Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധന്യം, അമൂല്യം; മരിക്കും മുന്‍പ് ആ പുണ്യനിമിഷം തനിക്ക് കാണണമെന്ന ആഗ്രഹം സഫലം; സകുടുംബം രാമക്ഷേത്ര ഭൂമി പൂജ വീക്ഷിച്ച് പരാശരന്‍

ഒടുവില്‍ നീതി ലഭിച്ച് രാമക്ഷേത്രം ഉയരുന്നതിന്റെ ആദ്യഘട്ടം സകുടുംബമാണ് പരാശരന്‍ വീക്ഷിച്ചത്. സുപ്രീം കോടതിയില്‍ നടന്ന 40 ദിവസത്തെ ഹിയറിംഗില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് രാം ലല്ലാ വിരാജ്മാന് വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 02:45 pm IST
inIndia

ചെന്നൈ: രാമക്ഷേത്രത്തിന്റെ ആധാരശില പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിയപ്പോള്‍ ആ അമൂല്യനിമിഷം ടെലിവിഷനില്‍ വീക്ഷിച്ച് ധന്യനായ ഒരു വ്യക്തിയുണ്ട്, അഡ്വ.പരാശരന്‍. അയോധ്യ കേസില്‍ പ്രായം പോലും മറന്ന് നീതിക്ക് വേണ്ടി പോരാടിയ മനുഷ്യന്‍. ഒടുവില്‍ നീതി ലഭിച്ച് രാമക്ഷേത്രം ഉയരുന്നതിന്റെ ആദ്യഘട്ടം സകുടുംബമാണ് പരാശരന്‍ വീക്ഷിച്ചത്. സുപ്രീം കോടതിയില്‍ നടന്ന 40 ദിവസത്തെ ഹിയറിംഗില്‍ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് രാം ലല്ലാ വിരാജ്മാന് വേണ്ടി വാദിച്ച 92 വയസ്സുള്ള അഡ്വ. പരാശരന്‍.

‘മരിക്കുന്നതിനുമുമ്പ് എന്റെ അവസാന ആഗ്രഹമാണ് ഈ കേസ് അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്ക് കൊണ്ടുപോകുക എന്നത്’ എന്ന് അദ്ദേഹം ഒരോ പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും പറയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ പോലും ശ്രദ്ധിക്കാതെ കര്‍മ്മ നിരതനായ അഡ്വ. പരാശരനോട് ഹിയറിംഗിനിടെ ഇരുന്നു വാദിക്കാന്‍ ചീഫ് ജസ്റ്റിസ് അനുവാദം നല്‍കിയെങ്കിലും അദേഹം അത് സന്തോഷത്തോടെ നിരസ്സിക്കുകയായിരുന്നു. മൈ ലോഡ്, താങ്കള്‍ വളരെ ദയാശീലനാണ്, എഴുന്നേറ്റുനിന്ന് വാദങ്ങള്‍ മുന്നോട്ട് വയ്‌ക്കുക എന്ന ഈ പാരമ്പര്യത്തെ ഞാന്‍ മാനിക്കുന്നുവെന്നും പരാശരന്‍ കോടതിയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ചുമത്തിയ കാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലായിരുന്നു പരാശരന്‍. 1980 ല്‍ അദ്ദേഹത്തെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. തുടര്‍ന്ന് 1983 മുതല്‍ 1989 വരെ അദ്ദേഹം അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചു.

എന്നാല്‍, നിരവധി കാരണങ്ങള്‍ കൊണ്ട് 2016ന് ശേഷം വളരെ അപൂര്‍വമായി മാത്രമേ അദ്ദേഹം കോടതിമുറിയില്‍ എത്തിരുന്നുള്ളു. ശബരിമല കേസിലും അദ്ദേഹം വാദിച്ചിരുന്നു. ഹിന്ദു സംസ്‌കാരത്തില്‍ വിദഗ്‌ദ്ധനായി കണക്കാക്കപ്പെടുന്നു ഇദ്ദേഹം 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. പരാശരന്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളുടെ പ്രിയപ്പെട്ട അഭിഭാഷകനാണ്. മതഗ്രന്ഥങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവ് കോടതിയിലെ വാദങ്ങള്‍ക്കിടയിലും ഉപയോഗിക്കാറുണ്ട്. സ്വധര്‍മ്മത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ത്യന്‍ നിയമത്തിനായി ധാരാളം സംഭാവന നല്‍കിയ അദേഹത്തെ മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പിതാമഹന്‍ എന്ന് അഭിസബോധന ചെയ്തിരുന്നു.

യുവതി പ്രവേശനവുമായി ബന്ധപെട്ട ശബരിമല കേസില്‍ അദ്ദേഹം ഭക്തര്‍ക്ക് വേണ്ടി വാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാമസേതു കേസില്‍ ഇരുവിഭാഗവും അദ്ദേഹത്തിനെ വാദിക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം രാമസേതുവിന് വേണ്ടിയാണ് വാദിച്ചത്. സേതുസമുദ്രം പദ്ധതി സംരക്ഷിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നും ഭഗവാനു വേണ്ടി താന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags: rammandirരാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.