Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാപ്പിള ലഹള നായകനെ മഹാത്മാഗാന്ധിക്കൊപ്പം ദേശീയ സമരത്തിന്റെ ഐക്യനിരയിലേയ്‌ക്ക് ഉയര്‍ത്തി മാതൃഭൂമിയുടെ ഗാന്ധി വധം

ആദ്യ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന കെ മാധവന്‍ നായരേയും എഡിറ്ററായിരുന്ന കെ. കേളപ്പനേയും വര്‍ഗ്ഗീയ വാദിയായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ചേര്‍ത്ത് വെച്ച് ദേശീയ ഐക്യനിര എന്ന് മാതൃഭൂമി പറയുമ്പോള്‍ അതില്‍ ആത്മ വഞ്ചനയും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2020, 07:26 pm IST
inKerala

തിരുവനന്തപുരം: മാപ്പിള ലഹളയുടെ സൂത്രധാരകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മഹാത്മാഗാന്ധിക്കൊപ്പം ദേശിയ സമരത്തിന്റെ ഐക്യനിരയിലേയ്‌ക്ക് ഉയര്‍ത്തി മാതൃഭൂമിയുടെ ഗാന്ധി വധം. ഗാന്ധിജി കേരളത്തിലെത്തിയതിന്റെ 100-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസദ്ധീകരിച്ച ലേഖനത്തിലാണ് ചരിത്രത്തെ വളച്ചൊടിച്ച് ഗാന്ധി നിന്ദ നടത്തിയിരിക്കുന്നത്

‘ഖാന്‍ ബഹാദുര്‍ മുത്തുക്കോയ തങ്ങള്‍ മഹാത്മജിക്ക് ഹാരാര്‍പ്പണം ചെയ്തു. കെ. മാധവന്‍ നായര്‍, കെ. കേളപ്പന്‍, രാമുണ്ണി മേനോന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി – തോളോടുതോള്‍ ചേര്‍ത്തുപിടിച്ച് മതങ്ങളതിരിടാത്ത ഒരു പുതിയ ദേശീയ ഐക്യനിര. ആധുനികഭാരതം പിറവികൊള്ളുകയാണ്. ദേശീയപ്രസ്ഥാനം ഖിലാഫത്ത് പ്രസ്ഥാനത്തോട് ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ പോര്‍മുഖത്ത് ഒരു നെടുങ്കോട്ട കെട്ടിയിരിക്കുകയാണ്. രാമുണ്ണി മേനോന്‍ അവിടെവെച്ച് 2500 രൂപ ഖിലാഫത്ത് ഫണ്ടിലേക്ക് കൈമാറി. മഹാത്മജി എഴുന്നേറ്റു നിന്നു’ എന്നാണ് ലേഖനത്തില്‍ പറയുന്നത്.  

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ നേതൃത്വത്തില്‍ നടന്ന മാപ്പിള ലഹളയുടെ ക്രൂരത വിവരിച്ച് പുസ്തകമെഴുതിയ ആളാണ് മാതൃഭൂമിയുടെ ആദ്യ മാനേജിംഗ് ഡയറക്ടര്‍ കൂടിയായിരുന്ന കെ.മാധവന്‍ നായര്‍. വാരിയം കുന്നന്റെ പേര് കെ മാധവന്‍ നായര്‍ ആദ്യമായി കേള്‍ക്കുന്നതു തന്നെ ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് അഞ്ചു മാസത്തോളം കഴിഞ്ഞാണ് (1921 ഫെബ്രുവരി). അയാളെ നേരില്‍ കാണുന്നത് ലഹള തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞിട്ടും (1921 ആഗസ്ത് 24). അതായത് ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ്. ഇക്കാര്യം മാധവന്‍ നായര്‍ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട് (പേജ് 160)

കെ മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ വാരിക്കുന്നം ഹാജിയെകുറിച്ചുള്ള അധ്യായം

ആദ്യ മാനേജിംഗ് ഡയറക്ടര്‍  ആയിരുന്ന കെ മാധവന്‍ നായരേയും എഡിറ്ററായിരുന്ന കെ. കേളപ്പനേയും വര്‍ഗ്ഗീയ വാദിയായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ചേര്‍ത്ത് വെച്ച് ദേശീയ ഐക്യനിര എന്ന് മാതൃഭൂമി പറയുമ്പോള്‍ അതില്‍ ചരിത്ര ധ്വംസനം മാത്രമല്ല ആത്മ വഞ്ചനയും ഉണ്ട്.  

1920 ആഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം. കോഴിക്കോട് എത്തിയ അദ്ദേഹത്തെ ഖിലാഫത്ത് കമ്മറ്റി പ്രസിഡന്റ് പി കെ മുത്തുക്കോയയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കടപ്പുറത്തെ പ്രസംഗവേദിയിലേയ്‌ക്ക് ഗാന്ധിജി പോകുമ്പോള്‍ അകമ്പടി സേവിച്ചിരുന്നത്’ പച്ചത്തൊപ്പിയും അരയില്‍ ബെല്‍റ്റും അണിഞ്ഞ വോളന്ററീയര്‍മാരായിരുന്നു’ എന്നാണ് അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് തോമസിന്റെ റിപ്പോര്‍ട്ട്.

ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടര്‍ച്ചയായി തുര്‍ക്കിയിലെ മുസ്‌ളീംങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ക്രൂരതകളെക്കുറിച്ചാണ് ഗാന്ധിജി പ്രധാനമായി സംസാരിച്ചത്. മുസ്ലിങ്ങളുടെ ആഗോള നേതൃത്വമായ തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ പ്രതിഷേധം എന്ന നിലയില്‍ ഉണ്ടായ ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗം എന്ന വിശാല ലക്ഷ്യലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന മൗലാനാ മുഹമ്മദ് അലിയും ഗാന്ധിജിക്ക് ഒപ്പം ഉണ്ടായിരുന്നു.

ഗാന്ധിജി വന്നു പോയതിന്റെ കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോളാണ് മാപ്പിള കലാപത്തിനു തുടക്കം. 1921 ആഗസ്റ്റ് 19 ന് തിരൂരങ്ങാടി മമ്പുറം പള്ളിയില്‍ നിന്നും പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഇതോടെ പോലീസ്, പള്ളിയുടെ പവിത്രത നഷ്ടപ്പെടുത്തിയെന്നും മമ്പുറം മഖാം തകര്‍ത്തുവെന്നുമുള്ള വ്യാജ വാര്‍ത്ത കാട്ടു തീപോലെ പടരുകയും നിമിഷ നേരം കൊണ്ട് കലാപം പൊട്ടിപ്പുറപ്പെടുകയുംചെയ്തു. സര്‍ക്കാരിനെതിരെ നടത്തിയിരുന്ന കലാപം ഹിന്ദുക്കള്‍ക്ക് എതിരെയായി. ഓഗസ്റ്റ് 21ന് നിലംബൂര്‍ കോവിലകം കയ്യേറി ലഹളക്കാര്‍ കൊള്ളയടിച്ചു. അവിടെ നിന്നു മടങ്ങും വഴി മഞ്ചേരിയിലെ ഖജനാവും നമ്പൂതിരി ബാങ്കും കൊള്ളയടിച്ചു.

ഏറനാട് താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാര്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. നിരവധി ഹൈന്ദവര്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ പാലായനം ചെയ്യപ്പെടുകയോ ഉണ്ടായി. കാല്‍ ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു.

Tags: riotMappila Lahala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.