Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ മലയോരത്ത് മൂന്ന് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം നിലച്ചു

റവന്യൂ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആറു മാസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ പരപ്പ, മാലോം, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ണ്ണമായും നിലച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 12:24 pm IST
in Kasargod
നിലവില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി വില്ലേജ് ഓഫീസ്

നിലവില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി വില്ലേജ് ഓഫീസ്

വെള്ളരിക്കുണ്ട്: റവന്യൂ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ആറു മാസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയ പരപ്പ, മാലോം, വെസ്റ്റ് എളേരി വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ണ്ണമായും നിലച്ചിരിക്കുന്നത്. നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് ആധുനിക സൗകര്യങ്ങള്‍ ഒരുക്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ റവന്യൂ വകുപ്പ് നിര്‍മ്മിതിക്കാണ് കരാര്‍ നല്‍കിയത്. 50 ലക്ഷം രൂപ വീതമാണ് ഇതിനായി ചിലവ് കണക്കാക്കിയത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഓടിളക്കിയും ജനല്‍ പറിച്ചു മാറ്റിയതും നടത്തിയ പ്രവൃത്തികള്‍ അല്ലാതെ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.

റവന്യൂ മന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പട്ടികയില്‍ ഇടം പിടിച്ചത്. ആറുമാസം മുന്‍പ് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച വെസ്റ്റ് എളേരിയില്‍ നിലവിലെ കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും പൊളിച്ചു മാറ്റുക മാത്രമേ ചെയ്തിട്ടുള്ളു. ഇതിനായി നിര്‍മ്മിതി നിയോഗിച്ച ഒരു എഞ്ചിനിയര്‍ ആറുമാസത്തെ ശമ്പളം വാങ്ങി തന്റെ ആറുമാസ കാലാവധി പൂര്‍ത്തിയാക്കി. സ്ഥലം വിട്ടു.

പുനര്‍ നിര്‍മ്മിക്കാനായി പൊളിച്ചുനീക്കുന്ന വില്ലേജ് ഓഫീസ്

പകരം പുതിയ എഞ്ചിനിയറെ നിര്‍മ്മിതി വെസ്റ്റ് എളേരിയില്‍ നിയമിച്ചിട്ടുണ്ടെങ്കിലും നിലവിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റാന്‍ ശാസ്ത്രീയ വശങ്ങള്‍ തേടുകയാണ്. ഒരുമണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു നിമിഷനേരം കൊണ്ട് പൊളിച്ചു മാറ്റാവുന്ന വെസ്റ്റ് എളേരിയിലെ കുഞ്ഞു കെട്ടിടത്തിന് ഒരുലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. ഇത് തന്നെയാണ് പരപ്പയിലെയും മാലോത്തെയും സ്ഥിതി.

കോവിഡ് പശ്ചാത്തലമാണ് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വൈകുന്നതിന് കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെകിലും ജില്ലയിലെ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് റവന്യൂ വകുപ്പ് അറിഞ്ഞില്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. നിലവില്‍ വെസ്റ്റ് എളേരി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ്. ആറുമാസം കൊണ്ട് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനാല്‍ നാടിന്റെ വികസനം ആഗ്രഹിക്കുന്ന നാരയണന്‍ എന്നയാള്‍ തികച്ചും സൗജന്യമായിട്ടാണ് ഇദ്ദേഹത്തിന്റെ കെട്ടിടം വില്ലേജ് ഓഫീസിനായി വിട്ടുനല്‍കിയത്. പരിമിത സൗകര്യം മാത്രമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റ് എളേരി വില്ലേജിലെത്തുന്നവര്‍ ഇപ്പോള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നു.

1,200 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കേണ്ടത്. പരപ്പയിലും മാലോത്തും സ്ഥിതി ഇത് തന്നെ. വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിട നിര്‍മ്മാണം വൈകുന്നത് മലയോരത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയില്‍ 50ലക്ഷം രൂപ എന്ന എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാനാണ് നിര്‍മ്മാണ ജോലികള്‍ ഏറ്റെടുത്ത നിര്‍മ്മിതി വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിര്‍മ്മാണം വൈകിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

 

Tags: keralakasargodministervillage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.