Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആര്‍എസ്എസ് ആയവരില്‍ ദേശാഭിമാനി, വീക്ഷണം മുഖ്യ പത്രാധിപര്‍മാരും

ഗോവിന്ദ മോനോനു ശേഷം ആര്‍എസ്എസ് പ്രാന്ത സംഘചാലക് ആയത് ഗോപാലന്‍ അടിയോടി. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന അടിയോടി സംഘചാലക് പദവി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ജില്ലാ റിട്ടേണിംഗ് ഓഫീസറായിരുന്നു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Aug 4, 2020, 02:48 pm IST
inArticle

 രാജ്യം സ്വാതന്ത്യത്തിലേയക്ക് നീങ്ങുന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ നയം നടപ്പാക്കാന്‍ സി പി രാമസ്വാമി അയ്യര്‍ ശ്രമിക്കുന്നതിന്റെ അവസാനഘട്ടം. എന്‍എസ്എസ് അധ്യക്ഷന്‍ മന്നത്തു പത്മനാഭന്‍ സി.പിക്കെതിരെ പരസ്യമായി രംഗത്തുവന്നു. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനും സജീവ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനും മന്നം എന്‍.എസ്.എസില്‍ നിന്നും രാജി വെയ്‌ക്കാന്‍ തീരുമാനിച്ചു. പകരം പ്രസിഡന്റ് ആര് എന്നത് പ്രശ്‌നമായി. സി പിയെ പേടിച്ച് പലരും പ്രസിഡന്റാകാന്‍ മടിച്ചു. കോണ്‍ഗ്രസ് കോട്ടയം ജില്ല അധ്യക്ഷനായിരുന്ന എന്‍ ഗോവിന്ദമോനാന്‍ ധൈര്യത്തോടെ മുന്നോട്ടുവന്നു. 1947 മെയില്‍ മന്നത്തിനു പകരം ഗോവിന്ദ മേനോന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.

മോനോനെ ഭീഷണിപ്പെടുത്തി സ്വതന്ത്ര തിരുവിതാംകൂറിനെ അനുകൂലിച്ച് പ്രമേയം അവതരിപ്പിച്ചു പാസാക്കാന്‍ ദിവാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കി.പക്ഷേ, പ്രമേയം അവതരിപ്പിക്കാന്‍ പോലും ഗോവിന്ദ മേനോന്‍ അനുവദിച്ചില്ല. പദവിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്‍എസ്എസിന്റേ പതിമൂന്നാമത് പ്രസിഡന്റ് ആയി 1952 വരെ തുടര്‍ന്നു. അധ്യക്ഷസ്ഥാനം ഒഴിഞ്ഞശേഷം ഗോവിന്ദ മോനോന്‍ ഏറ്റെടുത്ത ഒരു ചുമതലയുണ്ട്. ആര്‍എസ്എസ് സംസ്ഥാന അധ്യക്ഷ പദവി. ആര്‍എസ്എസ് ഭാഷയില്‍ പറഞ്ഞാല്‍ പ്രാന്തീയ സംഘചാലക്. അതെ, കേരളത്തിലെ ആദ്യത്തെ ആര്‍എസ്എസ് സംഘചാലക്, കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍എസ്എസ് മുന്‍ അധ്യക്ഷന്‍. സംഘചാലക് സ്ഥാനത്തിരിക്കവെ ഗോവിന്ദ മോനോന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഴൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മത്സരിക്കാനായി സംഘചാലക് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആദ്ദേഹം ഗുരുജി ഗോള്‍വള്‍ക്കര്‍ക്ക് കത്തെഴുതി. പദവിയില്‍ ഇരുന്നുകൊണ്ടുതന്നെ മത്‌സരിക്കാനായിയിരുന്നു മറുപടി

ഗോവിന്ദ മോനോനു ശേഷം ആര്‍എസ്എസ് പ്രാന്ത സംഘചാലക് ആയത് ഗോപാലന്‍ അടിയോടി. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷനായിരുന്ന അടിയോടി സംഘചാലക് പദവി ഏറ്റെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ജില്ലാ റിട്ടേണിംഗ് ഓഫീസറായിരുന്നു.

എന്‍എസ്എസിന്റേയും കെപിസിസിയുടേയും നേതൃസ്ഥാനത്തിരുന്ന കെ കേളപ്പന്‍ മലയാളികള്‍ക്ക് കേരള ഗാന്ധിയായിരുന്നു. ഉപ്പു സത്യാഗ്രഹത്തിനും വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂര്‍ സത്യാഗ്രഹത്തിനും നേതൃത്വം നല്‍കിയ കേളപ്പന്‍ അവസാനകാലത്ത് ആര്‍എസ്എസിനൊപ്പം ആയിരുന്നു. ആര്‍എസ്എസ് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിനും തളിക്ഷേത്ര പ്രക്ഷോഭത്തിനും മുന്നില്‍ നിന്നത് കേളപ്പനായിരുന്നു. ആര്‍എസ്എസ് പ്രചാരകന്‍ പി മാധവ്ജിക്കൊപ്പം കേരള ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും കേളപ്പജിയാണ്.

സര്‍വോദയ നേതാവും കേരള മദ്യനിരോധന സമിതി പ്രസിഡന്റും എന്‍എസ്എസ് രജിസ്ട്രാറുമായിരുന്ന എം.പി. മന്മഥന്, ആര്‍എസ്എസ് ആരംഭിച്ച പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ചുമതല ഏറ്റെടുക്കാന്‍ മടിയൊന്നും ഉണ്ടായില്ല. ജന്മഭൂമിയുടെ പ്രഥമ ചീഫ് എഡിറ്റര്‍ ആയ എം പി മന്മഥന്‍, അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്ക് ഒപ്പം ചേരുകയും ഏഴുമാസം ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന വി എം കൊറാത്ത് ആര്‍എസ്എസ് ആയിരുന്നില്ല എന്നു മാത്രമല്ല കടുത്ത ആര്‍എസ്എസ് വിരോധിയും ആയിരുന്നു. ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു കൊറാത്ത് , പിന്നീട് ജന്മഭൂമിയിലും തപസ്യയിലും ചുമതല ഏറ്റെടുത്തത് ആര്‍എസ്എസിനെ അടുത്തറിഞ്ഞപ്പോള്‍. ജന്മഭൂമിയിടെ മറ്റൊരു ചീഫ് എഡിറ്ററായിരുന്നു ലീലാമോനോന്‍. കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരില്‍ പ്രഥമ സ്ഥാനം വഹിച്ച ലീലാ മേനോനും ആര്‍എസ്എസ് ആശയത്തോട് ഇഴുകി ചേരാന്‍ മടിയുണ്ടായില്ല.

ആര്‍എസ്എസിനെ പരസ്യമായി അംഗീകരിച്ച മറ്റൊരു പത്രാധിപരാണ് വി ടി ഇന്ദുചൂഡന്‍. ദേശാഭിമാനിയുടെ മുഖ്യപത്രാധിപര്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന ഇന്ദുചൂഡനെ ഇഎംഎസിന്റെ നിര്‍ദ്ദേശപ്രകാരം കെപിആര്‍ ഗോപാലന്റെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് ദേശാഭിമാനിയില്‍ നിന്ന് പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു.പിന്നീട് കാക്കി ട്രൗസറിട്ട് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. ആലുവയില്‍ സര്‍സംഘചാലക് ദേവറസ് പങ്കെടുത്ത പരിപാടിയുടെ അധ്യക്ഷന്‍ ഇന്ദുചൂഡന്‍ ആയിരുന്നു.മാര്‍ക്‌സസ്റ്റ് അക്രമവുരുദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനവും വഹിച്ചു.

കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖ്യപത്രാധിപരായിരുന്ന സി പി ശ്രീധരന്‍ കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. അനുഭവം അദ്ദേഹത്തേയും ആര്‍എസ് എസ് അനുഭാവിയാക്കി. കോട്ടയത്ത് അദ്ദേഹത്തിന്റെ വീട് ആര്‍എസ് എസ് ബൈഠക്കുകള്‍ക്ക് വേദിയായി. ഭാര്യ നളിനി മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റുമായി. ബസോലിയോസ് കോളേജിലെ ചരിത്രാധ്യാപകനായ പ്രൊഫ ഒ എം മാത്യുവും സിഎംഎസ് കോളേജിലെ ചരിത്രാധ്യാപകനായ പ്രൊഫ. സി ഐ ഐസക്കും കോട്ടയം നഗരത്തിലൂടെ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും വെച്ച് ആര്‍എസ്എസ് റൂട്ടുമാര്‍ച്ചിന്റെ മുന്‍ നിരയില്‍ അടിവെച്ചു നീങ്ങിയത് ആ സംഘടനയുടെ ചരിത്രം ശരിക്കറിഞ്ഞുതന്നെയാണ്. ആര്‍എസ്എസില്‍ ചേര്‍ന്നില്ലങ്കിലും ശക്തനായ ആര്‍എസ്എസ് വക്താവായ മറ്റൊരു കോട്ടയം കാരനാണ് ജസ്റ്റീസ് കെ ടി തോമസ്. ഭരണഘടനയും ജുഡീഷറിയും സൈന്യവും കഴിഞ്ഞാല്‍ രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം ആര്‍എസ്എസ് എന്ന് പരസ്യമായി പറയാന്‍ സുപ്രീം കോടതി ജഡ്ജി ആയിരുന്ന കെ ടി തോമസിന് മടിയുണ്ടായില്ല. ആര്‍എസ്എസിനെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചതിനു കാരണം കൊച്ചിയില്‍ സര്‍സംഘചാലക് മോഹന്‍ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ കെ ടി തോമസ് വിശദീകരിച്ചിരുന്നു. ‘ജീവിതത്തില്‍ വഴികാട്ടിയായിരുന്ന ഗുരുസ്ഥാനിയനായ ജസ്റ്റീസ് എ ആര്‍ ശ്രീനിവാസനാണ് കാരണം. അദ്ദേഹം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ഗാന്ധിജിയെ വധിക്കുമെന്ന് വിശ്വസിക്കാനായില്ല. ഗാന്ധിവധക്കേസ് ആഴത്തില്‍ പഠിച്ചു. എതിരാളികള്‍ പറഞ്ഞു പരത്തുന്നതല്ല യഥാര്‍ത്ഥ ആര്‍എസ് എസ് എന്ന് മനസ്സിലായി’ എന്നാണ് തോമസ് പറഞ്ഞത്.

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റീസ് എ ആര്‍ ശ്രീനിവാസനും ആര്‍എസ്എസിനെ അടുത്തറിഞ്ഞ് അതിലേയ്‌ക്ക് വന്ന പ്രമുഖനാണ്. ശ്രീനാരായണ ഗുരുവിനെുറിച്ച് ‘ ആദി മഹസ്’ എന്ന ഉജ്ജ്വല ഗ്രന്ഥം എഴുതിയ ശ്രീനിവാസനായിരുന്നു 1982 ല്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിശാല ഹിന്ദു മഹാ സമ്മേളനത്തിന്റെ സംഘാടക സമിതി അധ്യക്ഷന്‍.ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാല ഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്‍സിങ്ങും സര്‍കാര്യവാഹും പിന്നീട്  സര്‍സംഘചാലകുമായ പ്രൊഫ. രാജേന്ദ്ര സിങും പങ്കെടുത്ത സമ്മേളനത്തില്‍ ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഈരടികളുമായി ലക്ഷങ്ങളാണ് അണിചേര്‍ന്നത്. എ ആര്‍ ശ്രീനിവാസന്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷ പദവും വഹിച്ചു.

ഒറ്റ പ്രസംഗം കേട്ട് ആര്‍എസ് എസ് അനുഭാവിയായ പ്രമുഖനാണ് പ്രൊഫ.വി എ കേശവന്‍ നമ്പൂതിരി. സര്‍വോദയ നേതാവും ഹിന്ദി കവിയും ദേവഗിരി കോളേജിലെ അധ്യാപകനുമായ കേശവന്‍ നമ്പൂതിരിയെ ദീനദയാല്‍ ഉപാധ്യായ എഴുതിയ ‘ സ്വാതന്ത്യത്തിന്റെ സാഫല്യം’ എന്ന പുസ്തത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചു. ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിക്കാനാണ് കിട്ടിയ അവസരം അദ്ദേഹം ഉപയോഗിച്ചത്. ഗാന്ധിജിയുടെ ഗ്രാമസ്വരാജും ദീനദയാലിന്റെ ഏകാത്മാ മാനവവാദവും ഒരുപോലെയെന്ന് പറയുന്നത് ഭോഷ്‌ക്കാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിനു ശേഷം പ്രസംഗിച്ച പി പരമേശ്വരന്‍ അടുക്കും ചിട്ടയില്‍ ചുട്ട മറുപടി നല്‍കി. പരമേശ്വരന്റെ പ്രസംഗം എന്നെ മാറ്റി ചിന്തിപ്പിച്ചു എന്ന് പറഞ്ഞ് കേശവന്‍ നമ്പൂതിരി ആര്‍എസ്എസ് സഹയാത്രികനായി. പന്നീട്,അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിതകള്‍ മലയാളത്തിലേക്ക് വിവ ര്‍ത്തനം ചെയ്ത് പുസ്തകരൂപത്തിലാക്കിയത് ഇദ്ദേഹമാണ്.

നവോത്ഥാന നായകനായി ഏവരും ഉയര്‍ത്തിക്കാട്ടുന്ന വി ടി ഭട്ടതിരിപ്പാട് 80ാം വയസ്സില്‍ ആര്‍എസ്എസ് പാലക്കാട് ശിബിരത്തില്‍ വന്നു പറഞ്ഞത് ’20-,30 വര്‍ഷം മുന്‍പ് ഞാന്‍ ആര്‍എസ്എസിനെ അറിഞ്ഞിരുന്നെങ്കില്‍ യൂണിഫോം ധരിച്ച് നിങ്ങളില്‍ ഒരാളായി നിങ്ങളോടൊപ്പം ഇരിന്നേനെ’ എന്നാണ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാലക്കാട്ടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായിരുന്നു സഹോദരങ്ങളായ എം.വി വാസുവും എം വി സുകുമാരനും. ആദര്‍ശ രാഷ്‌ട്രീയത്തിന്റെ വക്താക്കളായി ജനം അംഗീകരിച്ചവര്‍. വാസു പറളി മണ്ഡലത്തില്‍നിന്ന് 1962 ല്‍ നിയമസഭയിലേയക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സുകുമാരന്‍ പഞ്ചായത്ത് പ്രസിഡന്റായി. ജനസംഘത്തിന്റെ ദേശീയ സമ്മേളനം കോഴിക്കോട് നടന്നതിനെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ സാഹചര്യം സുകുമാരനെ എത്തിച്ചത് ആര്‍എസ്എസിലാണ്. വിവിധ ചുമതലകള്‍ വഹിച്ച് ആര്‍എസ്എസില്‍ സജീവമാവുകയും ചെയ്തു. ബിജെപി നേതൃത്വത്തിലേക്ക് പയ്യന്നൂരില്‍ നിന്നു വന്ന പി പി കരുണാകരന്‍ മാസ്റ്ററും മടിക്കൈ കമാരനും സികെ പത്മനാഭനും കമ്മ്യുണിസം ഉപേക്ഷിച്ചാണ് ദേശീയതയെ പുല്‍കിയത്. ആര്‍ എസ് പിയുടെ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറായിരുന്ന എം എസ് കുമാര്‍, പിന്നീട് ഹിന്ദുമുന്നണിയുടെ കൗണ്‍സിലറായതും ബിജെപിയുടെ നേതൃനിരയിലെത്തിയതും ഇടതു രാഷ്‌ട്രീയം മടുത്താണ്.

മഹിളാ കോണ്‍ഗ്രസിന്റെ പൊന്നാനി താലുക്കിലെ മുതിര്‍ന്ന പ്രവര്‍ത്തകയായിരുന്ന വിനോദിനിയമ്മ ആര്‍എസ്എസ് മഹിളാ വിഭാഗം രാഷ്‌ട്ര സേവികാ സമിതിയുടെ സംസ്ഥാന അധ്യക്ഷയായി. നിലക്കല്‍ പ്രക്ഷോഭ സമയത്ത് ഗുരുവായുര്‍ ക്ഷേത്ര നടയില്‍ എത്തിയ കെ കരുണാകരനെ തടയാന്‍ മുന്നില്‍ നില്‍ക്കാന്‍ വിനോദിനിയമ്മയ്‌ക്ക് ധൈര്യം നല്‍കിയത്‌ ആര്‍എസ്എസ് തന്നെയാണ് .

തപസ്യയുടേയും ബാലഗോകുലത്തിന്റേയും പരിപാടികളില്‍ അതിഥികളായി എത്തിയ സാംസ്‌ക്കാരിക നായകരെ ആര്‍എസ്എസ് ആക്കേണ്ട. തപസ്യ അധ്യക്ഷന്മാരായിരുന്ന മഹാകവി അക്കിത്തവും കവി പി നാരായണക്കുറുപ്പും ഇടതുപക്ഷ രാഷ്‌ട്രീയം വെടിഞ്ഞാണ് ആര്‍എസ്എസ് പരിവാര്‍ സംഘടനയെ നയിച്ചത് എന്നത് മറക്കരുത്.

കോളേജ് അധ്യാപകനായിരിക്കെ സിനിമയില്‍ വന്ന് നായക പദവിയിലേക്കുയര്‍ന്ന സുകുമാരന്‍ ആര്‍എസ്എസ് ആയിരുന്നില്ല. പക്ഷേ പൂജപ്പുരയില്‍ വീടിനടുത്തുള്ള ആര്‍എസ്എസ് ശാഖയിലേക്ക് സുകുമാരന്‍, മക്കളെ ( ഇന്ദ്രജിത്ത്, പൃഥ്വിരാജ്) നിര്‍ബന്ധപൂര്‍വം പറഞ്ഞു വിട്ടിരുന്നത് സംഘത്തെ അടുത്തറിഞ്ഞതിനാലാണ്. മുഖ്യമന്ത്രി കെ കരുണാകരന്‍ നല്‍കിയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയിലിരിക്കുമ്പോഴും ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായതും ആ അറിവു വെച്ചാണ്.

എതിര്‍ പക്ഷത്തുള്ളവരുടെ ആര്‍എസ്എസ് ബന്ധം ചികയുന്നവരും പുല ബന്ധം പോലുമില്ലന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ചിന്തിക്കേണ്ടത്, എന്തുകൊണ്ട് മുകളില്‍ പറഞ്ഞവരൊക്കെ ആര്‍എസ്എസ് ആയി എന്നാണ്. മറ്റ് ആദര്‍ശത്തില്‍ നിന്നു വരുന്നവരെ പൂവിട്ടു പൂജിക്കുകയോ മറ്റ് ആദര്‍ശത്തിലേക്ക് പോകുന്നവരെ 51 തവണ വെട്ടി കാലപുരിക്ക് അയയ്‌ക്കുകകയോ ചെയ്യാത്തത് എന്തുകൊണ്ട്എന്നാണ്‌. ആര്‍എസ്എസ് ഇതൊന്നും വലിയ കാര്യമാക്കുന്നില്ല.എങ്കിലും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.