Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരേസമയം ഒബിസി സംവരണവും ന്യൂനപക്ഷ പദവിയും; ന്യൂനപക്ഷ സംവരണ അനുകൂല്യങ്ങള്‍ റദ്ദാക്കണമെന്ന് ഹിന്ദുഐക്യവേദി

സാമൂഹ്യ അവശതയ്‌ക്ക് പരിഹാരമായി ജാതി സമൂഹങ്ങള്‍ക്ക് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്ത സംവരണം, ജാതിയില്ലാത്ത മതത്തിന് നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയ്‌ക്ക് വിരുദ്ധമായ ഈ ആനുകൂല്യം പതിറ്റാണ്ടുകളായി ന്യൂനപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 02:26 pm IST
inKerala

തൃശൂര്‍: ന്യൂനപക്ഷ സംവരണവും പദവിയും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ ഒരേസമയം ഒബിസി സംവരണവും, ന്യൂനപക്ഷ പദവിയും, ആനുകൂല്യങ്ങളും അനുഭവിക്കുകയാണെന്നും ദേശീയതലത്തില്‍ സംവരണം ലഭ്യമല്ലാത്ത സമൂഹങ്ങളും ജനസംഖ്യാപരമായും സാമൂഹ്യ, സാമ്പത്തിക മുന്നോക്ക അവസ്ഥ അനുഭവിക്കുന്നവരും സംസ്ഥാനത്ത് ആനുകൂല്യത്തിന് പരിഗണിക്കപ്പെടുകയാണെന്നും സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു എന്നിവര്‍  പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സാമൂഹ്യ അവശതയ്‌ക്ക് പരിഹാരമായി ജാതി സമൂഹങ്ങള്‍ക്ക് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്ത സംവരണം, ജാതിയില്ലാത്ത മതത്തിന് നല്‍കുന്നത് ഭരണഘടനാ ലംഘനമാണ്. ഭരണഘടനയ്‌ക്ക് വിരുദ്ധമായ ഈ ആനുകൂല്യം പതിറ്റാണ്ടുകളായി ന്യൂനപക്ഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  

സംസ്ഥാനത്ത് അധികാരത്തിലിരുന്ന ഇടതു-വലതു മുന്നണികള്‍ തുടര്‍ന്നുവരുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെയും ഭൂരിപക്ഷ പീഡനത്തിന്റെയും പരിണതഫലമാണ് ഈ സംവരണവും പദവിയും അനുകൂല്യങ്ങളും എന്ന് അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 15, 16 തീയതികളില്‍ ഗൂഗിള്‍ ആപ്പ് വെബിനാറിലൂടെ നടന്ന ഹിന്ദു ഐക്യവേദി 17-ാമത് സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു നേതാക്കള്‍.  

മലയാള ഭാഷാപിതാവായ തുഞ്ചത്ത് ആചാര്യന്റെ ജന്മസ്ഥലമായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം പോലും വടക്കന്‍ കേരളത്തില്‍ ഭൂരിപക്ഷത്തിന് നിഷേധിച്ചിരിക്കുകയാണ്. തിരൂര്‍ ടൗണില്‍ സ്ഥാപിക്കാനായി മുനിസിപ്പാലിറ്റി നി

ര്‍മിച്ച ആചാര്യ പ്രതിമ, സ്ഥാപിക്കാന്‍ അനുവദിക്കാതെ മഷിക്കുപ്പിയും പക്ഷി തൂവലും സ്ഥാപിക്കേണ്ട ഗതികേടിലാണ് മലപ്പുറത്തെ ഹിന്ദുക്കള്‍ക്ക് ഉള്ളത്. മതേതര രാഷ്‌ട്രീയ പ്രസ്ഥാനം എന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് തുഞ്ചത്താചാര്യന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണം.

കേരളം തുടര്‍ച്ചയായി പരിസ്ഥിതി വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ പരിസ്ഥിതി നയം പ്രഖ്യാപിക്കണം. കേരളത്തിന്റെ പരിസ്ഥിതി പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നതുകൊണ്ട് പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്താന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണം. പരിസ്ഥിതിയെയും സാമൂഹിക ജീവിതത്തെയും അപകടത്തിലാക്കുന്ന ഇഐഎ 2020 വിജ്ഞാപനം റദ്ദാക്കണമെന്നും സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷേത്രഭരണം ഭക്തജനങ്ങള്‍ക്ക് വിട്ടുനില്‍ക്കുക, അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികള്‍ വീണ്ടെടുക്കാന്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കുക, പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നിയമനിര്‍മാണം നടത്തുക, എല്ലാ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളിലും ആധുനിക പൊതുശ്മശാനം നിര്‍മിക്കുക, സംസ്ഥാനത്തെ മുഴുവന്‍ എസ്‌സി എസ്ടി കോളനികളും നവീകരിക്കാനും പുനരുദ്ധരിക്കാനും സമഗ്രപദ്ധതി പ്രഖ്യാപിക്കുക, കരിമണല്‍ ഖനനം നിര്‍ത്തിവയ്‌ക്കുക, സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുക തുടങ്ങിയ പതിനെട്ടിന ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. ഇതിനായി ഹിന്ദു സംഘടന നേതൃയോഗം സെപ്റ്റംബര്‍  അവസാനം ഓണ്‍ലൈന്‍ സമ്മേളനമായി വിളിച്ചുചേര്‍ക്കും.  

ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അധ്യാത്മിക ആചാര്യന്മാര്‍, താന്ത്രിക പ്രമുഖന്മാര്‍, ഭക്തജന സംഘടനകള്‍, ഹിന്ദു സംഘടനാ നേതാക്കള്‍, പ്രമുഖ ക്ഷേത്രഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഭക്തജന സമ്മേളനം സെപ്റ്റംബര്‍ 27ന് നടക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍  സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. കേശവദാസ് എന്നിവരും പങ്കെടുത്തു.

Tags: keralaHinduAikyaVediReservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.