Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജനങ്ങളെ കോണ്‍ഗ്രസ് പരിഹസിക്കുന്നു

രാഹുലിന്റെ അഭിപ്രായത്തെ അനുജത്തി പ്രിയങ്കയും സ്വാഗതം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റാകണമെന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്വ സംസ്‌കാരം വേണമെന്നാണ് രാഹുലിന്റെ പുതിയ ഭാഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചത് ആ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 20, 2020, 05:00 am IST
inEditorial

ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് ബിജെപിക്കുണ്ടായത്. 2014ല്‍ ലഭിച്ചതിനെക്കാള്‍ വോട്ടും സീറ്റും ബിജെപിക്ക് ലഭിച്ചു. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ വേണ്ട, ആകെയുള്ളതിന്റെ 10 ല്‍ ഒന്ന് സീറ്റുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. അതിലെ നിരാശയാണ് പ്രസിഡന്റ് പദവി രാജിവയ്‌ക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. അതിനുശേഷം താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്ത് രാഹുലിന്റെ അമ്മ സോണിയ തുടരുകയാണ്. അതിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിന് താല്‍ക്കാലിക പ്രസിഡന്റ് പോരാ എന്ന മുറവിളി ഉയരാന്‍ തുടങ്ങി. സ്ഥിരം  പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാജിവച്ച പ്രസിഡന്റ് തിരിച്ചുവന്ന് ചുമതല വഹിക്കണമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പലരും ആവശ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചുവരില്ലെന്ന് മാത്രമല്ല, ‘ഗാന്ധി’ കുടുംബത്തിന് പുറത്തുനിന്നാകട്ടെ പുതിയ പ്രസിഡന്റ് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കല്‍പോലും ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം. പക്ഷേ, കോണ്‍ഗ്രസുകാര്‍ നെഹ്‌റു കുടുംബം എന്ന് പറയുന്നതിനെക്കാള്‍ ആവേശത്തോടെ ഗാന്ധി കുടുംബം എന്ന് വിശേഷിപ്പിക്കുകയാണ് പതിവ്. അതുതന്നെ ഏറ്റവും വലിയ തട്ടിപ്പാണ്. ഗാന്ധിജിയുടെ സല്‍പ്പേര് ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തുപോരുന്നത്.

രാഹുലിന്റെ അഭിപ്രായത്തെ അനുജത്തി പ്രിയങ്കയും സ്വാഗതം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റാകണമെന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്വ സംസ്‌കാരം വേണമെന്നാണ് രാഹുലിന്റെ പുതിയ ഭാഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചത് ആ സംസ്‌കാരത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും പറയുന്നു. ഏതായാലും സ്വന്തം അമ്മയ്‌ക്ക് ആ ബോധമില്ലെന്ന് തന്നെയാണ് രാഹുല്‍ പരോക്ഷമായി പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി വരുന്നയാള്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞാല്‍ അവിടേക്ക് പോകാനും തയ്യാറാണെന്ന് പ്രിയങ്കയും പ്രസ്താവിച്ചിരിക്കുന്നു. ആന്‍ഡമാനിലുള്ള ജനങ്ങള്‍ കൊള്ളരുതാത്തവരെന്നാണ് പ്രിയങ്ക പറഞ്ഞതിന്റെ സാരം. രാഹുലിനും സോണിയയ്‌ക്കും പകരം ആരുതന്നെ പ്രസിഡന്റ് സ്ഥാനത്ത് വന്നാലും കോണ്‍ഗ്രസിന് ഒരു തിരിച്ചുവരല്‍ അസാധ്യമാണ്. കോണ്‍ഗ്രസ് രാജ്യത്തിന്റെ പാര്‍ട്ടിയായിരുന്നു. ജനങ്ങളുടെ ദേശീയ കക്ഷിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആ ഒരു അംഗീകാരം നിലനിര്‍ത്താന്‍ ആകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസിന്റെ ദൗത്യം തീര്‍ന്നെന്ന് ഗാന്ധിജി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടതും അതുകൊണ്ടാണ്. പക്ഷേ രാജ്യത്തെ വെട്ടിമുറിച്ചാലും ബാക്കി ദേശത്തിന്റെ അധികാരം ലക്ഷ്യമിട്ടവര്‍, ഗാന്ധിജിയെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ തിരസ്‌കരിച്ചു. രാമരാജ്യം പോയിട്ട് രാമനെന്ന വാക്കുപോലും ഉച്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കി.

മഹാത്മാ ഗാന്ധിയെയും ദേശീയതയെയും വിസ്മരിച്ചതിന്റെ ശിക്ഷയാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പോലും ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. തട്ടിക്കൂട്ട് സഖ്യങ്ങളിലൂടെ അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നേരാണ്. അതിന്റെ കെടുതി നേരിട്ടറിഞ്ഞ ജനങ്ങളാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കൈക്കിലപോലും ഇല്ലാതെ എടുത്തെറിഞ്ഞത്. ചരിത്രത്തിലില്ലാത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ ജനങ്ങളെയും വോട്ടര്‍മാരെയും വേട്ടയാടുകയും പരിഹസിക്കുകയും ചെയ്യുകയാണ്. ബിജെപി നേട്ടമുണ്ടാക്കിയത് ഫേയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും പ്രവര്‍ത്തികൊണ്ടാണുപോലും. ഫേയ്‌സ്ബുക്കിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യുദ്ധം. വാട്‌സാപ്പിന്റെ ചുമതലക്കാര്‍ക്ക് വധഭീഷണിപോലും ഉണ്ടായത് പരാതിയായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയേയും ഫേയ്‌സ്ബുക്കിനെയും ആയുധമാക്കി വേട്ടക്കൊരുങ്ങിയതാണല്ലോ.  ആയുധം കയ്യിലുണ്ടായാല്‍ പോര, കാഞ്ചിവലിക്കാനറിയണം. കോണ്‍ഗ്രസ് നേതൃത്വത്തിന് ആ കഴിവില്ലാതെ പോയി. അതിന,് ഫേയ്‌സ് ബുക്കിനെയും വാട്‌സാപ്പിനെയും ബിജെപിയേയും കുറ്റപ്പെടുത്തുകയും,  ബിജെപിയെ ആവര്‍ത്തിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളെ പഴിചാരുകയും ചെയ്തിട്ട്  കാര്യമുണ്ടോ? ”അങ്ങാടിയില്‍ തോറ്റപ്പോള്‍ അമ്മയോട്” എന്ന ചൊല്ലുപോലെയാണ് ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയോടുള്ള പെരുമാറ്റം. അത് കോണ്‍ഗ്രസിന്റെ സ്വയം നാശത്തിനേ വഴിവയ്‌ക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.