Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിപിഎമ്മില്‍ സാമ്പത്തിക വിഭാഗീയത; സ്ഥാനമുണ്ടെങ്കില്‍ കാശുണ്ടാക്കാം എന്ന അവസ്ഥ; സക്കീര്‍ ഹുസൈന്‍ വിഷയത്തില്‍ പി. രാജീവിനെ ലക്ഷ്യമിട്ട് എം.എം. ലോറന്‍സ്‌

അനധികൃത സ്വത്ത് സമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയിട്ടും വിവാദം അവസാനിപ്പിക്കാനാകാതെ സിപിഎം. ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി കുറഞ്ഞുപോയെന്നും പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് തുറന്നടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:00 am IST
inErnakulam

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തില്‍ സക്കീര്‍ ഹുസൈനെ പുറത്താക്കിയിട്ടും വിവാദം അവസാനിപ്പിക്കാനാകാതെ സിപിഎം. ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടി കുറഞ്ഞുപോയെന്നും പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ സംരക്ഷിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് തുറന്നടിച്ചു. ”സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ നടപടി പോര.  കൂടുതല്‍ കടുത്ത നടപടി വേണമായിരുന്നു. എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാന്‍ തയാറാക്കിയതാണ്. കരീമിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പാര്‍ട്ടിയിലെ സുഹൃത്തുക്കള്‍ നേരത്തെ അറിയിച്ചിരുന്നു.  ജില്ലയിലെ പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയുണ്ട്. രാഷ്‌ട്രീയ അടിസ്ഥാനത്തിലാണ് പണ്ട് വിഭാഗീയതയെങ്കില്‍ ഇപ്പോഴത് സാമ്പത്തികവും സ്ഥാനമോഹവുമാണ്. സ്ഥാനമുണ്ടെങ്കില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാം. അദ്ദേഹം തുറന്നുപറഞ്ഞു.  

കളമശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീറിനെതിരെ ആരോപണങ്ങളുടെ പെരുമഴയുണ്ടായപ്പോഴും പാര്‍ട്ടി നടപടിയെടുക്കാതെ സംരക്ഷിക്കുകയായിരുന്നു. സക്കീറിന് കവചമൊരുക്കിയ മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെ ലക്ഷ്യമിട്ടാണ് ലോറന്‍സ് രംഗത്തുവന്നത്. സക്കീറിന്റെ അഴിമതികളില്‍ രാജീവിനും പങ്കുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം.  

രാജീവിന്റെ വീടുള്‍പ്പെടെ സംബന്ധിച്ച വിഷയങ്ങള്‍ അഴിമതിയായി പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെയും സക്കീറിന്റെ ഇടപെടല്‍ നേരത്തെ വിവാദമായിരുന്നു. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പണം വാങ്ങി താല്‍ക്കാലിക നിയമനം നടത്തിയെന്ന പരാതിയും പാര്‍ട്ടിക്ക് മുന്നിലെത്തി. സാമ്പത്തിക കൂട്ടുകെട്ടാണ് സക്കീറിനെ രക്ഷിച്ചതെന്ന് പറയുന്നതിലൂടെ രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഴിമതിപ്പണം വീതിച്ചെടുത്തുവെന്ന വ്യക്തമാക്കുകയാണ് ലോറന്‍സ്.

നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എളമരം കരീമിനെ പാര്‍ട്ടി അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. രാജീവിന്റെ ഇടപടെലിനെ തുടര്‍ന്ന് സക്കീറിനെ കുറ്റവിമുക്തനാക്കിയാണ് എളമരം റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ക്കഴിഞ്ഞിരുന്ന സക്കീര്‍ തുടര്‍ന്ന് നിഷ്പ്രയാസം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തി. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പല്‍ സക്കീറിനെതിരെ പാര്‍ട്ടി തലത്തില്‍ മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പുമായി വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പില്‍ സക്കീര്‍ ഹുസൈന് എല്ലാ കാര്യങ്ങളും അറിയാമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സക്കീര്‍ എസ്‌ഐയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.  

നിരന്തരം ആരോപണം നേരിട്ടിട്ടും സക്കീറിനെതിരെ നടപടിയില്ലാത്തത് ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടാക്കിയിരുന്നു. പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാനും ഇവര്‍ തീരുമാനിച്ചു. ഇതോടെയാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ മുഖം രക്ഷിക്കാന്‍ സിപിഎം തീരുമാനിച്ചത്. എന്നാല്‍ നടപടി പോരെന്ന പൊതുവികാരം പാര്‍ട്ടിയില്‍ ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം അവസാനിപ്പിക്കാമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ പിഴക്കുകയാണെന്നാണ് ലോറന്‍സിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.  

Tags: cpmഎറണാകുളംsakeer hussain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.