Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത് പുതിയ ഇന്ത്യയുടെ സ്വാതന്ത്ര്യപ്പുലരി; ആത്മനിര്‍ഭരം.. ഭാരതം

അയല്‍രാജ്യങ്ങളില്‍ മതപീഡനം ഏറ്റുവാങ്ങി അഭയംതേടി ഇന്ത്യയിലെത്തിയവര്‍ക്ക് ഇന്ന് പുതിയ സ്വാതന്ത്ര്യപ്പുലരിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2020, 08:23 am IST
inIndia

ഇന്ന് എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം. പുതിയ ഇന്ത്യയുടെ, സ്വാശ്രയ ഭാരതത്തിന്റെ ആദ്യ സ്വാതന്ത്ര്യപ്പുലരി. രാഷ്‌ട്രപിതാവ് ഗാന്ധിജിയുടെ സ്വപ്‌നം നെഞ്ചേറ്റി സ്വയംപര്യാപ്ത ഭാരതത്തിലേക്കും രാമരാജ്യത്തിലേക്കും ഇന്ത്യ കുതിക്കുന്നു. അധിനിവേശകാലത്ത് തുടക്കമിട്ടതും കൊളോണിയല്‍ ഭരണത്തില്‍ വളര്‍ന്നുപന്തലിച്ചതും സ്വാതന്ത്ര്യാനന്തര കാലത്ത് പ്രീണന രാഷ്‌ട്രീയത്തിന്റെ അതിരുകളില്‍ അടക്കപ്പെട്ടതുമായ അപമാനം ദേശാഭിമാനികള്‍ കഴുകിക്കളഞ്ഞു. രാമമന്ത്ര മുഖരിതമാകുന്നു പുതിയ ഇന്ത്യയുടെ ഈ സ്വാതന്ത്ര്യദിനം. രാമരാജ്യ പുനഃസ്ഥാപനത്തിന് കാഹളം മുഴങ്ങുന്നു.

അയല്‍രാജ്യങ്ങളില്‍ മതപീഡനം ഏറ്റുവാങ്ങി അഭയംതേടി ഇന്ത്യയിലെത്തിയവര്‍ക്ക് ഇന്ന് പുതിയ സ്വാതന്ത്ര്യപ്പുലരിയാണ്. പലായനം ചെയ്യപ്പെട്ട നിസ്സഹായരെ ചേര്‍ത്തുപിടിച്ച് രാജ്യം അവര്‍ക്ക് അവകാശങ്ങളും അധികാരങ്ങളും നല്‍കാന്‍ നിയമം നിര്‍മിച്ചു.  പെണ്‍മക്കളെ കണ്‍മുന്നില്‍ പീഡിപ്പിക്കുന്നത് കാണാനാകാതെ ഓടിയെത്തിയവരെ ആട്ടിയോടിക്കാന്‍ കലാപത്തിനിറങ്ങിയ മത, രാഷ്‌ട്രീയ ഭീകരരെ ചെറുത്തുതോല്‍പ്പിച്ച് കൂടിയാണ് പുതിയ ഇന്ത്യ ഇന്ന് പതാക ഉയര്‍ത്തുന്നത്. നവഭാരതത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുന്നു.

ആത്മാഭിമാനം അടിയറവയ്‌ക്കാത്ത ആര്‍ജ്ജവമുള്ള നേതൃത്വമാണ് ഇന്ന് ചെങ്കോട്ടയില്‍ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത്. ഇന്ത്യ സമാധാനം കാംക്ഷിക്കുന്നു. ഒരു രാജ്യത്തെയും ആക്രമിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സഹിഷ്ണുത ദൗര്‍ബ്ബല്യമല്ല. വെല്ലുവിളികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും. കമ്യൂണിസ്റ്റ് ചൈനയ്‌ക്കും ലോകത്തിനും പുതിയ ഇന്ത്യയുടെയും അതിന്റെ പ്രധാനമന്ത്രിയുടെയും നിലപാട് വ്യക്തമാണ്. അതിര്‍ത്തിയിലെ അടിയറവ് പഴങ്കഥയായി. പ്രതിരോധത്തിന് മൂര്‍ച്ച കൂട്ടാന്‍, മുന്‍ ഭരണാധികാരികള്‍ അവഗണിച്ച റഫാല്‍ യുദ്ധവിമാനങ്ങളും എത്തിച്ചു. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പുതിയ ഇന്ത്യ ലോകത്തിന്റെ ആശ്രയകേന്ദ്രമായി, മരുന്ന് ഫാക്ടറിയായി.

ഇടത് ഇസ്ലാമിക ഭീകരതയില്‍നിന്നുള്ള സ്വാതന്ത്ര്യദിനം കൂടിയാണിത്. ചുവപ്പന്‍ ഇടനാഴിയില്‍ ചുവപ്പ് മങ്ങി. നക്‌സലുകള്‍ അടിച്ചേല്‍പ്പിച്ച കറുത്ത കൊടികള്‍ക്കു പകരം ഗ്രാമങ്ങളിലെങ്ങും ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു. ദേശീയഗാനത്തിന്റെ ഈരടികള്‍ ഇന്നും അവിടങ്ങളില്‍ മുഴങ്ങും. ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. പതിറ്റാണ്ടുകളായുള്ള തലവേദന ഒരു ഉറച്ച തീരുമാനത്തിലൂടെ സുഖപ്പെട്ടപ്പോള്‍ ജമ്മു കശ്മീര്‍ രാജ്യത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രയാണത്തിലാണ്. രാജ്യദ്രോഹികളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിക്ഷേപിച്ച് അവര്‍ മുന്നോട്ടുള്ള യാത്ര തുടരുന്നു. വിഘടനവാദികളും ഭീകരരും അല്ല പുതിയ ഇന്ത്യയുടെ അജണ്ട തീരുമാനിക്കുന്നത് ദേശബോധമുള്ള ജനങ്ങളാണെന്ന പ്രഖ്യാപനമാണ് ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷം.

Tags: indiaIndependence Dayസ്വാതന്ത്ര്യ ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.