Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഞ്ചുമാസം കൊറോണയ്‌ക്ക്‌ എതിരെ അവിശ്രമ പോരാട്ടം; ഒടുവില്‍ രോഗ ബാധിതനായി യെദിയൂരപ്പ ആശുപത്രിയില്‍

ഹോട്ടലുകള്‍ തുറന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹോട്ടലില്‍ നേരിട്ടെത്തി ഭക്ഷണം കഴിച്ചു.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Aug 3, 2020, 10:44 am IST
inIndia

ബെംഗളൂരു: കര്‍ണാടകയില്‍ ആദ്യ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ച് ഏഴു മുതല്‍ കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ നയിക്കാന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുമാസം യെദിയൂരപ്പയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ഒടുവില്‍ കോവിഡ് പോസിറ്റീവായി  ആശുപത്രിയിലും.

സ്വന്തം പേരും പ്രശസ്തിയും വര്‍ധിപ്പിക്കാനല്ല യെദിയൂരപ്പ നോക്കിയത്, പകരം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും ജീവിതവും കൈപിടിച്ചുയര്‍ത്താനാണ്. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, റവന്യു, വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കി.

മന്ത്രിമന്ദിരത്തിലും ഔദ്യോഗിക വസതിയിലും ഇരുന്നുള്ള പ്രവര്‍ത്തമായിരുന്നില്ല യെദിയൂരപ്പയുടേത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു പരിശോധിച്ചും ജനങ്ങളുടെ വിഷമതകള്‍ നേരിട്ട് മനസ്സിലാക്കിയുമായിരുന്നു കഴിഞ്ഞ അഞ്ചുമാസവും യെദിയൂരപ്പ സംസ്ഥാനത്തെ നയിച്ചത്.

എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ ആരംഭിച്ച് അര്‍ധരാത്രി വരെ നീളുന്ന വീഡിയോ കോണ്‍ഫറനന്‍സ് യോഗങ്ങള്‍. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍, ഡെപ്യൂട്ടികമ്മീഷണര്‍മാര്‍, സംസ്ഥാന കൊറോണ വാര്‍ റൂം അംഗങ്ങള്‍, ആരോഗ്യ രംഗത്തെ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബെംഗളൂരുവില്‍ മേഖലാ അടിസ്ഥാനത്തില്‍ ചുമതലയുള്ളവരുടെ യോഗങ്ങള്‍ എന്നിവ എല്ലാ ദിവസവും നടത്തി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നു.ഇതുകൂടാതെ ബെംഗളൂരുവിലുള്ള മന്ത്രിമാരുടെ യോഗങ്ങള്‍ എല്ലാ ദിവസവും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കാന്‍ സംസ്ഥാനത്തെയും രാജ്യത്തെയും വിദേശത്തേയും വ്യവസായ പ്രമുഖരുമായി ഇതിനോടകം ഇരുപതിലധികം യോഗമാണ് മുഖ്യമന്ത്രി നടത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കി. സംസ്ഥാനത്തു നിന്നു മടങ്ങിയ അഞ്ചുലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കി.

കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃഷിയിടങ്ങളില്‍ നിന്ന് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ പണം നല്‍കി ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ അധികമുള്ള പാല്‍ വാങ്ങി സംസ്ഥാനത്തെ ചേരി പ്രദേശങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. പാല്‍ വിതരണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ചേരി പ്രദേശങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി.

ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍ കടകളില്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നപ്പോള്‍ മിന്നല്‍ പരിശോധന നടത്തി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശിച്ചു. അമിത വില ഈടാക്കുന്നതായുള്ള പരാതികളും മുഖ്യമന്ത്രി നേരിട്ടു പരിശോധിച്ചു.

മാസ്‌കുധരിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കാന്‍ സംസ്ഥാനത്ത് നടത്തിയ മാസ്‌ക്‌ഡെയുടെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണില്‍ പങ്കെടുത്ത് ജനങ്ങള്‍ക്ക് നേരിട്ട് മാസ്‌കു വിതരണം നടത്തി.

ഹോട്ടലുകള്‍ തുറന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഭയപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഹോട്ടലില്‍ നേരിട്ടെത്തി ഭക്ഷണം കഴിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കൊറോണ കെയര്‍ സെന്ററുകളില്‍ ഒന്നായ ബെംഗളൂരുവിലെ അന്താരാഷ്‌ട്ര എക്‌സിബിഷന്‍ സെന്ററിലെ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ നേരിട്ടു വിലയിരുത്തി. പതിനായിരം കടക്കകളാണ് ഇവിടെ ഒരുക്കിയത്.

തന്റെ പ്രജകള്‍ക്ക് ഒരു വിഷമ ഘട്ടമുണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങളല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് തെളിയിക്കുന്നതായിരുന്നു യെദിയൂരപ്പയുടെയും കര്‍ണാടകത്തിലെ മന്ത്രിമാരുടെ കടന്നു പോയ ഓരോ ദിനങ്ങളും.

മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്നു മന്തിമാര്‍ക്കും ഇതിനോടകം കൊറോണ സ്ഥിരീകിച്ചു. കൊറോണ രൂക്ഷമായ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്താന്‍ എത്തയപ്പോഴാണ് ഇവരെല്ലാം രോഗബാധിതരായത്. ഒരു മന്ത്രിയുടെ രോഗം ഭേദമായി അദ്ദേഹം വീണ്ടും പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുന്‍കരുതലെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചു.

രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം അദ്ദേഹത്തെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യെദിയൂരപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. യെദിയൂരപ്പയുടെ മകള്‍ ബി.എസ്. അരുണാദേവിക്കും രോഗം സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇതേ തുടര്‍ന്ന് പലതവണ യെദിയൂരപ്പ ക്വാറന്റൈനില്‍ പോവുകയും കൊറോണ പരിശോധനയും നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.