Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധ്യക്ഷന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് വേണം; പ്രിയങ്കയുടെ പ്രസ്താവനയില്‍ മോഹിച്ച് നേതാക്കള്‍

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ് രാഹുല്‍ വിദേശത്ത് കറങ്ങിനടക്കുന്ന കാലത്താണ് പ്രിയങ്കയുടെ അഭിപ്രായമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 20, 2020, 05:48 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് വേണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ പ്രസ്താവന സജീവ ചര്‍ച്ചയായതിനു പിന്നാലെ സ്ഥാനമോഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. തത്കാലം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ രാഹുല്‍  ഉറച്ചു നില്‍ക്കുന്നത് പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാക്കി. അതേസമയം, നേതാക്കളുടെ ‘മോഹം’ അതിരുകടക്കുമെന്ന് തോന്നിയതോടെ പ്രിയങ്കയുടെ പ്രസ്താവനയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്ന് നിലപാടെടുത്തു ഹൈക്കമാന്‍ഡ്. ശശി തരൂര്‍ അടക്കമുള്ള നിരവധി നേതാക്കളുടെ പേരുകള്‍ ഇതിനകം ദേശീയ അധ്യക്ഷ പദവിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ പുറമേ പ്രകടിപ്പിക്കുന്നില്ലെങ്കിലും പുതിയ ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയിലാണ് വലിയൊരു വിഭാഗം നേതാക്കള്‍.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നൊഴിഞ്ഞ് രാഹുല്‍ വിദേശത്ത് കറങ്ങിനടക്കുന്ന കാലത്താണ് പ്രിയങ്കയുടെ അഭിപ്രായമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. അമേരിക്കന്‍ അക്കാദമി വിദഗ്ധനായ പ്രദീപ് ചിബറും ഹര്‍ഷ് ഷായും ചേര്‍ന്നെഴുതിയ ‘ഇന്ത്യ റ്റുമോറോ; കോണ്‍വര്‍സേഷന്‍ വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്‌സ്’ എന്ന പുസ്തകത്തിലാണ് പ്രിയങ്ക ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതായി രേഖപ്പെടുത്തിയത്. പുസ്തകം അടുത്തിടെ പ്രസിദ്ധീകരിച്ചതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായി. 2019 ജൂലൈയിലാണ് ലേഖകര്‍ പ്രിയങ്കയുടെയും രാഹുലിന്റെയും അഭിമുഖങ്ങള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് രണ്ടാംവാരം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഞ്ചു ഗ്രൂപ്പുകളായി ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ശ്രമിച്ചെങ്കിലും നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതില്‍ സമവായമുണ്ടായില്ല. രാഹുല്‍ തുടരണമെന്ന നേതാക്കളുടെ ആവശ്യം തള്ളിയതോടെ പ്രിയങ്ക പ്രസിഡന്റാകണമെന്ന ആവശ്യവും പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നു. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളുടെ ഭാരം ഏറ്റെടുക്കാന്‍ നെഹ്‌റു കുടുംബത്തിലെ പുതുതലമുറ തയാറാവാതെ വന്നതോടെ താത്കാലിക പ്രസിഡന്റായി സോണിയ ചുമതലയേറ്റു.

പ്രസിഡന്റ് പദം വേണ്ടെന്ന് പുറമെ പറയുന്നുണ്ടെങ്കിലും കുടുംബത്തിന് പുറത്തേക്ക് അധ്യക്ഷ പദവി പോകുന്നത് രാഷ്‌ട്രീയ ഭാവി അടയുന്നതിന് കാരണമാകുമെന്ന് ആശങ്കയുണ്ട് രാഹുലിനും പ്രിയങ്കയ്‌ക്കും. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായ ജനറല്‍ സെക്രട്ടറിമാര്‍, അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളെല്ലാം ദേശീയ അധ്യക്ഷ പദവിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. എന്നാല്‍, രാഹുലിന്റെയും പ്രിയങ്കയുടെയും വാക്കുകള്‍ക്ക് വില നല്‍കാത്ത നേതാക്കളും കോണ്‍ഗ്രസിലുണ്ട്. അതുകൊണ്ട് ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പല നേതാക്കളും തയാറായിട്ടില്ല.  

സീതാറാം കേസരിയെ പുറത്താക്കി സോണിയ അധ്യക്ഷ പദവിയിലെത്തിയ 1998 മുതല്‍ പാര്‍ട്ടിയില്‍ കുടുംബാധിപത്യം മാത്രമാണ്. ഇതു ചോദ്യം ചെയ്യാന്‍ ശേഷിയുള്ള കരുത്തരായ നേതാക്കളെ പലപ്പോഴായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.