാര്യ ആ വൈരക്കല്ലു കണ്ടുകഴിഞ്ഞിരുന്നു. അപ്പോഴേയ്‌ക്കും ഭാര്യ അയാളുടെ ഒപ്പമെത്തി, അയാള്‍ എന്തു ചെയ്യുകയാണെന്നു ചോദിച്ചു. അയാള്‍ക്കു വ്യക്തമായ മറുപടി നല്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ ചിന്തകള്‍ ഊഹിച്ചറിയാനും ഭാര്യയ്‌ക്കു പ്രയാസമുണ്ടായില്ല. ഭാര്യ ചോദിച്ചു, മണ്‍കട്ടയും വൈരക്കല്ലും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് നിങ്ങള്‍ ഇപ്പോഴും കരുതുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ ലൗകികജീവിതം പരിത്യജിച്ചത്? യഥാര്‍ഥ ത്യാഗത്തിന്റെയും നിസ്സംഗതയുടെയും പ്രതീകമായിരുന്നു ആ സ്ത്രീരത്‌നം.

പണ്ട് മനസ്സിനെ നിയന്ത്രിക്കാനും വൈരാഗ്യം വളര്‍ത്തിയെടുക്കുവാനും ഇന്നത്തെക്കാള്‍ എളുപ്പത്തില്‍ സാധിച്ചിരുന്നു. ഇന്ദ്രിയസുഖങ്ങള്‍ക്കുള്ള അവസരങ്ങള്‍ അന്നു കുറവായിരുന്നു. എന്നാല്‍ അതിനുള്ള അവസരങ്ങള്‍ ഇന്നു നിരവധിയാണ്. എല്ലാവിധ സുഖസാമഗ്രികളും സുലഭമായി ലഭിക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് പോലെയാണ് ഇന്നത്തെ ലോകം. എല്ലാം നമ്മുടെ തൊട്ടു മുന്‍പിലുണ്ട്. അവയുടെ മുന്നിലിരുന്നുകൊണ്ടു വൈരാഗ്യം നേടിയെടുക്കുവാന്‍ വളരെ വിഷമമാണ്. നാവില്‍ പഞ്ചസാര വെച്ചിട്ടു  വെള്ളമൂറാതിരിക്കാന്‍ എത്ര വിഷമമാണോ അതിലും വിഷമമാണ് ഈ ലോകത്തില്‍നിന്നുകൊണ്ടു വൈരാഗ്യം ലഭിക്കുവാന്‍.  

സാധാരണ ജീവിതം റോഡിലൂടെയുള്ള യാത്രയാണെങ്കില്‍, ആദ്ധ്യാത്മികജീവിതം വിമാനയാത്ര പോലെയാണ്. ഭൂമിയില്‍നിന്ന് മാറി ആകാശത്തു സഞ്ചരിക്കുമ്പോള്‍ ഭൂമിയിലെ വസ്തുക്കള്‍ നമുക്കു പ്രതിബന്ധമാകുന്നില്ല. അതുകാരണം, ഭൂമിയിലെ സകലതിനെയും നിസ്സംഗതയോടെ വീക്ഷിക്കാന്‍ സാധിക്കും. അതുപോലെ ആദ്ധ്യാത്മികമായി ഉയരങ്ങളില്‍ ചെല്ലുമ്പോള്‍ സകലതിനെയും നിസ്സംഗതയോടെ വീക്ഷിക്കുവാനുള്ള ശക്തി നമുക്കു കിട്ടും.  

സ്വന്തം കര്‍ത്തവ്യങ്ങള്‍ ചെയ്യരുതെന്നോ ആരെയും സ്‌നേഹിക്കരുതെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം. കര്‍ത്തവ്യങ്ങള്‍ വേണ്ടപോലെ ചെയ്യണം. എല്ലാവരെയും സ്‌നേഹിക്കുകയും വേണം. എന്നാല്‍ കാമ്യതയില്ലാതെവേണം കര്‍മങ്ങള്‍ ചെയ്യുവാന്‍. മറ്റുള്ളവരില്‍നിന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവരെ സ്‌നേഹിക്കാന്‍ കഴിയണം. അപ്പോള്‍ ഒന്നിനും നമ്മളെ ബന്ധിക്കാനാവില്ല. ഏതു സാഹചര്യത്തിലും സംതൃപ്തിയോടെയും സന്തോഷത്തോടെയും മുന്നേറാന്‍ നമുക്കു കഴിയും. ശാന്തിയും ആന്തരികമായ സ്വാതന്ത്ര്യവും നമ്മുടെ കൈമുതലാകും.

Tags: അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.