Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലഹരിക്കടത്ത് ബന്ധം കേരള ക്രിക്കറ്റിലേക്കും; കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി ബിനീഷിന്റെ ബിനാമിയെന്ന് സൂചന

ബിനീഷ് ഡയറക്ടറായ ബിക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബിക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റൊരു ഡയറക്ടറാണ് ഈ ഭാരവാഹി. 2015 ജൂണിലും ജൂലൈയിലുമാണ് ഈ രണ്ട് കമ്പനികളും ബെംഗളൂരുവില്‍ തുടങ്ങിയതായി രേഖകളിലുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 7, 2020, 12:04 pm IST
in Kerala

കൊച്ചി: ബെംഗളൂരു ലഹരിക്കടത്തിലെ ബന്ധം കേരള ക്രിക്കറ്റിലേക്കും. ലഹരിക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുള്ള ബന്ധം ചര്‍ച്ചയാവുന്നതിനിടെയാണ് ക്രിക്കറ്റ് ബന്ധവും തെളിഞ്ഞുവരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക് (കെസിഎ) കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള നോമിനിയാണ് ബിനീഷ് ഇപ്പോള്‍. കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഭാരവാഹി ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന സൂചനയുമുണ്ട്.  

ബിനീഷ് ഡയറക്ടറായ ബിക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബിക്യാപിറ്റല്‍സ് ഫോറെക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയും മറ്റൊരു ഡയറക്ടറാണ് ഈ ഭാരവാഹി. 2015 ജൂണിലും ജൂലൈയിലുമാണ് ഈ രണ്ട് കമ്പനികളും ബെംഗളൂരുവില്‍ തുടങ്ങിയതായി രേഖകളിലുള്ളത്. ഏതാണ്ട് ഇതേ സമയത്ത് തന്നെ ബിനീഷ് കണ്ണൂരില്‍ രണ്ട് ക്രിക്കറ്റ് ക്ലബ്ബുകള്‍ വാങ്ങി. ബികെ 55, ബികെ അക്കാദമി. ഇതില്‍ ബികെ 55ന്റെ ചുമതലക്കാരന്‍ ബിനീഷാണ്. തിരുവങ്ങാട്ടെ പ്രസ്റ്റീജ് ക്രിക്കറ്റ് ക്ലബ് വാങ്ങിയാണ് ബികെ 55 ആക്കിയത്. ഫ്രണ്ട്സ് കണ്ണാടിപറമ്പ് ബികെ അക്കാദമിയുമായി. ബികെ 55 എന്ന പേരില്‍ ക്രിക്കറ്റ് ജഴ്‌സി പുറത്തിറക്കിയത് മുഹമ്മദ് അനൂപാണെന്ന് നേരത്തെ റിപ്പോര്‍ട്ടു വന്നിരുന്നു.  

വലിയ തുകയ്‌ക്കാണ് ഈ രണ്ട് ക്ലബ്ബുകളും സ്വന്തമാക്കിയത്. ഏറ്റെടുക്കലിനെതിരെ പഴയ ക്ലബ്ബുകളിലുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും ബിനീഷിന്റെ സ്വാധീനത്തില്‍ അതെല്ലാം കെട്ടടങ്ങി. സിപിഎമ്മിന്റെ സ്വാധീനമുപയോഗിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനെ കൈപ്പിടിയിലൊതുക്കി, തന്റെ ഇടപാടുകള്‍ സുഗമമാക്കുകയാണ് ഇതിലൂടെ ബിനീഷ് ലക്ഷ്യമിട്ടതെന്നാണ് ക്രിക്കറ്റ് മേഖലയിലുള്ളവര്‍ പറയുന്നത്.

ക്ലബ് അധികാരിയെന്ന നിലയിലാണ് ബിനീഷ് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെത്തിയത്. ഇപ്പോഴത്തെ ഭരണസമിതി നിലവില്‍ വന്ന സമയത്ത് കണ്ണൂരില്‍ നിന്ന് പി. ബാബുരാജും ടി. കൃഷ്ണരാജുവുമായിരുന്നു കെസിഎ പ്രതിനിധികള്‍. ഒരു വര്‍ഷത്തിനു ശേഷം ബാബുരാജ് രാജിവച്ചു. പകരം ബിനീഷ് എത്തി. ഈ നീക്കത്തിനു പിന്നില്‍ ബിനീഷാണെന്നാണ് ആരോപണം. അതേസമയം, കണ്ണൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ വെബ്സൈറ്റില്‍ ഇന്നലെ വരെ ബാബുരാജും കൃഷ്ണരാജുമാണ് കെസിഎ പ്രതിനിധികള്‍. ഈയൊരു മാറ്റം വെബ്‌സൈറ്റില്‍ രേഖപ്പെടുത്താത്തതിലും ദുരൂഹതയുണ്ട്. കെസിഎ നേതൃത്വത്തിലെത്തുക ലക്ഷ്യമിട്ടാണ് ബിനീഷിന്റെ ചരടുവലികളെന്നാണ് ആരോപണം. ഇപ്പോഴത്തെ ഭരണസമിതി മാറി പുതിയതു വരുമ്പോള്‍ നിര്‍ണായക സ്ഥാനമാണ് ലക്ഷ്യം.  

ലഹരിക്കടത്ത് കേസ് ഉയര്‍ന്നു വന്ന ശേഷം ബിനീഷിന്റെ ബിനാമിയാണെന്നു കരുതുന്ന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയെക്കുറിച്ച് വിവരമില്ല. ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ഇയാള്‍ സ്വയം ഒഴിവായി. ഈ വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ഒരു വിഭാഗം രംഗത്തുള്ളതായാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐയ്‌ക്കടക്കം പരാതി നല്‍കാനും നീക്കമുണ്ട്.

Tags: Drug Mafiaബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

Kerala

കൊല്ലത്ത് ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു

Kerala

കൊല്ലം തഴവയിൽ വീടുകയറി ഗുണ്ടാ ആക്രമണം; ഏഴ് വീടുകൾക്ക് നാശനഷ്ടം, രണ്ടു പേർക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയ

Kerala

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.