Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാഗ്ദാനങ്ങള്‍ പാലിച്ച് കേന്ദ്രം: ജമ്മു കശ്മീര്‍ നിവാസികള്‍ക്കായി അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ്; 15 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം

സര്‍ക്കാറിന്റെ എല്ലാ ക്ഷേമ പരിഷ്‌കാരങ്ങളും ആനുകൂല്യങ്ങളും ഓരോ താമസക്കാര്‍ക്കും, ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വരെ, തടസ്സരഹിതമായ രീതിയില്‍ ഉറപ്പാക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 10:44 am IST
in India

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ നിവാസികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിവര്‍ഷം 123 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.  

കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു ശേഷം വികസനങ്ങള്‍ എത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  

ഇതുപ്രകാരം ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും സൗജന്യമായി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്‌ക്കു കീഴില്‍(എബി- പിഎംജെഎവൈ) രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ആരോഗ്യ പരിരക്ഷ ലഭിക്കും

കശ്മീരികളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണിത്. സര്‍ക്കാറിന്റെ എല്ലാ ക്ഷേമ പരിഷ്‌കാരങ്ങളും ആനുകൂല്യങ്ങളും ഓരോ താമസക്കാര്‍ക്കും, ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വരെ, തടസ്സരഹിതമായ രീതിയില്‍ ഉറപ്പാക്കുമെന്നും സിന്‍ഹ പറഞ്ഞു.

ഇത് കൂടാതെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍ക്കും ഇതിന്റെ ഭാഗമാകാവുന്നതാണ്. പുതിയ ആരോഗ്യ പദ്ധതി 15 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങി കോവിഡിന് വരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രായപരിധിയും നിശ്ചയിച്ചിട്ടില്ല.  

ജമ്മു കശ്മീര്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായി എബി- പിഎംജെഎവൈയില്‍ ഉള്‍പ്പെടുത്തി 1592 മെഡിക്കല്‍ പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. 5.97 ലക്ഷം കുടുംബങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുള്ളത്. ജമ്മുകശ്മീരിലെ വിരമിച്ചതും അല്ലാത്തതുമായ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഫിനാന്‍ഷ്യല്‍ കമ്മീഷണര്‍ അടല്‍ ഡുള്ളൂ പറഞ്ഞു. ജമ്മു കശ്മീരിലെ 218 പൊതു- സ്വകാര്യ- ആശുപത്രികള്‍ അടക്കം രാജ്യത്തെ 23300 ഹോസ്പിറ്റലുകളില്‍ ഈ കവറേജ് ലഭ്യമാകും. ഇതിനായി ഗോള്‍ഡന്‍ ഇ കാര്‍ഡ് അടിയന്തിരമായി പുറത്തിറക്കി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ഡൂള്ളൂ കൂട്ടിച്ചേര്‍ത്തു.  

Tags: ജമ്മു കശ്മീര്‍ഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.