Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മീയതയുടെ ശിലാവിസ്മയം

തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പെരിയകോവില്‍ അഥവാ ബൃഹദീശ്വരം ക്ഷേത്രം ആത്മീയതയുടെ ശിലാവിസ്മയമാണ്. ആഗ്രയിലെ താജ്മഹലിനെ ലോകാദ്ഭുതമെന്നു പ്രകീര്‍ത്തിക്കുന്ന നമ്മള്‍ പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട, ആറ് ഭൂചലനങ്ങളെ അതിജീവിച്ച വാസ്തു കലയെ വേണ്ടത്ര പരിഗണിക്കാതെ പോകുന്നതില്‍ അനൗചിത്യമുണ്ട്. യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ക്ഷേത്ര സങ്കേതത്തിലൂടെ....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 03:00 am IST
in Varadyam

ചോഴ ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രസിദ്ധനും കലിംഗം മുതല്‍ ശ്രീലങ്ക വരെയുള്ള ഭൂഭാഗങ്ങളുടെ അധിപനുമായിരുന്ന അരുള്‍മൊഴി വര്‍മന്‍ എന്ന രാജരാജചോഴന്‍ 11-ാം നൂറ്റാണ്ടിലാണ് ബൃഹദീശ്വരക്ഷേത്രം നിര്‍മ്മിച്ചത്. പെരുവുടയര്‍ കോവില്‍ എന്നായിരുന്നു ആദ്യനാമം.

80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത വിമാനം (കലശം) 216 അടി ഉയരമുള്ള ശ്രീകോവിലിനെ അലങ്കരിക്കുന്നു. ക്ഷേത്രത്തില്‍നിന്നും ഏഴ് മൈല്‍ അകലെയുള്ള സാരപ്പള്ളത്തുനിന്ന് മണല്‍ ഉപയോഗിച്ച് ചരിവുണ്ടാക്കി മനുഷ്യഗജ പ്രയത്‌നം മൂലമാണ് 80 ടണ്‍ ഭാരമുള്ള ശില ശ്രീകോവിലിനു മുകളില്‍ സ്ഥാപിച്ചതെന്നും, അതല്ല സിദ്ധ പരമ്പരയുടെ സഹായത്താല്‍ സൗണ്ട് ഫ്രിക്വന്‍സി മാജിക് ഉപയോഗിച്ചാണെന്നും വാദങ്ങള്‍ നിലനില്‍ക്കുന്നു.

16 അടി നീളവും 13 അടി ഉയരവുമുള്ള ഒറ്റക്കാല്‍ നന്ദി വിഗ്രഹം പ്രത്യേകതയാണ്. ശിവലിംഗ പീഠത്തിന് ആറ് അടി ഉയരവും 55 അടി ചുറ്റളവുമുണ്ട്. അതിനു മുകളില്‍ 13 അടിയാണ് ശിവലിംഗത്തിന്റെ ഉയരം. 36 പരിവാരമൂര്‍ത്തികളുണ്ട്. ഗര്‍ഭഗൃഹത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് എന്നതും പ്രത്യേകത.

ചുറ്റുമതിലില്‍ 1008 നന്ദി വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിവു രീതി വിട്ട് നമസ്‌കാര മണ്ഡപത്തില്‍ പ്രതിഷ്ഠിക്കാതെ 247 അടി അകലെ നന്ദിക്കായി മണ്ഡപം തന്നെ സ്ഥാപിച്ചു. ഇന്നുകാണുന്ന വലിയനന്ദി നായ്‌ക് രാജവംശം സ്ഥാപിച്ചതാണ്. പഴയ നന്ദി വാരാഹിക്ഷേത്രത്തിനു സമീപം പ്രതിഷ്ഠിച്ചു. ശരഭോജി രാജാക്കന്മാരുടെ കാലത്താണ് ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചത്. അക്കാലത്താണ് ബൃഹദീശ്വരം എന്ന പേര് പ്രചാരത്തില്‍ വന്നത്. നാട്യകലയും നാടകകലയും ചിത്രകലയും പോഷിപ്പിച്ച രാജരാജ ചോഴന്‍ 400 നര്‍ത്തകിമാരെയും 100 ഗായകരെയും തേവാരം പാടാന്‍ മാത്രം 48 ആളുകളെയും നിയമിച്ചു. ഭരതനാട്യത്തിന്റെ 108 പ്രകരണങ്ങള്‍ ശില്‍പ്പങ്ങളാക്കി കൊത്തിവച്ചു. അഞ്ച് കൂറ്റന്‍ ക്ഷേത്രരഥങ്ങള്‍ ഉണ്ടാക്കി.

ക്ഷേത്രനിര്‍മാണത്തിന് ധനസഹായം നല്‍കിയ മുഴുവന്‍ ആളുകളുടെയും പേരിനൊപ്പം ധനമില്ലാത്തതിനാല്‍ ശില്‍പ്പികള്‍ക്ക് നിത്യവും മോര് നല്‍കിയ  ‘അഴകി’ എന്ന സാധുവിന്റെ പേരും ചുമരില്‍ കൊത്തിവച്ചിട്ടുണ്ട്.

കുഞ്ചരമല്ലന്‍ എന്ന സ്ഥപതിയുടെ മേല്‍നോട്ടത്തില്‍ 600 ശില്‍പ്പികള്‍ പതിനായിരക്കണക്കിന് പണിക്കാര്‍ 3000 ആനകള്‍ എന്നിവ നിര്‍മാണത്തില്‍ പങ്കാളികളായി. ഗുരുവായ കാവിരിക്കരൈ കരുവുരാര്‍ സിന്ധരുടെ ആജ്ഞാനുസരണമാണ് രാജരാജന്‍ ക്ഷേത്രനിര്‍മാണം നടത്തിയത്.

സംസ്‌കൃതത്തിലും തമിഴിലുമുള്ള ചുമരെഴുത്തുകള്‍ നിറഞ്ഞ ക്ഷേത്രം ദ്രാവിഡ ശില്‍പ്പകലയുടെ കേദാരമാണ്. ക്ഷേത്രത്തിനു ചുറ്റും കിടങ്ങ്, ക്ഷേത്രമതിലിനുള്ളില്‍ ആയുധപ്പുര, ഖജനാവ്, ഠാണാവ് മുതലായവയോടു കൂടിയാണ് സമുച്ചയം നിര്‍മിച്ചത്.

മതിലിനു ചേര്‍ന്ന് അഞ്ച് നിലയുള്ള കേരളാന്തകന്‍ തിരുവാതില്‍ പണിതു. ചേരരാജാവ് ഭാസ്‌കര രവിവര്‍മനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്‌ക്കായി നിര്‍മിച്ചതാണ് ഈ ഗോപുരം. അടുത്ത ഗോപുരം മൂന്ന് നിലയുള്ള രാജരാജന്‍ തിരുവാതില്‍. രണ്ടു വാതിലും കടന്നാല്‍ വിശാലമായ തിരുമുറ്റം. നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, അര്‍ധമണ്ഡപം, ശ്രീകോവില്‍ എന്ന ക്രമത്തിലാണ് നിര്‍മാണം.

സുന്ദരചോഴന്റെയും മഹാദേവിയുടെയും പുത്രനായി ജനിച്ച രാജരാജചോഴന്‍ പുത്ര ഭാഗ്യത്തിനുവേണ്ടിയാണ് പെരിയകോവില്‍നിര്‍മിച്ചതെന്നാണ് ചരിത്രം. ഭൂകമ്പ പ്രതിരോധ ഉപാധിയോടെ നിര്‍മിച്ചിരിക്കുന്ന പെരിയകോവില്‍ ആറ് വന്‍ ഭൂചലനങ്ങളെ അതിജീവിച്ചിട്ടുണ്ട്. രാജരാജന്റെ സ്വന്തം ദേവനെന്ന  നിലയില്‍ രാജരാജേശ്വരന്‍ എന്നും ദേവന്‍ വിളിക്കപ്പെടുന്നു.

രണ്ടരലക്ഷം ടണ്‍ കരിങ്കല്ല് 60 കിലോ മീറ്ററിലധികം ദൂരെനിന്നു കൊണ്ടുവന്ന് നിര്‍മിച്ച ക്ഷേത്രത്തില്‍ ദക്ഷിണമേരു വിടംഗന്‍ എന്നു വിളിക്കപ്പെടുന്ന മഹാദേവനെയാണ് പ്രധാന ദേവതയായി ആരാധിക്കുന്നത്. ശിവന്റെ അഞ്ച് ഭാവങ്ങള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.  

ആര്‍. ആര്‍. ജയറാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

Kerala

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.