Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏതു നിമിഷവും കേരളത്തില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടാകാം; ആറു ജില്ലകളില്‍ ജാഗ്രത വേണം; തിരുവനന്തപുരത്ത് അതീവജാഗ്രത ആവശ്യമെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഉറവിടം ഇല്ലാത്ത കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കണ്ടിരുന്നു. ഇതു പ്രകാരമാണ് ആറു ജില്ലകളില്‍ ഇന്നു മുതല്‍ കര്‍ശന പരിശോധന പോലീസ് തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 02:29 pm IST
in Kerala

തിരുവനന്തപുരം; കേരളത്തില്‍ ഏതു നിമിഷവും കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.  അതിനാല്‍ ആറു ജില്ലകളില്‍ നല്ല ജാഗ്രതവേണം. തിരുവനന്തപുരം ജില്ലയില്‍ മറ്റു സംസ്ഥാനങ്ങളിള്‍ നിന്ന് വരുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ അതീവജാഗ്രത വേണമെന്നും മന്ത്രി. സംസ്ഥാനത്ത് ഉറവിടം ഇല്ലാത്ത കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ സമൂഹവ്യാപന സാധ്യത ആരോഗ്യവകുപ്പ് മുന്നില്‍ കണ്ടിരുന്നു. ഇതു പ്രകാരമാണ് ആറു ജില്ലകളില്‍ ഇന്നു മുതല്‍ കര്‍ശന പരിശോധന പോലീസ് തുടങ്ങിയത്.  അനാവശ്യമായി പുറത്തിറങ്ങുന്നവരേയും വാഹനങ്ങളില്‍ സുരക്ഷനിര്‍ദേശം ലംഘിച്ച് കൂട്ടമായി യാത്ര ചെയ്യുന്നതിനേയും പോലീസ് തടയുന്നുണ്ട്. രോഗവ്യാപനം കൂടുന്ന തിരുവനന്തപുരം, തൃശൂര്‍, പാലക്കാടട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ വന്‍പോലീസ് സന്നാഹമാണ് റോഡുകളില്‍. രാവിലെ ഏഴു മുതല്‍ മിക്ക റോഡുകളിലും പോലീസ് പരിശോധന തുടങ്ങി. മാര്‍ക്കറ്റുകളിലും കടകളിലും ഇടവിട്ട സമയങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. വിജിലന്‍സില്‍ നിന്നു പോലും പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി രംഗത്തിറക്കിയിട്ടുണ്ട്.

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇന്നു രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു  രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.

സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും എസ്.പിമാര്‍ ഉള്‍പ്പെടെയുളള 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയ്‌ക്ക് ലഭ്യമാക്കും. ഇവര്‍ രാവിലെ ജില്ലാ പോലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് മൊബിലൈസേഷന്റെ ചുമതല ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിയ്‌ക്കാണ് നല്‍കിയിരിക്കുന്നത്.  

സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ്, ഹോം ഗാര്‍ഡുകള്‍ എന്നിവരുടെ സേവനം ഉറപ്പാക്കും. കഴിയുന്നത്ര പോലീസ് വോളന്റിയേഴ്സിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെടുന്ന എല്ലാ പോലീസുദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വയരക്ഷ ഉറപ്പാക്കണം.  പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസറായ ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പിക്ക് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.  

വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ഐ.പി.എസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐ.ജി തുമ്മല വിക്രമിനാണ്. തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ദിവ്യ.വി.ഗോപിനാഥ്, പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ എ.ഐ.ജി വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെയും ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്റന്റ് നവനീത് ശര്‍മയ്‌ക്ക് കൊച്ചി വിമാനത്താവളത്തിന്റെയും ചുമതല നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്റെ ചുമതല വഹിക്കുന്നത് ഭീകര വിരുദ്ധസേനയിലെ എസ്.പി ചൈത്ര തെരേസ ജോണ്‍ ആണ്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര.ജി.എച്ച്, വയനാട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എ.എസ്.പി ആനന്ദ്.ആര്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല. അതത് റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

പുതിയ വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.