Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓട്ടോക്കാരന്‍ ‘മാതാ ജെറിന്‍’ ഇനി അസി.പ്രിസണ്‍ ഓഫീസര്‍

ഓട്ടോറിക്ഷയോടിച്ചോടിച്ച് ഒടുവില്‍ ഡ്രൈവറുടെ കാക്കി വേഷത്തില്‍ നിന്ന് പോലീസ് കാക്കിയിലേക്ക് ജെറിന്‍ ചുവടുമാറി. വിയ്യൂര്‍ സബ്ജയില്‍ അസി.പ്രിസണ്‍ ഓഫീസറാണ് തിരുവില്വാമല കാട്ടിക്കുളം സ്വദേശിയായ ജെറിന്‍. ലളിത ജീവിതത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വലിയ വിജയം കൈവരിക്കാനായതിന്റെ മാതൃകയാണ് ജെറിനെന്ന 30കാരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 05:56 pm IST
inThrissur

തൃശൂര്‍: ഓരോ യാത്രയ്‌ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കും. ചില യാത്രകള്‍ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കും. തിരുവില്വാമല സ്വദേശി ജെറിനെന്ന ഓട്ടോഡ്രൈവര്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഇത്തരത്തില്‍ ഒരു യാത്രയിലായിരുന്നു. ഓട്ടോറിക്ഷയോടിച്ചോടിച്ച് ഒടുവില്‍ ഡ്രൈവറുടെ കാക്കി വേഷത്തില്‍ നിന്ന് പോലീസ് കാക്കിയിലേക്ക് ജെറിന്‍ ചുവടുമാറി. വിയ്യൂര്‍ സബ്ജയില്‍ അസി.പ്രിസണ്‍ ഓഫീസറാണ് തിരുവില്വാമല കാട്ടിക്കുളം സ്വദേശിയായ ജെറിന്‍. ലളിത ജീവിതത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും വലിയ വിജയം കൈവരിക്കാനായതിന്റെ മാതൃകയാണ് ജെറിനെന്ന 30കാരന്‍.

നാട്ടില്‍ ഓട്ടോറിക്ഷയോടിക്കുമ്പോഴും ജെറിന്റെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയായിരുന്നു. നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്നു ജെറിനെന്ന യുവാവ്. പിതാവ് ജിമ്മിക്ക് കൃഷിപ്പണിയായിരുന്നു തൊഴില്‍. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം പ്ലസ്ടുവിനു ശേഷം ജെറിന് തുടര്‍ പഠനം സാധിച്ചില്ല. ഡ്രൈവിങിനോട് ചെറുപ്പം മുതലേ ജെറിന് ഇഷ്ടമായിരുന്നു. അങ്ങനെ 17-ാം വയസില്‍ ബസ് ക്ലീനറായി. പിന്നീട് ഡ്രൈവിങ് ലൈസന്‍സ് എടുത്തു. ഇതിനു ശേഷം സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സ് ഡ്രൈവറായി. കുറേ നാള്‍ ടിപ്പര്‍ ഓടിച്ചു.

 ഡ്രൈവിങ് മേഖലയില്‍ മാറി മാറി വാഹനങ്ങള്‍ ഓടിക്കുമ്പോഴും സര്‍ക്കാര്‍ ജോലിയെന്ന മോഹത്തെ ജെറിന്‍ ഉപേക്ഷിച്ചില്ല. 21-ാം വയസില്‍ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി. കാക്കിയണിഞ്ഞ് ‘മാതാ’ എന്ന ഓട്ടോയുടെ അമരക്കാരനായി. തിരുവില്വാമല എസ്എം സ്റ്റാന്‍ഡിലായിരുന്നു സ്ഥിരമായി ഓട്ടോയിട്ടിരുന്നത്. ഇതിനിടെ ജിമ്മിയുടെ വേര്‍പാടോടെ കുടുംബഭാരം ജെറിനിലായി. അമ്മ രാജി, അനിയന്‍ ജ്യോതിഷ്, അനിയത്തി അനിറ്റ എന്നിവരടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം ജെറിന്‍ സന്തോഷത്തോടെ ഏറ്റെടുത്തു.

നാടുനീളെ ഓട്ടോയുമായി കറങ്ങുമ്പോഴും സ്ഥിരം ജോലിയ്‌ക്കായുള്ള കഠിന പ്രയത്നത്തിലായിരുന്നു ജെറിന്‍. അതിനായി ഓട്ടം പോയി തിരിച്ചു വന്നാലുïാകുന്ന ഇടവേളകളില്‍ ഓട്ടോയിലിരുന്ന് പഠിക്കും. ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയാലും പാതിരാത്രി വരെ പഠനം. ദീര്‍ഘദൂര വാടകയ്‌ക്ക് പോകുമ്പോള്‍ കിട്ടുന്ന ഇടവേളകളിലും കയ്യില്‍ കരുതുന്ന പുസ്തകങ്ങള്‍ വായിക്കും. ഇതിനിടയില്‍ ചേലക്കരയില്‍ പിഎസ്സി പരിശീലന ക്ലാസിന് ചേര്‍ന്നെങ്കിലും ഓട്ടോയോടിക്കാന്‍ പോകുന്നതിനാല്‍ മുടങ്ങി. യുട്യൂബ് വിഡീയോ നോക്കിയും പിഎസ്സി ഗൈഡുകള്‍ വായിച്ചുമായിരുന്നു പിന്നീടുള്ള പഠനം. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നതിനിടയില്‍ അനിയത്തിയെ വിവാഹം കഴിച്ചയച്ചു. അനിയന് ഇലക്ട്രീഷ്യനായി ജോലി ലഭിച്ചപ്പോള്‍ ഗള്‍ഫിലേക്ക് പറഞ്ഞയക്കാന്‍ മുന്‍കൈയ്യെടുത്തതും ജെറിന്‍ തന്നെ.

 2017ല്‍ ഏറെ പ്രതീക്ഷയോടെ പിഎസ്സിയുടെ ജയില്‍ വകുപ്പ് അസി.പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ പരീക്ഷയെഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 950 ഉദ്യോഗാര്‍ത്ഥികളുടെ മെയിന്‍ ലിസ്റ്റില്‍ 327-ാം സ്ഥാനമായിരുന്നു ജെറിന്. നിയമന ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് വിയ്യൂര്‍ സബ്ജയിലിലെത്തി അസി.പ്രിസണ്‍ ഓഫീസറായി ചുമതലയേറ്റു. തന്റെ കഠിന പരിശ്രമത്തോടൊപ്പം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ സഫലമായതിന്റെ സന്തോഷത്തിലാണ് ജെറിനിപ്പോള്‍. ഓട്ടോക്കാരനില്‍ നിന്ന് ജയില്‍ ഓഫീസറിലേക്കുള്ള മാറ്റം തന്നേക്കാളധികം കൂട്ടുകാരെയാണ് ആഹ്ലാദത്തിലാക്കിയത്.

 ഓണം അവധിക്ക് വീട്ടിലെത്തിയിട്ടും കൊറോണ കാരണം കൂട്ടുക്കാരെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഡ്യൂട്ടിക്ക് പോകേണ്ടതിനാല്‍ അധികമൊന്നും പുറത്തേക്ക് ഇറങ്ങിയില്ല. ജയില്‍ ഡ്യൂട്ടിയായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. എന്നാലും എല്ലാവരെയും ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടുവെന്ന് ജെറിന്‍. അസി.പ്രിസണ്‍ ഓഫീസറായി ജോലി തുടരുമ്പോഴും ജെറിന്‍ ഇപ്പോഴും പഠനം മുടക്കിയിട്ടില്ല. പ്രൈവറ്റായി ഡിഗ്രി ചെയ്യുന്നതോടൊപ്പം പിഎസ്സിയുടെ തന്നെ മറ്റു വിവിധ തസ്തികകളിലേക്കും അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ പഠനം ഇപ്പോഴും തുടരുകയാണെന്ന് ജെറിനെന്ന പ്രിസണ്‍ ഓഫീസര്‍.

Tags: AutorickshawPrison
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.