Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയന്ത്രിത മേഖലകളിലെ രോഗികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ പ്രത്യേക ചികിത്സാ കേന്ദ്രം, ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍ വരെ

രോഗികള്‍ക്ക് കോവിഡ് ഭീതിയില്ലാതെ ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 08:26 pm IST
inKerala

തിരുവനന്തപുരം: ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിന് സമീപമുള്ള പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രം അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പുതിയ ചികിത്സാ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

രോഗികള്‍ക്ക് കോവിഡ് ഭീതിയില്ലാതെ ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനുമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രീറ്റ്‌മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐ.സി.യു., സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്‌സ്‌റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

ഹോട്ട് സ്‌പോട്ടില്‍ നിന്നും കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ആശുപത്രിയിലെ ഒപിയിലും അത്യാഹിത വിഭാഗത്തിലും ചികിത്സയ്‌ക്കെത്തുന്ന രോഗികളെ അവിടത്തെ ഹെല്‍പ്പ് ഡെസ്‌കില്‍ സ്‌ക്രീനിംഗ് ചെയ്ത ശേഷം പുതിയ ചികിത്സാ കേന്ദ്രത്തിലേയ്‌ക്ക് വിടും. ഈ രോഗികളെ ട്രയേജിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആവശ്യമുള്ളവരെ അതാത് ബന്ധപ്പെട്ട ഡോക്ടര്‍മാരെത്തി ഇവിടെ തന്നെയുള്ള വാര്‍ഡിലോ ഐസിയുവിലോ പ്രവേശിപ്പിച്ച് ചികിത്സിക്കും. തുടര്‍ന്ന് കോവിഡ് പരിശോധനയും നടത്തുന്നതാണ്. ഫലം പോസിറ്റീവാണെന്ന് കണ്ടാല്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്‌ക്കും നെഗറ്റീവാണെങ്കില്‍ അതാത് ചികിത്സാ വിഭാഗങ്ങളിലേക്കും മാറ്റുന്നതായിരിക്കും.

സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ ആശംസകളറിയിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സുനില്‍ കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, എ.ആര്‍.എം.ഒ. ഡോ. ഷിജു മജീദ്, ഡോ. എസ്. സുജാത, മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, നോഡല്‍ ഓഫീസര്‍ ഡോ. എം.കെ. സുരേഷ്, ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. മായ, നഴ്‌സിംഗ് ഓഫീസര്‍ സുഭദ്ര, സെക്യൂരിറ്റി ഓഫീസര്‍ ഇന്‍ ചാര്‍ജ് ശ്രീകുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.  

Tags: patientsMedical CollegeTreatment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.