Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പോലീസ് അക്കാദമിയില്‍ പോലീസുകാരന് മര്‍ദ്ദനം;പ്രതികളായ പോലീസുകാര്‍ക്കെതിരെ നടപടിയില്ല

തൃശൂര്‍ രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ പോലീസുകാരനെ സഹപ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് 10,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണമില്ല. കേസിലെ പ്രതികളും സിപിഎം അനുകൂല പോലീസ് അസോസിയേഷന്‍ നേതാക്കളുമായ പോലീസുകാരെ സംരക്ഷിക്കാന്‍ അക്കാദമി അധികൃതരും പോലീസും ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. കൊല്ലം തേവലക്കര നടുവിലക്കര അയ്യത്ത് വീട്ടില്‍ കൃഷ്ണപിള്ളയുടെ മകന്‍ ശ്യാംകുമാറിനെ (27) ആണ് പോലീസ് അക്കാദമിയില്‍ വച്ച് സഹപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇയാളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടും കുറ്റക്കാരായ പോലീസുകാരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 25, 2020, 01:00 am IST
inKollam

കൊല്ലം: തൃശൂര്‍ രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ പോലീസുകാരനെ സഹപ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് 10,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണമില്ല. കേസിലെ പ്രതികളും സിപിഎം അനുകൂല പോലീസ് അസോസിയേഷന്‍ നേതാക്കളുമായ പോലീസുകാരെ സംരക്ഷിക്കാന്‍ അക്കാദമി അധികൃതരും പോലീസും ഒത്തുകളിക്കുന്നതായാണ് ആക്ഷേപം.
സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പോലീസുകാരനെ മര്‍ദ്ദിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ അക്കാദമി അധികൃതര്‍ നടപടിയെടുത്തിട്ടില്ല. കൊല്ലം തേവലക്കര നടുവിലക്കര അയ്യത്ത് വീട്ടില്‍ കൃഷ്ണപിള്ളയുടെ മകന്‍ ശ്യാംകുമാറിനെ (27) ആണ് പോലീസ് അക്കാദമിയില്‍ വച്ച് സഹപ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇയാളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടും കുറ്റക്കാരായ പോലീസുകാരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പോലീസ് ട്രെയിനിങ് സെന്ററിലെ ഹവില്‍ദാറാണ് ശ്യാംകുമാര്‍. ജൂണ്‍ 27ന് രാത്രി 10.15നാണ് സംഭവം. ഹെഡ്ഫോണുമായി അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിലേക്കുള്ള വഴിയിലൂടെ നടക്കാനിറങ്ങിയ ശ്യാംകുമാറിനെ യാതൊരു പ്രകോപനവും കൂടാതെ തടഞ്ഞുനിര്‍ത്തി അക്കാദമിയിലെ ഹവില്‍ദാര്‍മാരായ പ്രദീപ്, പ്രശോഭ്, സതീഷ്, മനോജ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
പോലീസ് കാന്റീനടുത്തുള്ള ആലിന്റെ അരഭിത്തിയിലിരുന്ന് മദ്യപിക്കുകയായിരുന്നു നാലംഗസംഘം. ‘ഞങ്ങള്‍ അസോസിയേഷന്റെ ആള്‍ക്കാരാണെന്ന് അറിയില്ലേ’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അസഭ്യവര്‍ഷത്തോടെയായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ശ്യാംകുമാറിന്റെ കയ്യിലുണ്ടായിരുന്ന പേഴ്സ് തട്ടിപ്പറിച്ച് 10,000 രൂപ കവരുകയും ചെവിയിലുണ്ടായിരുന്ന 1,300 രൂപ വിലയുള്ള മൊബൈല്‍ ഹെഡ്സെറ്റ് വലിച്ച് പൊട്ടിക്കുകയും ചെയ്തു. പിറ്റേദിവസം മേലുദ്യോഗസ്ഥരെ സംഭവം അറിയിച്ചശേഷം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ശ്യാംകുമാര്‍ ചികിത്സ തേടി. പിന്നീട് 28ന് തന്നെ പോലീസ് അക്കാദമി അധികൃതര്‍ക്കും വിയ്യൂര്‍ പോലീസിലും പരാതി നല്‍കിയെങ്കിലും ഇതുവരെയും ശ്യാംകുമാറിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
ശ്യാംകുമാര്‍ പരാതി നല്‍കിയപ്പോള്‍ സംഭവം ഒത്തുതീര്‍ക്കാനും പരാതി പിന്‍വലിപ്പിച്ച് പോലീസുകാരെ സംരക്ഷിക്കാനുമായിരുന്നു അക്കാദമി അധികൃതര്‍ ശ്രമിച്ചത്. ശ്യാംകുമാര്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചു. പ്രതികാര നടപടിയെന്നോണം ശ്യാംകുമാറിനെ തൃശൂരില്‍ നിന്ന് ഈ മാസം 9ന് അടൂര്‍ കെഎപി ബറ്റാലിയിനിലേക്ക് സ്ഥലം മാറ്റിയെന്നും ഇദ്ദേഹം പറയുന്നു.

Tags: കേരള പോലീസ്attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.