Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തമിഴ്‌നാട്ടില്‍ കൊറോണ പടരുന്നു; ആശങ്കയില്‍ അതിര്‍ത്തി മേഖല, ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ

കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക് ഡൗണില്‍ തുടങ്ങി ഇവിടങ്ങളില്‍ അടച്ചിടല്‍ തുടരുകയാണ്. ഇതോടെ നൂറുകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം കിട്ടാനുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2020, 10:28 am IST
in Idukki

കട്ടപ്പന: തമിഴ്‌നാട്ടില്‍ പരിധിവിട്ട് കൊറോണ വ്യാപനം, ആശങ്കയില്‍ സംസ്ഥാന അതിര്‍ത്തി മേഖല. അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലും സമീപ ജില്ലയായ മധുരയിലും കൊറോണ വ്യാപനം പരിധി വിട്ടിരിക്കുകയാണ്.  

കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക് ഡൗണില്‍ തുടങ്ങി ഇവിടങ്ങളില്‍ അടച്ചിടല്‍ തുടരുകയാണ്. ഇതോടെ നൂറുകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം കിട്ടാനുമില്ല. ചിലയിടങ്ങളില്‍ പകുതി ശമ്പളം മാത്രമാണ് നല്‍കുന്നത്. ഇതോടെ പ്രദേശങ്ങളില്‍ തൊഴിലില്ലായ്‌മയും പട്ടിണിയും രൂക്ഷമാകുന്നതായിട്ടാണ് വിവരം. ഇതിനിടെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പിടിച്ചുപറിയും മോഷണവും അരങ്ങേറുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോഷണ സാധ്യതയുള്ളതിനാല്‍ അനാവശ്യമായി വീടിന്റെ മുന്‍ വാതിലോ ഗ്രില്ലോ തുറന്നിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

അതേസമയം കാലവര്‍ഷ സമയത്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തസ്‌കര സംഘങ്ങള്‍ എത്തുന്നത് പതിവാണ്. ഇത്തവണ തമിഴ്നാട്ടില്‍ പട്ടിണിയും തൊഴിലില്ലായ്‌മയും പെരുകിയതോടെ ഇത്തരത്തില്‍ അതിര്‍ത്തി കടന്നുള്ള തസ്‌കര സംഘം എത്താനുള്ള സാധ്യത ഏറെയാണ്.  

നിലവില്‍ കൊറോണ പരിശോധനകള്‍ അതിര്‍ത്തിയില്‍ നടക്കുന്നുണ്ടെങ്കിലും വനപാതകളില്‍ പരിശോധന ലഘൂകരിച്ചത് ഇത്തരക്കാര്‍ക്ക് കടന്നുവരാനുള്ള മാര്‍ഗമാകുമെന്നും ആശങ്കയുണ്ട്. ഇടുക്കിയില്‍ രണ്ടു ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സമയമാണ് തസ്‌കര സംഘങ്ങളും വിനിയോഗിക്കുന്നത്. അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.  

ഒരാള്‍ക്ക് കൂടി കോറോണ

ഇടുക്കി: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ഈ മാസം മാത്രം കൊറോണ സ്ഥിരീകരിച്ചവര്‍ 26 ആയി.  

ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശിയായ 50കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിലവില്‍ മഞ്ചേരി ആശുപത്രിയിലാണ്.  

ഇതുവരെ ആകെ 134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര്‍ കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. ആകെ 77 പേര്‍ക്ക് രോഗം ഭേദമായി.  

ആകെ 11791 പേരുടെ സ്രവ സാമ്പിള്‍ ഇതുവരെ പരിശോധനക്ക് അയച്ചപ്പോള്‍ ഇനി ഫലം ലഭിക്കാനുള്ളത് 501 പേരുടെയാണ്. ഇന്നലെ 10 പേരുടെ ഫലം വന്നപ്പോള്‍ 378 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി 4513 പേരും ജില്ലയിലെ ആശുപത്രികളിലായി രോഗികളടക്കം 55 പേരും ആകെ നിരീക്ഷണത്തിലുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

Sport

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.