Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി; ഇല്ലെന്ന് കേന്ദ്രവും ആര്‍ബിഐയും; ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കടമയും പരിശോധിക്കും

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 10:58 am IST
inIndia

ന്യൂദല്‍ഹി:  ആഗസ്റ്റ് 31വരെ  തിരിച്ചടവ് കുടിശികയില്ലാത്ത വായ്‌പകളെ എന്‍പിഎ (നോണ്‍ പെര്‍ഫോര്‍മിങ്ങ് അസറ്റ്) ആയി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്യില്ലെന്ന് കേന്ദ്രവും ആര്‍ബിഐയും കോടതിയില്‍ വ്യക്തമാക്കി.  

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം വായ്‌പകള്‍ ഇനിയൊരു ഉത്തരവ് വരും വരെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുത്. വായ്‌പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടുക, പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.  

പലിശയ്‌ക്കു പലിശ ചുമത്തരുതെന്ന വാദമാണ് മുഖ്യമായും കോടതിയുടെ പരിഗണനയിലുള്ളതെങ്കിലും കൊറോണ വലിയ ദുരന്തമായ സാഹചര്യത്തില്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്‌പ്പ തിരിച്ചടവില്‍ എന്തെങ്കിലും ചെയ്യാനുണ്ടോയെന്നും കോടതി പരിേശാധിക്കുന്നുണ്ട്. വായ്‌പയെടുത്തവരെ സംരക്ഷിക്കേണ്ടതുണ്ട്, ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

മൊറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചടവ് മുടങ്ങിയ വായ്‌പ്പകള്‍ കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്നാണ് വായ്‌പകള്‍ എടുത്തവരുടെ ആശങ്ക. എന്നാല്‍, ഇതില്‍ ആശങ്ക വേണ്ടെന്നും കൊറോണ കാരണം പ്രതിസന്ധിയിലായ വായ്‌പ്പകളില്‍ ആഗസ്റ്റ് ആറിന് ആര്‍ബിഐ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും അര്‍ഹമായ വായ്‌പ്പകളുടെ പുനഃസംഘടനക്കാര്യം ഇതിലുണ്ടെന്നും ആര്‍ബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പല തരത്തിലുള്ള വായ്‌പ്പകളുണ്ട്, പല തരം ബാങ്കുകളും. ഒന്നിനു ചേരുന്ന പരിഹാരം മറ്റുള്ളവയ്‌ക്ക് ശരിയാകണമെന്നില്ല. അതിനാല്‍, എല്ലാത്തിനുമായി ഒരു പരിഹാരം നിര്‍ദ്ദേശിക്കാനും

കഴിയില്ല. തുഷാര്‍ മേത്ത പറഞ്ഞു. മൊറട്ടോറിയം കാലം വായ്‌പ്പാ കുടിശിക വരുത്തിയ കാലമായി കാണില്ല, മേത്തയും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും വ്യക്തമാക്കി.

മൂന്നു മാസത്തേക്കായിരുന്നു ആദ്യം മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നെ ആറുമാസമാക്കി. ആഗസ്റ്റ് 31ന്  ഇതിന്റെ കാലാവധി കഴിഞ്ഞു. ഇതു കഴിഞ്ഞ സാഹചര്യത്തില്‍, അതിനു ശേഷം വരുത്തുന്ന കുടിശിക കുടിശികയായി കാണും. പക്ഷെ  ഇവ കിട്ടാക്കടമായി കാണില്ല.  തുടര്‍ച്ചയായി 90 ദിവസം (മൂന്നു മാസം)  കുടിശിക വരുത്തിയ വായ്‌പകളാണ് നിഷ്‌ക്രിയ ആസ്തിയായി കാണുന്നത്, അവര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പത്താം തീയതി വാദം തുടരും.

രണ്ടു വര്‍ഷം മൊറട്ടോറിയം തുടരാമെന്നും എന്നാല്‍, ഇന്നത്തെ രീതിയില്‍ ഇത് നിലനിര്‍ത്താനാവില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയില്‍  പറഞ്ഞിരുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍supremecourtrbiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.