Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

വിടവാങ്ങിയത് എഴുത്തുകാരനായ തൊഴിലാളി നേതാവ്

വിഭജനകാലത്തിന്റെ അറിയപ്പെടാത്ത കഥകളും മാപ്പിള ലഹള തീര്‍ത്ത മുറിപ്പാടുകളും സുകുമാരന്റെ നോവലുകളിലൂടെ പുറത്തുവന്നു. ആരും തൊടാന്‍ ഭയക്കുന്ന വിഷയങ്ങളായിരുന്നു അത്. രാഷ്‌ട്രത്തിനുവേണ്ടി ജീവിതം ഹോമിച്ച ഒരു സാധാരണക്കാരന്റെ ചിന്തയില്‍ പിറന്ന അസാധാരണ നോവലാണ് രസിക്കാത്ത സത്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 01:02 pm IST
in BMS
ടി. സുകുമാരന്‍

ടി. സുകുമാരന്‍

കോഴിക്കോട്: എഴുത്തിനെ ദേശീയ ആശയത്തിന്റെ പ്രതിഫലനമാക്കിയതാണ് ടി. സുകുമാരന്‍ എന്ന നോവലിസ്റ്റിന്റെ സവിശേഷത. മുഖ്യധാരാ എഴുത്തുകാരുടെ മേഖലയില്‍ നിന്ന് സുകുമാരനെ മാറ്റി നിര്‍ത്തിയതും വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാട് തന്നെ.  വിഭജനകാലത്തിന്റെ അറിയപ്പെടാത്ത കഥകളും മാപ്പിള ലഹള തീര്‍ത്ത മുറിപ്പാടുകളും സുകുമാരന്റെ നോവലുകളിലൂടെ പുറത്തുവന്നു. ആരും തൊടാന്‍ ഭയക്കുന്ന വിഷയങ്ങളായിരുന്നു അത്. രാഷ്‌ട്രത്തിനുവേണ്ടി ജീവിതം ഹോമിച്ച ഒരു സാധാരണക്കാരന്റെ ചിന്തയില്‍ പിറന്ന അസാധാരണ നോവലാണ് രസിക്കാത്ത സത്യങ്ങള്‍.  

രസിക്കാത്ത സത്യങ്ങള്‍ എന്ന നോവലില്‍ അശുതോഷിന്റെ സഹോദരിയായിരുന്നു അപര്‍ണ. അപര്‍ണയുടെ കാമുകന്‍ നിരഞ്ജനും. കീഴ്ജാതിക്കാരനായ നിരഞ്ജന് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവ് ഒരുക്കമല്ലായിരുന്നു. ടി. സുകുമാരന്റെ ജീവിതത്തിലും നോവലുമായി ഏറെ സമാനതയുണ്ട്. മിശ്രവിവാഹം ഏറെ വിലക്കുകളുണ്ടായിരുന്ന കാലത്ത്  ചെറുവണ്ണൂര്‍ തിരുമുഖം തറവാട്ടിലെ  നാണിക്കുട്ടിയെ സുകുമാരന്‍ വിവാഹം കഴിച്ചു. ഈ സാഹസത്തിന് പിന്തുണയുമായി സുകുമാരന്റെ സഹപ്രവര്‍ത്തകരായ സ്വയംസേവകരുമുണ്ടായിരുന്നു.  

പതിനഞ്ചാമത്തെ വയസ്സില്‍ ആര്‍എസ്എസ് ശാഖയിലൂടെയാണ് സുകുമാരന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. കേരളത്തിലെ ബിഎംഎസ് പ്രവര്‍ത്തനത്തിന് മാര്‍ഗദര്‍ശികളില്‍ ഒരാളായി അദ്ദേഹം മാറി.  ബിഎംഎസിന്റെ കേരളത്തിലെ ആദ്യ യൂണിയനായ ടൈല്‍ വര്‍ക്കേഴ്‌സ് സംഘിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.  

ബിഎംഎസ്സിന്റെയും ഭാരതീയ ജനസംഘത്തിന്റെയും തുടക്കക്കാരില്‍ ഒരാളായിരുന്നു മികച്ച പ്രാസംഗികനും വിട്ടുവീഴ്ചയില്ലാത്ത സംഘാടകനുമായ സുകുമാരന്‍.  

ഭാരതീയ ജനസംഘം രൂപീകരിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഒന്‍പതുപേരില്‍ ഒരാളായിരുന്നു ടി.സുകുമാരന്‍.  1967-ല്‍ ജനസംഘത്തിന്റെ ആദ്യദേശീയ സമ്മേളനം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ പ്രധാനസംഘാടകനായിരുന്നു.  

ജനസംഘം നേതാവായിരുന്ന പി. പരമേശ്വരന്‍ അടിയന്തരാവസ്ഥക്കാലത്ത് നാലുമാസം ഒളിവില്‍ താമസിച്ചത് സുകുമാരന്റെ വീട്ടിലായിരുന്നു. പരമേശ്വര്‍ജി രോഗബാധിതനായപ്പോള്‍ ചികിത്സിക്കാന്‍ എത്തിയത് ചെറുവണ്ണൂര്‍ ‘കരുണ’ ആശുപത്രിയിലെ ഡോ.ഇ.വി. ഉസ്മാന്‍ കോയയായിരുന്നു. ആരുമറിയാതെ രോഗചികിത്സ നടന്നു. സുകുമാരന്റെ വ്യക്തിബന്ധമായിരുന്നു ഡോക്ടറെ വീട്ടിലെത്തിച്ചത്.

വിഭജനാനന്തര ഇന്ത്യയിലെ കഥകള്‍ ജനസംഘം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നേതാക്കളില്‍ നിന്നാണ് സുകുമാരന്‍ മനസ്സിലാക്കിയത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും കാണിച്ച ചതിയുടെ ആഴം സുകുമാരന്‍ മനസ്സിലാക്കി.  നിരന്തരമായ വായനയും പഠനവും തുടര്‍ന്ന് നോവലിലേക്കുള്ള പ്രവേശനവും.  

യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകള്‍ ആയിടെയാണ്  ‘ജനയുഗം’ ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. രസിക്കാത്ത സത്യങ്ങള്‍, പിന്നീട് ബലിമൃഗങ്ങള്‍, എഴുത്തിന്റെ ലോകത്തേക്ക് ആ തൊഴിലാളി നേതാവും.  കേസരി വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച നോവലുകള്‍ വാരികയുടെയും പ്രചാ രവര്‍ദ്ധനവിന് കാരണമായി.  

ബിഎംഎസ് നേതാവായിരുന്ന സുകുമാരന്‍ മാതൃകാ തൊഴിലാളി നേതാവ് എങ്ങ നെയാണെന്നതിന്റെ ഉദാഹരണം കൂടിയാണ്. ഒാട്ടുകമ്പനിയില്‍ സമരം നടന്നപ്പോള്‍ പതിനായിരങ്ങളുമായി മുതലാളി സമീപിച്ചതാണ് സമരത്തില്‍ നിന്നു പിന്‍വാങ്ങാന്‍. മൂത്തമകന്‍ ശ്യാമിന് നല്ല ജോലി വാഗ്ദാനം ചെയ്തതുമാണ്. മറ്റ് തൊഴിലാളി സംഘടനാനേതാക്കള്‍ മുതലാളിയുടെ പണം പറ്റി സമരത്തില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ സുകുമാരന്‍ ഉറച്ചുനിന്നു. അതിനുള്ള പ്രതികാരമായി തീപ്പെട്ടിക്കമ്പനിയിലേക്ക് സുകുമാരനെ മാറ്റി.  

ഗോവ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു സുകുമാരന്‍. സ്വാതന്ത്ര്യസമര പെന്‍ഷന് അര്‍ഹതയുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നല്‍കിയില്ല. ഒടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിച്ചുതുടങ്ങിയത്. ആദരവുകള്‍ക്കും അംഗീകാരത്തിനും പിന്നാലെയായിരുന്നില്ല ആ സ്വയംസേവകന്റെ സര്‍ഗജീവിതം.  

Tags: ബിഎംഎസ്‌parivarSukumaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ ചത്താലും എന്റെ മക്കൾ മറക്കരുത്, എത്ര സുന്ദരിക്കോതയെന്ന് പറഞ്ഞാലും അവർ ചെയ്തത്;മല്ലിക സുകുമാരൻ

Entertainment

ജഗതി ശ്രീകുമാറിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച്‌ ഞാൻ അറിഞ്ഞിരുന്നു മല്ലിക സുകുമാരൻ ;ജ​ഗതിയുമായി അകന്ന നാളുകളിൽ സുകുവേട്ടനുമായി സൗഹൃദമായി

Kerala

ജീവിച്ചിരുന്നെങ്കിൽ ഇവർ പറഞ്ഞു തരുമായിരുന്നു സംഘം എന്താണെന്ന് ; ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ഭരത് ഗോപിയും, സുകുമാരനും ; വൈറലായി ചിത്രങ്ങൾ

India

ആചാര്യ വിദ്യാസാഗര്‍ രാജ്യത്തിന്റെ സ്വത്ത്; ജീവിതം കൊണ്ട് രാജ്യത്തിന് മാതൃകയായ ആചാര്യൻ : ഡോ. മോഹന്‍ ഭാഗവത്

Thiruvananthapuram

കുപ്പയിലെ മാണിക്യമായി സുകുമാരന്‍; ഇതിനോടകം എഴുതിയത് നിരവധി ഗാനങ്ങളും കവിതകളും, ഉപജീവനം കൂലിപ്പണി

പുതിയ വാര്‍ത്തകള്‍

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.