Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിലെ അനിശ്ചിതത്വം; 250 ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ഭാഗമായ കീഴല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം സ്വന്തം കിടപ്പാടവും ഭൂമിയും ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 23, 2020, 10:40 pm IST
inKannur

 കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിലെ അനിശ്ചിതത്വത്തില്‍ 250 ഓളം കുടുംബങ്ങള്‍ വര്‍ഷങ്ങളായി ദുരിതത്തില്‍. വിമാനത്താവളത്തിന് താഴെ ഭാഗത്തുളള കാനാട്, കൂളിപ്പാലം മേഖലയിലെ കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ഭാഗമായ കീഴല്ലൂര്‍ പഞ്ചായത്തിലെ ജനങ്ങളാണ് അധികൃതരുടെ അനാസ്ഥ കാരണം സ്വന്തം കിടപ്പാടവും ഭൂമിയും ഇഷ്ടാനുസരണം വിനിയോഗിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. 

ഭൂമി ഏറ്റെടുക്കുന്നത് പൂര്‍ത്തിയാകാത്തതിനാല്‍ പുനരധിവാസവും നടന്നിട്ടില്ല. നിലവിലുളള 3050 മീറ്റര്‍ റണ്‍വേ നാലായിരം മീറ്ററാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും വിമാനത്താവള കമ്പനിയായ കിയാലും ആറ് വര്‍ഷം മുമ്പ് ജനവാസ മേഖലയിലെ വീടുകളടക്കം ഏറ്റെടുക്കാനും തീരുമാനമെടുക്കുകയുംവിജ്ഞാപനം ഇറക്കുകയുമായിരുന്നു. നഷ്ടപരിഹാരം നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത ഭൂമികള്‍ ക്രയവിക്രയം നടത്താനോ നിര്‍മ്മാണ പ്രവൃത്തി നടത്താനോ പാടില്ലെന്ന് പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. 

എന്നാല്‍ സര്‍വ്വേ നടത്തി ഏറ്റെടുക്കേണ്ട ഭൂമി നിശ്ചയിച്ചതല്ലാതെ യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. നിലവിലുളള റണ്‍വേയ്‌ക്ക് താഴെയുളള പത്ത് പതിനഞ്ച് കുടുംബങ്ങള്‍ക്ക് മണ്ണിടിച്ചിലും വെളളത്തിന്റെ കുത്തൊഴുക്കും മറ്റും കാരണം ഒഴിഞ്ഞ് പോവേണ്ടിയും വന്നിരുന്നു. ഇത്തരത്തില്‍ ഒഴിഞ്ഞു പോയവര്‍ക്ക് വീട്ട് വാടക നല്‍കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും നാളിതുവരെയായി ഒരു രൂപ സഹായം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്വന്തം പേരിലുളള ഭൂമി ബാങ്കില്‍ പണയപ്പെടുത്താനോ വില്‍ക്കാനോ വീടുള്‍പ്പെടെയുളള നിര്‍മ്മാണ പ്രവൃത്തികളോ നടത്താനാവാതെ ജനം ബുദ്ധിമുട്ടുകയാണ്. 

വിവാഹ ആവശ്യങ്ങള്‍ക്ക് വീട് പുനര്‍നിര്‍മ്മാണം നടത്താനോ ഭൂമി പണയപ്പെടുത്തി കുട്ടികളുടെ പഠനാവശ്യമടക്കമുളള ആവശ്യങ്ങള്‍ക്ക് വായ്‌പയെടുക്കാനോ ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാല്‍ റണ്‍വേ വികസനത്തിനേറ്റെടുക്കുന്ന ഭൂമിയെന്ന് ചൂണ്ടിക്കാട്ടി വായപ ലഭ്യമാകാത്ത സാഹചര്യമാണ്. ഒന്നുകില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന മൂന്നൂറോളം ഏക്കര്‍ ഭൂമി ഉടന്‍ ഏറ്റെടുത്ത് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക അല്ലെങ്കില്‍ ഭൂമിക്കു മേലുളള നിയമപ്രകാരമുളള ആവകാശങ്ങള്‍ അനുവദിച്ച് തരാന്‍ തയ്യാറാവുകയെന്ന ആവശ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. 

ജൈവ വൈവിധ്യം നിറഞ്ഞ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടക്കം മുതല്‍ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളും രംഗത്തുണ്ടായിരുന്നു. വികസനത്തിനെതിര് നില്‍ക്കരുതെന്ന സിപിഎം നേതാക്കളുടേയും മറ്റും വാക്ക് കേട്ട് ഭൂമി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങള്‍ ദുരിതം പേറുകയാണ്. 

ഇതിനിടെ ടൂറിസം വികസനവും വിമാനത്താവളത്തിലേക്കുളള റോഡ് വികസനവുമായി ബന്ധപ്പെട്ട് മണക്കായി-കീഴല്ലൂര്‍, കാനാട് , തെരൂര്‍, പാലയോട് വഴി നിര്‍ദ്ദിഷ്ട നായിക്കാലി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റണ്‍വേയ്‌ക്ക് വേണ്ടി ഏറ്റെടുക്കുന്ന പ്രദേശത്തിന് നടുവിലൂടെ വീതിയേറിയ റോഡ് നിര്‍മ്മിക്കാനുളള നീക്കങ്ങള്‍ നടക്കുന്നതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കമ്മിറ്റിയുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Tags: developmentkannurഎയര്‍പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.