Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരളത്തിനിത് തീരാക്കളങ്കം

കേരളം ഇടതുപക്ഷ ഭരണത്തില്‍ എത്രമാത്രം അരക്ഷിതമായിരിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ചിത്രമാണ് അടൂരിലെ കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവം വരച്ചുകാട്ടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2020, 03:00 am IST
inEditorial

കേരളം ഇടതുപക്ഷ ഭരണത്തില്‍ എത്രമാത്രം അരക്ഷിതമായിരിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ചിത്രമാണ് അടൂരിലെ കോവിഡ് ബാധിച്ച പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ ലൈംഗികപീഡനത്തിനിരയാക്കിയ സംഭവം വരച്ചുകാട്ടുന്നത്. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ വീടിനു തൊട്ടടുത്തുള്ള പന്തളം കോവിഡ് ചികിത്‌സാകേന്ദ്രത്തില്‍ എത്തിക്കേണ്ടതായിരുന്നു. ഇതു ചെയ്യാതെ കോഴഞ്ചേരിയിലെത്തിക്കേണ്ട കോവിഡ് രോഗിയായ മറ്റൊരു സ്ത്രീക്കൊപ്പം കൊണ്ടുപോയശേഷം മടക്കയാത്രയില്‍ ആറന്മുളയില്‍വച്ചാണ് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്തത്. വളരെ ആസൂത്രിതമായിരുന്നു ഈ ഹീനകൃത്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. മാരകമായ രോഗം ബാധിച്ച് മാനസികമായും ശാരീരികമായും അവശയായ ഒരു പെണ്‍കുട്ടിയെ അര്‍ധരാത്രിയില്‍ വിജനമായ ഒരിടത്തുവച്ച് ക്രൂരമായി പീഡിപ്പിച്ചത് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതാണ്. ഇതു ചെയ്തവന്റെ മനസ്സ് എത്ര പൈശാചികമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആശുപത്രിയിലെത്തിയതോടെ ആംബുലന്‍സില്‍നിന്ന് അലറിക്കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി  പീഡനവിവരം പറയുകയും, പ്രതിയെ അടൂരില്‍നിന്ന്  പോലീസ് പിടികൂടുകയുമായിരുന്നു. തിരുവനന്തപുരത്തും കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അതിക്രൂരമായി  പീഡിപ്പിച്ചിരിക്കുന്നു.  

കൊലപാതകശ്രമം ഉള്‍പ്പെടെ പത്തിലേറെ ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ടയാളാണ് പ്രതിയായ നൗഫല്‍. ഇത്തരമൊരു സാമൂഹ്യവിരുദ്ധന്‍ എങ്ങനെ സര്‍ക്കാരിന്റെ ആരോഗ്യസംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഡ്രൈവറായി എന്നതാണ് ആശ്ചര്യകരം. സംഭവിച്ചുപോയി എന്ന തരത്തിലുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വിശദീകരണം ആര്‍ക്കും സ്വീകാര്യമാവില്ല. തീവ്രവാദ സംഘടനയായ എസ്ഡിപിഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് ഡിവൈഎഫ്‌ഐക്കാരനായതാണത്രേ. പോലീസിന്റെ പിടിയിലായ ഇയാളെ ജാമ്യത്തിലിറക്കാനെത്തിയത് സിഐടിയുവിന്റെ സംസ്ഥാന ഭാരവാഹിയായ സിപിഎമ്മുകാരനാണെന്ന് പറയപ്പെടുന്നു. പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഇയാളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ചില ഇസ്ലാമിക തീവ്രവാദ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പൈശാചികമായ പ്രവൃത്തി ചെയ്തയാള്‍ക്കും നമ്മുടെ നാട്ടില്‍ രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ തെളിവാണിത്.

കോവിഡ് പ്രതിരോധ സംവിധാനത്തെ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പാര്‍ട്ടിവല്‍ക്കരിച്ചിരിക്കുകയാണ്. സാമൂഹ്യ അടുക്കള സംഘടിപ്പിക്കുന്നതിലായാലും, സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്ന കാര്യമായാലും സിപിഎമ്മുകാര്‍ക്കാണ് അര്‍ഹതയും യോഗ്യതയും! ഇതിന്റെ ഫലമാണ് സഹജീവികളോട് എന്ത് ക്രൂരതയും കാണിക്കാന്‍ മടിക്കാത്ത മനുഷ്യമൃഗങ്ങള്‍ ആംബുലന്‍സ് ഡ്രൈവറായും മറ്റും മാറുന്നത്. അടൂരില്‍ പീഡനത്തിനിരയായത് പട്ടികജാതിയില്‍പ്പെടുന്ന പെണ്‍കുട്ടിയാണ്. നീചകൃത്യം ചെയ്ത  പ്രതി സംഭവം ആരും അറിയരുതെന്ന് പറഞ്ഞത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇത് പ്രതിക്കെതിരെ ശക്തമായ തെളിവാകും. പ്രതിക്കെതിരെ പട്ടികജാതി-വര്‍ഗ അതിക്രമനിരോധന നിയമപ്രകാരം കേസെടുക്കണം. പ്രതിയുടെ രാഷ്‌ട്രീയ ബന്ധം കണക്കിലെടുത്ത് പോലീസ് ഒളിച്ചുകളിക്കരുത്.

കുറ്റാരോപിതരുടെ മതം നോക്കി മന്ത്രിമാരെപ്പോലും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിനാണെങ്കില്‍ ലൈംഗിക പീഡനങ്ങള്‍ കുറ്റകൃത്യങ്ങളേയല്ല. ഈ സാഹചര്യത്തില്‍ അടൂരിലെ ഹതഭാഗ്യയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുന്ന സംസ്ഥാന വനിതാ കമ്മീഷന്‍ ഉത്തരവാദിത്തം  നിറവേറ്റുമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളാകും. ദേശീയ വനിതാ കമ്മീഷന്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണം. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലവിളി പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസ്സില്‍ മുഴങ്ങുകയാണ്. സമൂഹത്തിന്റെ മനഃസാക്ഷിയായ സാംസ്‌കാരിക നായകന്മാര്‍ ഒറ്റക്കെട്ടായി ഇതിനോട് പ്രതികരിക്കണം. കേരളത്തിന് ലോകത്തിനു മുന്നില്‍ തലകുനിക്കേണ്ടിവരുന്ന ഇതുപോലുള്ള സംഭവം  ഇനിയൊരിക്കലും ആവര്‍ത്തിച്ചുകൂടാ.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.