Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഇവിടെയും മടങ്ങിവരുന്നവർ കോറന്റൈനിലാണ്, സംസ്ഥാനത്തെ വായനാദിനാചരണം ഇന്ന് കാൽ നൂറ്റാണ്ടിലേക്ക് കടക്കും.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിൽ സെൻട്രൽ ലൈബ്രറിയും അടച്ചു. നിയന്ത്രണത്തിൽ ഇളവ് വന്നതോടെ പുസ്തകങ്ങളും തിരികെ എത്തിച്ചു തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിലടക്കം വായനശാലകളിലൂടെ രോഗം പടർന്നു എന്ന് വാർത്തകൾ വന്നതോടെ പ്രത്യേക സുരക്ഷ ഒരുക്കിയാണ് പുസ്തകങ്ങൾ തിരികെ വാങ്ങുന്നത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 19, 2020, 01:47 pm IST
inKerala

തിരുവനന്തപുരം: ‘ബഷീറിന്റെ ‘മാന്ത്രികപ്പൂച്ച’ വലിയ ചിന്തയിലാണ്. ഷെൽഫിലിരുന്ന് ‘പാത്തുമ്മയുടെ ആട്’ കളിയാക്കി ചിരിക്കുന്നുണ്ട്. തലസ്ഥാനത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് തിരികെ എത്തിയിട്ട് നാല് ദിവസം ആയി. തന്നെ കൊണ്ടുവന്ന ആള് ഈ ബാസ്‌കറ്റിലേക്കിട്ടതാണ്. ഇനി മൂന്നുദിവസം കൂടി ഈ ബാസ്‌കറ്റിലിരിക്കണം. അത് കഴിഞ്ഞുവേണം ഷെൽഫിലെ ‘പാത്തുമ്മയുടെ ആടിന്റെ’ അടുത്തേക്ക് പോകാൻ. എന്നിട്ട് ഇപ്പോ കളിയാക്കുന്നതിന് പകരമായി ലോക്ഡൗൺ സമയത്തെ പുറത്തെ വിശേഷങ്ങളും വീട്ടിലുള്ളവർ ആവർത്തിച്ച് വായിച്ചതും കുട്ടികൾ പുസ്തകതാളുകളിലൂടെ വിരലോടിച്ചതുമെല്ലാം പറഞ്ഞുകൊതിപ്പിക്കണം…’ ഇത് മാന്ത്രിക പൂച്ചയുടെ മാത്രം അവസ്ഥയല്ല, സെൻട്രൽ ലൈബ്രറിയിലേക്ക് തിരികെ എത്തിയ തകഴിയുടെ ‘ഏണിപ്പടികളും’ ഒ.വി. വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവും’ തുടങ്ങി ലോകസാഹിത്യ രചനകളും വിവിധ രാജ്യങ്ങളിലെ ഭരണഘടനകളും ഉൾപ്പെടെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി  പ്രത്യേക ബാസ്‌കറ്റുകളിൽ ഏഴ് ദിവസത്തെ നിരീക്ഷണത്തിലാണ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിൽ സെൻട്രൽ ലൈബ്രറിയും അടച്ചു. നിയന്ത്രണത്തിൽ ഇളവ് വന്നതോടെ പുസ്തകങ്ങളും തിരികെ എത്തിച്ചു തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളിലടക്കം വായനശാലകളിലൂടെ രോഗം പടർന്നു എന്ന് വാർത്തകൾ വന്നതോടെ പ്രത്യേക സുരക്ഷ ഒരുക്കിയാണ് പുസ്തകങ്ങൾ തിരികെ വാങ്ങുന്നത്. വരിക്കാരൻ തന്നെ പുസ്തകങ്ങൾ സ്‌കാനറിൽ വയ്‌ക്കണം. ബുക്കിലെ ബാർകോഡ് വഴി രജിസ്റ്ററിൽ തിരികെ ലഭിച്ചതായി രേഖപ്പെടുത്തും. അതിനുശേഷം വരിക്കാരൻ തന്നെ പുസ്തകങ്ങൾ പ്രത്യേകം സജ്ജീകരിച്ച ബാസ്‌കറ്റിലേക്ക് ഇടണം. പുസ്തകങ്ങളിൽ അഞ്ച് ദിവസം വരെ വൈറസ് നിലനിൽക്കും. അതിനാൽ ഏഴ് ദിവസം കഴിഞ്ഞ് ശുചീകരിച്ച ശേഷമേ അവ ഷെൽഫിലേക്ക് മാറ്റുകയുള്ളൂ. അഞ്ച് ലക്ഷത്തോളം പുസ്തകങ്ങളും അരലക്ഷത്തോളം വായനക്കാരുമാണ് ലൈബ്രറിയുടെ സമ്പത്ത്. ഗവേഷണങ്ങൾക്കായി പുസ്തകങ്ങൾ തേടി എത്തുന്നവരും മാസികകളും ജേണലുകളും വായിക്കാനെത്തുന്ന അക്ഷര സ്‌നേഹികളും ഉൾപ്പെടെ ഒരുലക്ഷത്തോളം പേർ വേറെയും. ലോക്ഡൗൺ വന്നതോടെ പുസ്തകങ്ങളും ഷെൽഫിനുള്ളിലായി. പുസ്തകം പുറത്തേക്ക് കൊടുക്കുന്നത് നിർത്തി. വായിച്ച പുസ്തകങ്ങൾ തിരികെ വാങ്ങുക മാത്രമായി പ്രവർത്തനം. തിരികെ എത്തുന്ന പുസ്തകങ്ങൾ വഴി വൈറസ് സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് അവയ്‌ക്കും ക്വാറന്റൈൻ നിർദേശിച്ചത്.

ലോക്ഡൗൺ കാലമായതിനാൽ അംഗങ്ങളുടെ കൈകളിലായ പുസ്തകങ്ങൾക്ക് പ്രിയമേറി. പലരും വൈകിയാണ് പൂസ്തകങ്ങൾ തിരികെ ഏൽപ്പിക്കാനെത്തിയത്. ലോക്ഡൗണിൽ കുടുങ്ങാതിരിക്കാൻ നിരവധി പേർ പുസ്തകങ്ങളിലേക്ക് മടങ്ങി. പണ്ടത്തെപ്പോലെ ഒരു പുസ്തകം വീടിനുള്ളിൽതന്നെ നിരവധി പേർ വായിച്ചു. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി പുസ്തകം വായിച്ചവരും നിരവധിയാണ്. സംസ്ഥാനത്തെ വായനാദിനാചരണം ഇന്ന് കാൽ നൂറ്റാണ്ടിലേക്ക് കടക്കും. ഈ 25 വർഷത്തിനുള്ളിൽ ഇത്രയും നാൾ സെൻട്രൽ ലൈബ്രറിയിലെ ഷെൽഫുകൾ അടഞ്ഞ് കിടന്നതും ഇതാദ്യം.

Tags: ക്വാറന്‍റൈന്‍Reading room
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനയുടെ വേറിട്ട അടയാളപ്പെടുത്തല്‍

Kerala

അടുത്ത മാസം അനുവാര്യം; മുന്‍ ആഴ്ചകളെക്കാള്‍ വ്യാപനത്തോത് കുറഞ്ഞു; സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala

വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴുദിവസം ദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം; എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന

World

വിമാനയാത്രയ്‌ക്കിടെ കോവിഡ് പോസീറ്റിവായി; ആകാശത്തും ക്വാറന്റൈനില്‍ പ്രവേശിച്ച് മാതൃക കാട്ടി അധ്യാപിക

Kerala

ആഭ്യന്തര യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ വേണ്ട; വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.