Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐയെ അവഗണിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ ഇടതിലേക്ക് സ്വാഗതം ചെയ്ത് കോടിയേരി; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചേക്കും

അയ്യങ്കാളിസ്മരണയാണ് മുഖപ്രസംഗത്തിന്റെ വിഷയമെങ്കിലും കോടിയേരിയുടെ ലേഖനത്തിന്റെ അവസാനഭാഗത്തിലാണ് ജോസ് പക്ഷം സിപിഎമ്മിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 10:51 am IST
inKerala

തിരുവനന്തപുരം : യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഇടത്പക്ഷത്തിലേക്ക് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ജോസ്പക്ഷത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.  

അയ്യങ്കാളിസ്മരണയാണ് മുഖപ്രസംഗത്തിന്റെ വിഷയമെങ്കിലും കോടിയേരിയുടെ ലേഖനത്തിന്റെ അവസാനഭാഗത്തിലാണ് ജോസ് പക്ഷം സിപിഎമ്മിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നത്. യുഡിഎഫ് വിട്ട് പുറത്തേയ്‌ക്ക് വരുന്നവരുടെ രാഷ്‌ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ദേശീയമായി കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാള്‍ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം.  

ഹൈക്കമാന്‍ഡിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകള്‍ക്ക് ഇപ്പോള്‍ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാന്‍ഡ് ‘ലോ’ കമാന്‍ഡ് ആയി. എന്നിട്ടും നെഹ്‌റുകുടുംബ ചേരിയിലാണ് ഇക്കൂട്ടര്‍. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്‌ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എല്‍ഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. 

കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട്‌ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.

എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്‌ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്‌ട്രീയകൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ, അന്തഃച്ഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തരകലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ല. എന്നാല്‍ യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്‌ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും.

വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ കൂടെക്കൂട്ടാന്‍ തന്നെയാണ് സിപിഎം തീരുമാനമെന്നും, അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തോട് സഹകരിച്ചായിരുക്കും സിപിഎമ്മിന്റെ പ്രവര്‍ത്തനം. അതിനുശേഷമായിരിക്കും ഔദ്യോഗികമായി സിപിഎമ്മിലേക്ക് എത്തുക. എന്നാല്‍ ഘടക കക്ഷിയായ സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് കോടിയേരിയുടെ ഈ പ്രസ്താവന.  സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ ജോസ് കെ മാണി വിഭാഗത്തെ ഇടത് പക്ഷത്തിന് ഒപ്പം നിര്‍ത്തുന്നതിലുള്ള എതിര്‍പ്പ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.  

Tags: cpmcpideshabhimaniകേരള കോണ്‍ഗ്രസ്കോടിയേരിജോസ് കെ.മാണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.