ആലപ്പുഴ: 12 വയസ്സകാരിയായ ശിഷ്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി ഗുരുവിന് വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ. ഹരിപ്പാട് കരുവാറ്റ വടക്ക്മുറിയില്‍ എണ്ണയ്‌ക്കാട്ടുചാലില്‍ പ്രദീപിനെ (47) യാണ് ഹരിപ്പാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവ് അനുഭവിക്കണം.
2025 ലായിരുന്നു കേസിനാസ്പദമായ സംഭവം. കളരി പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രദീപ് പീഡിപ്പിക്കുകയായിരുന്നു. അമ്പലപ്പുഴ എസ്‌ഐ കെ എച്ച് ഹാഷിം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രഘു എസ് ഹാജരായി.
















