Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

30 മാസമായി വികലാംഗ പെന്‍ഷനില്ല, താമസം കൂരയില്‍,സിജോഷിന് സര്‍ക്കാര്‍ സഹായങ്ങള്‍ ഇനിയുമകലെ

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്താന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ 30 മാസമായി സിജോഷിന് വികലാംഗ പെന്‍ഷന്‍ മുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 04:29 pm IST
inThrissur

പുതുക്കാട്:  നിര്‍ധന കുടുംബത്തിലെ യുവാവിന് വികലാംഗ പെന്‍ഷന്‍ മുടങ്ങിയതോടെ ആശ്രയമില്ലാതെ കുടുംബം ദുരിതത്തില്‍. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ ഞെള്ളൂര്‍ ചുക്കിരി വീട്ടില്‍ രാമന്റെ മകന്‍ സിജോഷിന് (35) ആണ് വര്‍ഷങ്ങളായി പെന്‍ഷന്‍ ലഭിക്കാത്തത്.  ഇരുകാലുകളും സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ യാത്ര ചെയ്യാനും നടക്കാനും പ്രയാസമാണ്. 70 ശതമാനം ഭിന്നശേഷിയുണ്ടെന്ന് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സിജോഷിന് ലഭിച്ചിട്ടുണ്ട്.  

ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ പെന്‍ഷന്‍ മസ്റ്ററിങ് നടത്താന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ 30 മാസമായി സിജോഷിന് വികലാംഗ പെന്‍ഷന്‍ മുടങ്ങി. 20 വര്‍ഷമായി സിജോഷും മാതാപിതാക്കളും ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസം. 2000ല്‍ ഭവന നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്ന് ധനസഹായം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുമ്പുïായിരുന്ന ഓട് മേഞ്ഞ വീട് പൊളിച്ചു നീക്കി. സാങ്കേതിക കാരണങ്ങളാല്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ ധനസഹായം ലഭിക്കാത്തതിനാല്‍ ഇവര്‍ ഷീറ്റ് മേഞ്ഞ കൂരയില്‍ തന്നെയാണിപ്പോഴും താമസിക്കുന്നത്. കൂലിപ്പണിക്ക് പോയിരുന്ന രാമന്‍ (62) ഇപ്പോള്‍ അസുഖത്തെ തുടര്‍ന്ന് കിടപ്പുരോഗിയായതോടെ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ ഏറെ പ്രയാസത്തിലാണ്.  

വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ദുരിതപൂര്‍ണമായ ജീവിതമാണ്. രണ്ടര വര്‍ഷമായി മുടങ്ങിയ സിജോഷിന്റെ വികലാംഗ പെന്‍ഷന്‍ ലഭിച്ചാല്‍ ഈ കുടുംബത്തിന് അത് വലിയ ആശ്വാസമാകും. ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. കാലവര്‍ഷം ശക്തമായകുകയും ഇഴജന്തുക്കളുടെ ശല്യം വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ ഭയത്തോടെയാണ് മൂന്നു പേരും കൂരയില്‍ കഴിയുന്നത്.  

തറയില്‍ കിടന്ന് ഉറങ്ങുന്ന സിജോഷിന് രാവിലെ എഴുന്നേല്‍ക്കാന്‍ പ്രയാസമാണ്. ലോക്ഡൗണ്‍ കാലത്ത് ദുരിതത്തില്‍ ജീവിക്കുന്ന സിജോഷിന്റെ കുടുംബത്തെ സഹായിക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ല.  സിജോഷിനും മാതാപിതാക്കള്‍ക്കും കയറി കിടക്കാന്‍ നല്ലൊരു വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് ജിന്‍ഷാദ് കല്ലൂരും മധുചന്ദ്രനും രാജു കിഴക്കൂടനും ഉള്‍പ്പെടെയുള്ള കല്ലൂര്‍ ചാരിറ്റി കൂട്ടായ്‌മയിലെ പ്രവര്‍ത്തകര്‍. പെന്‍ഷന്‍ കുടിശിക ലഭ്യമാക്കാന്‍ അധികൃത ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Tags: പെന്‍ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ദിവ്യാംഗര്‍ക്കുള്ള സക്ഷമ പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം രണ്ടാമത്തെ ആഴ്ച തുടങ്ങും; 2 മാസത്തെ പെന്‍ഷന്‍ വിതരണം നടത്തും

Kerala

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഈ മാസം 14 മുതല്‍; കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് കെ എന്‍ ബാലഗോപാല്‍

Article

അറിയാം പെന്‍ഷനെപ്പറ്റി: ആന്വിറ്റി ശ്രദ്ധയോടെ തെരഞ്ഞെടുക്കാം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.