തൃശൂര്‍: കേച്ചരി, കടവല്ലൂര്‍ കുന്നംകുളം മേഖലയിലെ വ്യാപാരസ്ഥാപനങ്ങളില്‍ മോഷണ ശ്രമം. പാറയില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കുന്നംകുളം സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കേച്ചേരിയില്‍ വടക്കാഞ്ചേരി റോഡിലുള്ള ഹോം അപ്ലൈയന്സസ് ഷോറൂമിലാണ് രണ്ടാമത്തെ മോഷണം നടന്നിരിക്കുന്നത്. ഇവിടെ നിന്നും എന്തെങ്കിലും നഷടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
മൂന്നാമത്തെ മോഷണം കല്ലും പുറത്ത് രാജന്റെ ഉടമസ്ഥതിയിലുള്ള സ്റ്റേഷനറി കടയിലാണ് നടത്തിയിരിക്കുന്നത്. കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന് സമീപത്തെ ഷോപ്പിലുള്ള സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം സിഐ കെ.ജി സുരേഷ്, എസ്ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: