Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

അതിര്‍ത്തിയില്‍ കേട്ടത് ഉറച്ച ഇന്ത്യന്‍ ശബ്ദം

പാങ്‌ഗോങ് മലനിരകളില്‍ ഇന്ത്യന്‍ സൈന്യം തന്ത്രപ്രധാനമായ ആധിപത്യം നേടുകയും വന്‍തോതില്‍ സൈനിക സന്നാഹം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചയാകാമെന്ന നിലപാടില്‍ ചൈന എത്തിയത്. ഇന്ത്യയുടെ വിവിധ സേനാ മേധാവികള്‍ അതിര്‍ത്തി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള ചര്‍ച്ചയ്‌ക്ക് ചൈനീസ് പ്രതിരോധ മന്ത്രി താത്പര്യം പ്രകടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 03:00 am IST
inEditorial

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ രാജ്യത്തിന് അഭിമാനം പകരുന്നതാണ്.  ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പുലര്‍ത്തുന്നതോടൊപ്പം തന്നെ എന്തിനും തയ്യാറുമാണ് എന്ന നിലപാടാണ് ഇന്ത്യ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. റഷ്യയില്‍ നടന്നുവരുന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ വച്ച് ഭാരതത്തിന്റെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ചൈനീസ് പ്രതിരോധമന്ത്രി വേ ഫെങ്‌ഗേയുമായി ചര്‍ച്ച നടത്താനുള്ള സാധ്യത ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തേക്കാള്‍ സമാധാനത്തിന്റെ മാര്‍ഗമാണ് ഭാരതം ആഗ്രഹിക്കുന്നതെങ്കിലും ചൈനയുടെ കടന്നുകയറ്റം തുടര്‍ന്നാല്‍ ശഠനോട് ശാഠ്യം എന്ന നിലപാട് തന്നെയാകും സ്വീകരിക്കുക. ഇതിന്റെ സൂചനയാണ് ലേയിലെ സൈനിക വിന്യാസം വിലയിരുത്തിയ ശേഷം, ഭാരതത്തിന്റെ  കരസേന മേധാവി എന്തിനുംതയ്യാറാണെന്ന് പ്രസ്താവനയിലൂടെ നല്‍കുന്നതും.  

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെ സൈനിക നടപടിയിലൂടെ ചൈനയ്‌ക്ക് മേല്‍ ഭാരതം നേടിയ വിജയം നിര്‍ണായകമാണ്. പാങ്‌ഗോങ് തടാകത്തിന്റെ തെക്കുഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം മലനിരകളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും സേനാവിന്യാസവും നിരീക്ഷണവും ശക്തമാക്കി. തന്ത്രപ്രധാനമായ അക്‌സായി ചിന്നിലേക്കുള്ള പാതയുടെ നിയന്ത്രണം ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചത് ചൈനയെ സംബന്ധിച്ച് വലിയൊരാഘാതമാണ്. 1962 മുതല്‍ ചൈന  അന്യായമായി കൈവശം വച്ചിരിക്കുന്ന പ്രദേശമാണ് ലഡാക്കിന്റെ ഭാഗമായുള്ള അക്‌സായി ചിന്‍. കഴിഞ്ഞ ജൂണില്‍ അക്‌സായി ചിന്‍ ഇന്ത്യയുടേതാണെന്നും ചൈനീസ് അധിനിവേശത്തില്‍ നിന്ന് ഇത് തിരിച്ചെടുക്കേണ്ട സമയമാണിതെന്നും ലഡാക്കില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ജംയാങ് സെറിംഗ് നംഗ്യാല്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ചൈനയെ കുറച്ചൊന്നുമല്ല പ്രകോപിതമാക്കിയിട്ടുള്ളത്. അക്‌സായി ചിന്നിനും പാക്കിസ്ഥാന്‍ നിയന്ത്രിത ഭൂമിക്കും ഇടയിലുള്ള പ്രദേശം എന്നതിനാല്‍ ഏറെ സൈനിക പ്രാധാന്യമുള്ള മേഖലയാണ് ലഡാക്ക്. 2013ലാണ് ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന ഏറെദൂരം കടന്നുകയറി കൂടാരം സ്ഥാപിച്ചത്. 2014ല്‍ ലഡാക് മേഖലയിലെ ചുമാര്‍, ദെംചോക് പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം രണ്ടു തവണ കടന്നുകയറ്റ ശ്രമം നടത്തി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പ്രകോപനങ്ങളുടെ പുതിയ പരമ്പരയ്‌ക്ക് ചൈന തുടക്കമിട്ടത്.  

കഴിഞ്ഞദിവസം കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ മലനിരകളിലെല്ലാം ഇന്ത്യന്‍ സൈന്യം താത്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.  പാങ്‌ഗോങ് തടാകക്കരയിലെ ഫിംഗര്‍ 4, ഫിംഗര്‍ 5 എന്നീ പോസ്റ്റുകളില്‍ മേല്‍ക്കൈ നേടിയ നമ്മുടെ സൈന്യത്തിന്റെ നടപടി ചൈനയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പാങ്‌ഗോങ് മേഖലയില്‍ പ്രത്യേക കമാന്‍ഡോകളെ അണിനിരത്തി. സ്‌പെഷ്യല്‍ ഫ്രണ്ടിയര്‍ ഫോഴ്‌സ് എന്ന പ്രത്യേക സേനയെയാണ് ഇവിടെ വിന്യസിച്ചത്. കഴിഞ്ഞദിവസം ലഡാക്കിലെ ചുഷുലില്‍ നടന്ന ഇന്ത്യയുടെയും ചൈനയുടെയും ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ പാങ്‌ഗോങ് തടാകക്കരയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

ലഡാക്കിലെ ഗാല്‍വാനില്‍ ചൈന നടത്തിയ പ്രകോപനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ചകളിലൂടെ പരിഹരിക്കാനും നിയന്ത്രണരേഖ മറികടക്കാതെ സൂക്ഷിക്കാനും നയതന്ത്രതലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍, ചൈന വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷവും പ്രകോപനവും സൃഷ്ടിക്കുകയായിരുന്നു. അതേതുടര്‍ന്നാണ് ശക്തമായ സൈനിക നടപടികള്‍ ഇന്ത്യ നടത്തിയത്.  

പാങ്‌ഗോങ് മലനിരകളില്‍ ഇന്ത്യന്‍ സൈന്യം തന്ത്രപ്രധാനമായ ആധിപത്യം നേടുകയും വന്‍തോതില്‍ സൈനിക സന്നാഹം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഉന്നതതല ചര്‍ച്ചയാകാമെന്ന നിലപാടില്‍ ചൈന എത്തിയത്. ഇന്ത്യയുടെ വിവിധ സേനാ മേധാവികള്‍ അതിര്‍ത്തി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള ചര്‍ച്ചയ്‌ക്ക് ചൈനീസ് പ്രതിരോധ മന്ത്രി താത്പര്യം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്തിയ ശേഷം രാജ്‌നാഥ് സിങ് ചര്‍ച്ചയ്‌ക്ക് തയ്യാറായേക്കുമെന്നാണ് സൂചന.  

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.