Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ചൈനയും കമ്യൂണിസ്റ്റുകാരും

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

കെ.ആര്‍. ഉമാകാന്തന്‍byകെ.ആര്‍. ഉമാകാന്തന്‍
Jun 20, 2020, 05:18 am IST
inMain Article
മാവോ സെ തൂങ്ങിനൊപ്പം ഇഎംഎസ് നമ്പൂതിരിപ്പാട്‌

മാവോ സെ തൂങ്ങിനൊപ്പം ഇഎംഎസ് നമ്പൂതിരിപ്പാട്‌

1962-ല്‍ ചൈന, ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചു. അതിര്‍ത്തി തര്‍ക്കമാണ് കാരണമായി അന്നും പറഞ്ഞത്. അന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് ”അവര്‍ അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി” എന്ന് പ്രസിദ്ധമായ (കുപ്രസിദ്ധമായ) പ്രയോഗം നടത്തി. കമ്യൂണിസ്റ്റുകാരെ അന്ന് സംശയദൃഷ്ടിയോടെയാണ് രാജ്യവും ഭരണകൂടങ്ങളും നോക്കിക്കണ്ടത്. സിപിഎമ്മിനെ പ്രത്യേകിച്ച്. ഇന്ത്യയോട് സൗഹൃദം പുലര്‍ത്തിയിരുന്ന സോവിയറ്റു റഷ്യ സാഹോദര്യം കാരണമായി കാണിച്ച് ചൈനയെ എതിര്‍ത്തുമില്ല. ഇതിന്റെ എല്ലാം ഫലമായി 62-ല്‍ ഇന്ത്യ, ചൈനയ്‌ക്ക് മുന്നില്‍ നാണംകെട്ടു. നെഹ്‌റുവിന്റെ നയവൈകല്യം മൂലമാണ് ഈ പരാജയം ഉണ്ടായത്. എന്തായാലും ചൈനയുടെ ഈ ആക്രമണം പലതരത്തില്‍ പ്രതിഫലിച്ചു. അന്നുവരെ ആര്‍എസ്എസിനെ ശത്രുതാ മനോഭാവത്തോടെ കണ്ടിരുന്ന പണ്ഡിറ്റ് നെഹ്‌റു ചൈനീസ് ആക്രമണ സമയത്ത് ആര്‍എസ്എസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും സൈനികര്‍ക്കു നല്‍കിയ പിന്തുണയും കണ്ട് തന്റെ അഭിപ്രായം മാറ്റി ഇന്ത്യന്‍ സൈന്യത്തെപ്പോലെ തന്നെ രാജ്യത്തെ രക്ഷിക്കാന്‍ ആര്‍എസ്എസ് വേണം എന്നദ്ദേഹം മനസ്സിലാക്കി. അതിന്റെ പ്രത്യക്ഷോദാഹരണമാണ് പിന്നീട് നടന്ന റിപ്പബ്ലിക് ദിന പരേഡിന് ദല്‍ഹിയിലും സംസ്ഥാനങ്ങളിലും സൈനികരോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരേയും യൂണിഫോമോടുകൂടി അണിനിരത്തുവാന്‍ അദ്ദേഹം തീരുമാനിച്ചത്. സൈന്യത്തോടൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരെ  അണിനിരത്തുന്നതിന്റെ സന്ദേശം വ്യക്തമാണ്. അങ്ങനെ നെഹ്‌റു തന്റെ തെറ്റ് തിരുത്തി.

എന്നാല്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് കമ്യൂണിസ്റ്റുകാര്‍ ഇതുവരെ തിരുത്തിയിട്ടില്ല. ചൈനയ്‌ക്ക് സ്തുതിപാടുന്നതില്‍ ഇന്നവര്‍ ഉറച്ചുനില്‍ക്കുന്നു. ചൈനയെപ്പറ്റി ആരാധനയോടെ മാത്രമാണ് കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളത്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച, സൈനിക ശക്തി ഇവയെല്ലാം തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന ഭാവമാണ് അവര്‍ക്കുള്ളത്. ചൈന അണുപരീക്ഷണം നടത്തുമ്പോഴോ ആണവായുധങ്ങള്‍ ഉണ്ടാക്കുമ്പോഴോ അവര്‍ക്കൊരു എതിര്‍പ്പുമില്ല. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികള്‍ക്കെതിരായി അതാവശ്യമാണെന്ന് അവര്‍ ന്യായീകരിക്കുന്നു. എന്നാല്‍ പൊഖ്‌റാനില്‍ ഇന്ത്യ അണുസ്‌ഫോടനം നടത്തിയപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ സിപിഎം മുന്നിലുണ്ടായിരുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അതിന്റെ പേരില്‍ അന്ന് ചോദ്യം ചെയ്തു.  

ജോര്‍ജ് ഫെര്‍ണാണ്ടസ് ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനല്ല എന്നു പറഞ്ഞപ്പോള്‍ എന്തൊരെതിര്‍പ്പായിരുന്നു സിപിഎമ്മിന്. ഭാരതത്തിന്റെ പ്രതിരോധമന്ത്രി രാജ്യ സുരക്ഷയെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിനെതിരായി ശത്രുരാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി വാദിക്കുന്നത് ദേശസ്‌നേഹമല്ല. സ്വന്തം നാടിനേക്കാള്‍ കൂറ് വൈദേശിക നാടിനോടാണ് ഉള്ളത്-അതെന്തിന്റെ പേരിലായാലും ദേശസ്‌നേഹിക്കു ചേര്‍ന്നതല്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ചൈനക്കുവേണ്ടി വാദിക്കുന്നവരാണ്.

ഇന്നിപ്പോള്‍ ചൈനയുടെ കൈവശം ഉള്ളതിന്റെ പകുതി മാത്രം ആണവായുധങ്ങളാണ് ഭാരതത്തിനുള്ളത്. കമ്യൂണിസ്റ്റുകാര്‍ പറഞ്ഞത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഭാരതം സുരക്ഷയ്‌ക്ക് കഴിവില്ലാത്തവരാകുമായിരുന്നു. ആണവശേഷി ഭാരതത്തിനുകൂടി ഉള്ളതുകൊണ്ടാണ്, ഭാരതത്തെ ആക്രമിക്കാന്‍ ചൈന വിമുഖത കാണിക്കുന്നത്.

ഒരു നാടിന്റെ ഭരണകൂടം അയല്‍പക്കത്തുള്ള രാജ്യങ്ങളെക്കാള്‍ ദുര്‍ബലമായിരുന്നാല്‍ പ്രബലരായ അയല്‍പക്ക രാജ്യം ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇതു തിരിച്ചറിഞ്ഞ് ആയുധത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചറിന്റെയും വളര്‍ച്ചയുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നു എന്നതാണ് മോദി സര്‍ക്കാരിന്റെ വിജയം. ചൈന ഇന്ത്യയെ കീഴ്‌പ്പെടുത്തി അവരുടെ ഭരണം ഉറപ്പിക്കണം എന്നതാണ് കമ്യൂണിസ്റ്റുകാര്‍ മനസ്സില്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ടാണ് എല്ലാ ബജറ്റിലും പ്രതിരോധത്തിനായി നീക്കിവയ്‌ക്കുന്ന തുക പാഴ്‌ച്ചെലവാണെന്നും പാവപ്പെട്ടവരുടെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അത് ഉപയോഗിക്കേണ്ടതാണെന്നും അവര്‍ പറയാറുള്ളത്. എന്നാല്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം വന്‍ തുകകള്‍ രാജ്യരക്ഷയ്‌ക്കായി നീക്കിവയ്‌ക്കുന്നതിനെ ഇവരെതിര്‍ക്കാറുമില്ല. ലോകത്ത് സൈനിക ശക്തി കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമേ ഉണ്ടാകാവൂ എന്ന ഉദ്ദേശ്യമാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ പ്രതിരോധച്ചെലവിന്റെ ഏകദേശം മൂന്നിരട്ടിവരും ചൈനയുടെ പ്രതിരോധ ബജറ്റ് തുക. ഇന്ത്യയെ സൈനികമായി തളര്‍ത്തി ചൈനയുടെ വിജയം ഉറപ്പിക്കലാണ് ഇതുമൂലം ഉണ്ടാവുക.

ഇന്ത്യക്കെതിരായി പ്രചാരണം നടത്തുകയും ചൈനയെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന ദേശവിരുദ്ധ സമീപനമാണ് കമ്യൂണിസ്റ്റുകാരുടേത്. ഇന്ത്യാ-ചൈന അതിര്‍ത്തി ഇല്ല ഒരു വര മാത്രമാണ് ഉള്ളതെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍ സെക്രട്ടറി പറയുന്നു. അതുകൊണ്ട് അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ക്കുവേണ്ടി പുകിലുണ്ടാക്കണ്ട എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്നാല്‍ ഇക്കാര്യം ചൈനയോട് പറയാന്‍ അദ്ദേഹം തയ്യാറാവുമോ? ജനങ്ങളുടെ മനോവീര്യത്തെയും ധാരണയെയും തകര്‍ത്ത്  ചൈനീസ് പക്ഷപാതിത്വം കൊണ്ടുവരികയാണ് കമ്യൂണിസ്റ്റുകാരുടെ ഉദ്ദേശ്യം.

ഏതായാലും കമ്യൂണിസ്റ്റുകാരുടെ ഉപദേശത്തിനും വിമര്‍ശനത്തിനും വഴങ്ങുന്ന സര്‍ക്കാരല്ല മോദി സര്‍ക്കാര്‍. ചൈനയ്‌ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തൊടൊപ്പമാണ് ഭാരതം എന്നതിന് സംശയമില്ല. പണ്ഡിറ്റ് നെഹ്‌റു 1962-ല്‍ ആര്‍എസ്എസിനെ അംഗീകരിച്ച് കമ്യൂണിസ്റ്റുകാരെ തള്ളിക്കളഞ്ഞു. രാഷ്‌ട്ര സ്‌നേഹികള്‍ ഇന്ന് വീണ്ടും അതുതന്നെ ചെയ്യും.

Tags: cpmcpichina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.