Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോകമേ കാണുക കേരളം നമ്പർ 1; കാലൊടിഞ്ഞ ടാപ്പിങ് തൊഴിലാളിയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് 8 കിലോമീറ്റര്‍

ചിതറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തുമ്പമണ്‍തൊടി ഇരുതോട് റോഡിന്റെ ശോചനീയാവസ്ഥ വിവരണാതീതമായി. പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലം കാണാത്തതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചെറുതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 11:40 am IST
inKerala
കുട്ടപ്പനെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോകുന്നു

കുട്ടപ്പനെ ആശുപത്രിയിലെത്തിക്കാന്‍ കൊണ്ടുപോകുന്നു

ചിതറ: റോഡിന് സമീപമുള്ള കുഴിയില്‍വീണ് കാലൊടിഞ്ഞ ടാപ്പിങ് തൊഴിലാളിയായ കുട്ടപ്പനെ നാട്ടുകാര്‍ ചുമന്നത് എട്ടുകിലോമീറ്റര്‍. മറ്റൊന്നിനുമല്ല, ആശുപത്രിയില്‍ പ്രാഥമികചികിത്സയ്‌ക്കായി. റോഡിന്റെ ദുര്‍ഗതിയാണ് കാരണം.

ചിതറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ തുമ്പമണ്‍തൊടി ഇരുതോട് റോഡിന്റെ ശോചനീയാവസ്ഥ വിവരണാതീതമായി. പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലം കാണാത്തതില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മഴക്കാലമായതോടെ സഞ്ചാരയോഗ്യമല്ലാതായ റോഡ് ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന ദുരിതം ചെറുതല്ല.

കഴിഞ്ഞദിവസം കാലിന് പരിക്കേറ്റ തുമ്പമണ്‍തൊടി സ്വദേശി കുട്ടപ്പനെ കിലോമീറ്ററുകളോളം നടന്നാണ് ആശുപത്രിയിലെത്തിച്ചത്. വാഹനങ്ങളൊന്നും ഇതുവഴി സഞ്ചരിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കുട്ടപ്പന്റെ അവസ്ഥയ്‌ക്ക് തൊട്ടുമുമ്പ് സമാനരീതിയിലാണ് പനി പിടിച്ച് അവശനിലയിലായ മറ്റൊരാളെയും നാട്ടുകാര്‍ ചുമന്ന് കാല്‍നടയായി ആശുപത്രിയിലെത്തിച്ചത്.

മൂന്ന് പട്ടികജാതി കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. ആയിരക്കണക്കിനുപേര്‍ താമസിക്കുന്ന പ്രദേശം പൂര്‍ണമായി അവഗണിക്കപ്പെടുകയാണ്. സിപിഐയുടെതാണ് പഞ്ചായത്തംഗം. പത്തുലക്ഷം രൂപയുടെ റോഡുനിര്‍മാണം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. ഇത് ഉടന്‍ ഉണ്ടാകുമെന്ന വാഗ്ദാനമല്ലാതെ യാതൊരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാരുടെ പങ്കാളിത്തത്തോടെ നാലാംവാര്‍ഡ് മുന്‍മെംബറും ഇപ്പോഴത്തെ പഞ്ചായത്തംഗവും ബിജെപി നേതാവുമായ പേഴുംമൂട് സണ്ണിയുടെ നേതൃത്വത്തിലാണ് ഏകദേശം രണ്ടരകിലോമീറ്റര്‍ നീളവും മൂന്നരമീറ്റര്‍ വീതിയും കലുങ്കുമൊക്കെ ഉള്‍പ്പെട്ട ഈ റോഡ് ആറുലക്ഷത്തോളം രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്നത്.  

ഇതിനായി നിരവധി നാട്ടുകാര്‍ സ്വന്തം ഭൂമി വിട്ടു കൊടുക്കുകയും സ്വന്തം നിലയില്‍ സാമ്പത്തികസഹായം ചെയ്യുകയും ചെയ്തു. എന്നാല്‍ മഴയത്തുണ്ടായ കുത്തൊഴുക്കില്‍ റോഡില്‍ വന്‍കുഴികള്‍ രൂപപ്പെടുകയും തോടിന് കുറുകെയുള്ള കലുങ്ക് തകരുകയും ചെയ്ത് റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Tags: keralahospitalInjury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Thiruvananthapuram

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.