Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാം ഒരിക്കലും മരിക്കുന്നില്ല

അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: 'ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 13, 2020, 03:00 am IST
inSamskriti

മനുഷ്യനു സത്യത്തില്‍ മരണമില്ലെന്നത് ഈശ്വരാവതാരങ്ങളെല്ലാം നമ്മെ പഠിപ്പിച്ചതാണ്, അതു മഹര്‍ഷിമാരുടെയെല്ലാം അനുഭവമാണ്, ആചാര്യന്മാരുടെയും ജ്ഞാനികളുടെയും അനുഭവമാണ്. അതിനാല്‍ മനുഷ്യന്‍ എന്നു നാം തന്നത്താന്‍ വിളിക്കുന്ന ഈ ജീവി യഥാര്‍ഥത്തില്‍ ആരാണെന്നറിഞ്ഞാലേ നമുക്കു മരണഭയത്തില്‍നിന്നു മുക്തി കിട്ടൂ. പക്ഷേ, സത്യത്തില്‍ നമുക്കു മരണമില്ലെങ്കിലും, നമുക്കു രോഗഭയവും മരണഭയവുമുണ്ട്. അതെങ്ങനെ ഒഴിവാക്കാം? നമുക്കു സത്യത്തില്‍ മരണമില്ലെന്നുള്ള അറിവുകൊണ്ടാണ് രോഗഭയത്തെയും മരണഭയത്തെയും ഒഴിവാക്കേണ്ടത്. എന്നുവെച്ചാല്‍, മാറുന്ന ഈ ശരീരത്തില്‍ മാറാത്തതും മരിക്കാത്തതുമായ ആത്മാവ്, അതായത് ഈശ്വരന്റെ അംശം ഉണ്ടെന്നുള്ള അറിവുകൊണ്ട്. ഈ അറിവുകൊണ്ടുതന്നെ പകുതി ഭയം പോകുന്നു; എന്നാല്‍ ഈ സത്യം തപസ്സുകൊണ്ട് ഉള്ളില്‍ അനുഭവിച്ചറിഞ്ഞാല്‍ ഭയം പൂര്‍ണ്ണമായും പോവുന്നു. അതിനു നാം ആദ്യം ഈ ആത്മാവിനെപ്പറ്റി കേള്‍ക്കണം, പിന്നെ അതേപ്പറ്റി വിചാരം ചെയ്യണം, പിന്നെ അഭ്യസിക്കണം. -‘ആത്മാ വാ അരേ ദ്രഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ’ (ബൃഹദാരണ്യകോപനിഷത്ത്. 2. 4. 5). ആത്മാവ് പരമപ്രേമാസ്പദമാണെന്നു വിവരിച്ചശേഷം യാജ്ഞവല്ക്യന്‍ മൈത്രേയിയോടു പറയുന്നു: ‘പ്രിയേ ആത്മാവിനെ ദര്‍ശിക്കേണ്ടതാണ്: കേള്‍ക്കണം മനനം ചെയ്യണം, ധ്യാനിക്കണം.’  

അങ്ങനെ, സത്യത്തില്‍ നാം ഒരിക്കലും മരിക്കുന്നില്ല. ആത്മാവിന്റെ തലത്തില്‍നിന്നു നോക്കുമ്പോള്‍ ലോകത്തൊരിക്കലും ഒരു ജീവിയും മരിച്ചിട്ടില്ല. വിവേകാനന്ദസ്വാമികള്‍ പറയുന്നത് ഒരര്‍ഥത്തില്‍ നമ്മുടെ ശരീരംപോലും മരിക്കുന്നില്ലെന്നാണ്: ‘ചൈതന്യം (ആത്മാവ്) ഒരിക്കലും നശിക്കുന്നില്ല. മരണം ഒരിടത്തുമില്ല, ശരീരത്തിനുപോലുമില്ല, മനസ്സും നശിക്കുന്നില്ല. ശരീരംതന്നെ എങ്ങനെ നശിക്കാനാണ്? മരത്തിന്മേല്‍നിന്ന് ഒരില കൊഴിയുന്നു – അതുകൊണ്ട് മരം നശിക്കുന്നുണ്ടോ? ഈ ജഗത്താണ് എന്റെ ശരീരം. അത് അഭംഗുരം തുടരുന്നതു നോക്കുക. എല്ലാ മനസ്സുകളും എന്റെ മനസ്സാണ്. എല്ലാ കാലുകളെക്കൊണ്ടും ഞാന്‍ നടക്കുന്നു. എല്ലാ വായില്‍ക്കൂടിയും ഞാന്‍ മൊഴിയുന്നു. സകലശരീരത്തിലും ഞാന്‍ വസിക്കുന്നു…. എന്തുകൊണ്ടാണ് ഞാനതറിയാത്തത്? വ്യക്തിത്വബോധംകൊണ്ട്, ആ സൂകരഭാവംകൊണ്ട്. നിങ്ങള്‍ ഈ മനസ്സുമായി ബദ്ധരാണ്. അതിനാല്‍ ഇവിടെയിരിക്കാനേ കഴിയുന്നുള്ളൂ. അവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ല.’ ഈശ്വരനില്‍നിന്ന് എല്ലാമുണ്ടായിരിക്കുന്നുവെന്നും എല്ലാം ഈശ്വരനിലേക്കുതന്നെ തിരിച്ചുപോകുന്നുവെന്നുമുള്ള വേദാന്തദര്‍ശനമാണ് സ്വാമിജിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മനുഷ്യനായും മറ്റു ജീവികളായും കാണുന്നതെല്ലാം സത്യത്തില്‍ ഈശ്വരന്‍തന്നെ.

മനുഷ്യന്റെ മരണം അവന്റെ അവസാനമല്ല എന്ന് നമുക്ക് ശ്രീരാമകൃഷ്ണന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തിലൂടെ മനസ്സിലാക്കാം. അത് ശ്രീരാമകൃഷ്ണന്റെ മരുമകനായ അക്ഷയിന്റെ മരണമായിരുന്നു. അക്ഷയിന്റെ മരണത്തിനുശേഷം ശ്രീരാമകൃഷ്ണന്‍ പറഞ്ഞു: ‘അക്ഷയ് മരിച്ചത് എന്റെ കണ്‍മുന്നിലാണ്. പക്ഷേ അതെന്നെ തീരെ ബാധിച്ചില്ല. ഒരു മനുഷ്യന്‍ മരിക്കുന്നതും കണ്ടു ഞാന്‍ നിന്നു. ഒരു വാള്‍ അതിന്റെ ഉറയില്‍നിന്ന് ഊരുന്നതുപോലെയായിരുന്നു അത്. ഞാനാ കാഴ്ച ആസ്വദിച്ചു; ചിരിക്കുകയും പാടുകയും നൃത്തംവെക്കുകയും ചെയ്തു. അവര്‍ മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചു. പക്ഷേ അടുത്ത ദിവസം ഞാന്‍ അവിടെ (തന്റെ മുറിയുടെ തെക്കുകിഴക്കേ വരാന്ത ചൂണ്ടിക്കാണിച്ച്) നിന്നപ്പോള്‍, അക്ഷയിന്റെ മരണത്താല്‍ ഹൃദയം ഞെരിയുന്ന വേദന തോന്നി; ആരോ എന്റെ ഹൃദയം നനഞ്ഞ തോര്‍ത്തുപോലെ പിഴിയുന്നതുപോലെയായിരുന്നു അത്. ഞാനതില്‍ അത്ഭുതപ്പെട്ടു; ജഗദംബ എന്നെ ഒരു പാഠം പഠിപ്പിക്കുകയാണെന്ന് എനിക്കു തോന്നി. എനിക്ക് എന്റെ ദേഹത്തോടു താല്പര്യമില്ല – ഒരു ബന്ധുവിന്റെ കാര്യത്തിലാണെങ്കില്‍ പറയാനുമില്ല. എന്നാല്‍, മരുമകന്‍ മരിച്ചതില്‍ എനിക്കിത്ര വേദനയുണ്ടെങ്കില്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ ഗൃഹസ്ഥര്‍ക്ക് എത്രയേറെ വേദനയുണ്ടാകും!’

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.