Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുന്നറിയിപ്പു നല്‍കി ആരോഗ്യവകുപ്പ് കോവിഡിനൊപ്പം വ്യാപിക്കുന്നു; എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി

മഴക്കാലമായതിനാല്‍ പനി, ജലദോഷം അടക്കമുള്ള രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണ്. ഒപികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കോവിഡിനെതിരെയുള്ള സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തകരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:05 pm IST
in Kollam

കുണ്ടറ: കോവിഡിനൊപ്പം എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി എന്നിവയും പടരാന്‍ സാധ്യത. കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിരവധി പേര്‍ ഡെങ്കുപ്പനിയുടെയും എലിപ്പനിയുടെയും ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കോവിഡ് വ്യാപനത്തിനിടെ ജില്ലയില്‍ എലിപ്പനിയും ഡെങ്കുപ്പനിയും ചെള്ളുപനിയും വ്യാപിക്കുന്നതിനുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കോവിഡിനൊപ്പം മറ്റുരോഗങ്ങളും പടര്‍ന്നാല്‍ നിയന്ത്രണവിധേയമാക്കാനാകില്ലെന്നും ആരോഗ്യസംവിധാനങ്ങളാകെ തകരുമെന്നും ജില്ലാ ഭരണകൂടം ആശങ്കപ്പെടുന്നു.

മഴക്കാലമായതിനാല്‍ പനി, ജലദോഷം അടക്കമുള്ള രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസേന വര്‍ധിക്കുകയാണ്. ഒപികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കോവിഡിനെതിരെയുള്ള സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ തകരും. എലിപ്പനി, ഡെങ്കുപ്പനി, ചെള്ളുപനി എന്നിവയും ഗുരുതരമായ രോഗങ്ങളാണ്. ഇവ ചികിത്സിച്ച് മാറ്റാമെങ്കിലും തുടക്കത്തില്‍ ചികിത്സ കിട്ടിയില്ലെങ്കില്‍ ഗുരുതരമാകും. ഈ രോഗികള്‍ക്ക് കോവിഡ് കൂടി ബാധിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. അങ്ങനെ സംഭവിച്ചാല്‍ മരണനിരക്ക് വളരെ ഉയരാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരും കര്‍ശന മുന്‍കരുതലെടുക്കുക മാത്രമാണ് പ്രതിവിധി. മഴക്കാലമായതോടെ അയ്യായിരത്തിലധികംപേര്‍ ഒരു ദിവസം ജില്ലയിലെ വിവിധ ആശുപത്രികളുടെ ഒപിയില്‍ ചികിത്സ തേടുന്നുണ്ട്. സര്‍ക്കാര്‍മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പാരിപ്പള്ളി ആശുപത്രി കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റിയതിനാല്‍ ചികിത്സാ പരിമിതിയുമുണ്ട്. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനസൗകര്യങ്ങള്‍ പരിമിതമാണ്. ഈ സാഹചര്യത്തില്‍ മറ്റു രോഗങ്ങളുമായിവരുന്ന രോഗികളുടെ എണ്ണം കൂടിവന്നാല്‍ പ്രതിസന്ധി വര്‍ധിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ‘ആരോഗ്യ സേതു’ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ചികിത്സ എളുപ്പമാകുമെന്നുമെന്നാണ് ആരോഗ്യവകുപ്പു നല്‍കുന്ന വിശദീകരണം.

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനസര്‍ക്കാര്‍ വലിയ രീതിയില്‍ താത്പര്യം കാട്ടുന്നില്ല. എല്ലായിടത്തും കൊതുകുകളും പെരുകിയിട്ടുണ്ട്. ഇടവിട്ടുള്ള മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് കൊതുക് പെരുകാന്‍ കാരണം. ഈഡിസ് കൊതുകുകള്‍ പെരുകുന്നത് ഡെങ്കുപ്പനി വ്യാപനത്തിന് കാരണമാകും. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കുപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ കൊതുകിന്റെ ലാര്‍വയെ നശിപ്പിക്കുന്നതിനുള്ള കീടനാശിനി തളിക്കല്‍, കൊതുകിനെ നശിപ്പിക്കുന്നതിനായി ഫോഗിംഗ് എന്നിവ കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: healthfever
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.