ചെന്നൈ: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ലജന്‍ഡ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സണാണ് രണ്ടാം റൗണ്ടില്‍ ആനന്ദിനെ തോല്‍പ്പിച്ചത്.
ആദ്യ റൗണ്ടില്‍ ആനന്ദ് റഷ്യയുടെ പീറ്റര്‍ സിഡ്‌ലറോട് തോറ്റിരുന്നു. മൂന്നാം റൗണ്ടില്‍ ആനന്ദ് മുന്‍ ലോക ചാമ്പ്യന്‍ വഌഡ്മിര്‍ ക്രാംനിക്കിനെ നേരിടും. രണ്ട് റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മാഗ്നസ് കാള്‍സണ്‍, ബോറിസ് ജെല്‍ഫാന്‍ഡ്, സിഡ്‌ലര്‍ എന്നിവര്‍ ആറു പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മാഗ്നസ് കാള്‍സണ്‍ ചെസ് ടൂറിന്റെ ഭാഗമായാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ഇതിലെ വിജയിക്ക് ഗ്രാന്‍ഡ് ഫൈനലില്‍ കളിക്കാന്‍ അര്‍ഹത ലഭിക്കും. ആഗസ്റ്റ് ഒമ്പത് മുതല്‍ ഇരുപത് വരെയാണ് ഗ്രാന്‍ഡ് ഫൈനല്‍.
















