Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡിസിസി ഓഫീസില്‍ വനിതാ ജില്ലാ ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്‍റും തമ്മില്‍ വാക്കേറ്റം; കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു

ഉദുമയില്‍ നിന്ന് കഴിവുള്ളവര്‍ മഹിളാ നേതാക്കളായി വളര്‍ന്നു വരുന്നതില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവ് എതിര്‍പ്പുമായി രംഗത്ത് വന്നതാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. മഹിളാ ഭാരവാഹികളായി നിശ്ചയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2020, 10:13 am IST
inKasargod

കാസര്‍കോട്: ഡിസിസി ഓഫീസില്‍ വനിതാ ജില്ലാ ജനറല്‍ സെക്രട്ടറിയും ബോക്ക് പ്രസിഡന്‍റും തമ്മില്‍ വാക്കേറ്റം അതിരുകടന്നതായി ആക്ഷേപം. തന്നെ തെറി പറഞ്ഞു എന്ന വനിതാ നേതാവിന്റെ പരാതിയില്‍ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറിനെയാണ് അന്വേഷണം നടത്താന്‍ കെപിസിസി ചുമതലപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് ഡിസിസി ഓഫീസില്‍ നാടകീയ സംഭവം അരങ്ങേറിയത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നമാണ് തെറിവിളിയിലേക്കെത്തിയതെന്നാണ് ആരോപണം.

ഉദുമ ബ്ലോക്കില്‍ നിന്നും പെരിയയിലെ വനിതാ നേതാവിനെ മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റാക്കാനും, പാലക്കുന്നിലെ സജീവ മഹിളാ പ്രവര്‍ത്തകയെ മഹിളാ കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് പ്രസിഡന്‍റാക്കാനും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഉദുമയില്‍ നിന്ന് കഴിവുള്ളവര്‍ മഹിളാ നേതാക്കളായി വളര്‍ന്നു വരുന്നതില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ വനിതാ നേതാവ് എതിര്‍പ്പുമായി രംഗത്ത് വന്നതാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം പുറത്ത് വന്നിരിക്കുന്നത്. മഹിളാ ഭാരവാഹികളായി നിശ്ചയിച്ച രണ്ടു പേരും എ ഗ്രൂപ്പില്‍പ്പെട്ടവരാണ്.

ഡിസിസിഅംഗീകരിച്ച ഭാരവാഹികളുടെ ലിസ്റ്റില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഇടപെട്ട് ഭാരവാഹികളെ തീരുമാനിച്ചത് ഐ ഗ്രൂപ്പുകാരിയായ ഡിസിസി വനിതാ ജനറല്‍ സെക്രട്ടറി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഐ വിഭാഗം പറയുന്നു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഫോണില്‍ വിളിച്ച് ആദ്യം തെറി പറഞ്ഞതായാണ് പരാതി. ഈ സാഹചര്യത്തില്‍ മഹിളാ ഭാരവാഹി നിയമനം സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മഹിളാ നേതാക്കളും ഡിസിസി ഭാരവാഹികളും ഒത്തുചേര്‍ന്നപ്പോഴാണ് വീണ്ടും വാക്കേറ്റവും വനിതാ നേതാവിനെ അസഭ്യം പറയുകയും ചെയ്തതെന്നാണ് നേതാക്കള്‍ പറയുന്നത്. 

ഡിസിസി നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ തെറി വിളിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും ഇല്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്ന് ഡിസിസി വനിതാ ജനറല്‍ സെക്രട്ടറി നിലപാടെടുത്തതോടെയാണ് അനുനയ നീക്കം പൊളിഞ്ഞത്.

വനിതാ ജനറല്‍ സെക്രട്ടറി ഉടന്‍ തന്നെ പ്രശ്‌നം കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ ശ്രദ്ധയിലെത്തിയതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറിനെ ചുമതലപ്പെടുത്തിയത്. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ ചൊവ്വാഴ്ച പാര്‍ട്ടി പരിപാടി ഉണ്ടായതിനാല്‍ മുഴുവന്‍ വനിത ഭാരവാഹികളും ഓഫീസില്‍ ഉണ്ടായിരുന്നു. 

ഇവര്‍ക്ക് മുന്നില്‍ വച്ചാണ് ഡിസിസി വനിതാ നേതാവിനെ തെറിയഭിഷേകം നടത്തിയതെന്നതിനാല്‍ നേതൃത്വം അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നത്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പടിവതില്‍ക്കലെത്തി നില്‍ക്കെ ലോകസഭാ തെരെഞ്ഞടുപ്പിലെ വിജയത്തില്‍ ആവേശം ഉള്‍ക്കൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമ്പോഴാണ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.

Tags: kasargodcongressഡിസിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.