Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനയുടെ വേറിട്ട അടയാളപ്പെടുത്തല്‍

ഡോ. എന്‍.പി.വിജയകൃഷ്ണന്‍byഡോ. എന്‍.പി.വിജയകൃഷ്ണന്‍
Mar 3, 2024, 06:48 pm IST
inLiterature

എം.ടി.വാസുദേവന്‍ നായരെ നാലായും എം.മുകുന്ദനെ അഞ്ചായും സേതുവിനെ മൂന്നായും ഒഎന്‍വി കുറുപ്പിനെ ഒന്നായും വായിക്കുന്ന പുസ്തകം. ഒടുക്കം ഒരു സാഹിത്യചരിത്ര ലേഖനവും ഗാനവിചാരവും. ഡോ. കെ.ദേവീകൃഷ്ണന്റെ പ്രതിഭയുടെ തിളക്കത്തിന്റെ ഉള്ളടക്ക സ്വരൂപം ഇതാണ്.

1968 ലാണ് ദേവീകൃഷ്ണന്‍ ജനിക്കുന്നത്. സ്വാഭാവികമായും ഗ്രന്ഥകാരന്‍ വായിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ഇതിലെ എഴുത്തുകാര്‍. എംടി പുസ്തകങ്ങളെക്കുറിച്ചും എംടിയെക്കുറിച്ചുമുള്ള പുസ്തകങ്ങളെപ്പറ്റിയുള്ള വിചാരധാരകള്‍ അവസാനം എം.ടിയിലെത്തി നില്‍ക്കുന്നു.

മുകുന്ദനെ മയ്യഴി മുതല്‍ കുട നന്നാക്കുന്ന ചോയി വരെയുള്ള നോവല്‍ പരിസരം ദേവീകൃഷ്ണന്‍ വായിച്ചിട്ടുണ്ട്. ദൈവത്തിന്റെ വികൃതികള്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന നോവലാണ്. അല്‍ഫോന്‍സച്ചന്റെ കഥ കുമാരന്‍ വൈദ്യരുടെ കൂടി കഥയായി വായിക്കുകയാണ് ആയുര്‍വേദ ഡോക്ടറായ ദേവീകൃഷ്ണന്‍.

സേതുവിന്റെ നല്ല നോവലായ നിയോഗത്തിന്റെ ഉള്‍പ്പൊരുളിലേക്കു ദേവീകൃഷ്ണന്റെ വായന ചെല്ലുന്നുണ്ട്. പാണ്ഡവപുരത്തെ ദേവിയെ ശാക്തേയ വിശ്വാസവുമായി ബന്ധിപ്പിച്ച് ദേവീകൃഷ്ണന്‍ എഴുതുന്നു. ഏകാകിനിയുടെ ഗന്ധര്‍വനഗരം കെ.പി.അപ്പനെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകമാണ്. ഈ പുസ്തകത്തിന്റെ പേര് അതായിരുന്നെങ്കില്‍ എന്ന് മോഹിച്ചു പോയി. പ്രതിഭയുടെ തിളക്കത്തില്‍ പഴമ മായുകയും ചെയ്യും.ഒഎന്‍വിയെക്കുറിച്ചുള്ള ലേഖനം ജീവചരിത്രപരമായി മാറുന്നു. എഴുത്തുകാരന്റ സാമൂഹ്യ പ്രതിബദ്ധത വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവിന്റെ വിചാരധാരയെ അനാവരണം ചെയ്യുന്നു.

എംടി എന്ന എഴുത്തുകാരനെ, പത്രാധിപരെ ദേവീകൃഷ്ണന്‍ അടയാളപ്പെടുത്തുന്നു. ബന്ധനം സിനിമയിലെ പി.ജയചന്ദ്രന്‍ പാടിയ രാഗം ശ്രീരാഗത്തില്‍ പാടി അഭിനയിച്ച മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗം തലവനായിരുന്ന ഡോ. എസ്.കെ.നായരെക്കുറിച്ചുള്ള ലേഖനം മറ്റൊരു രീതിയില്‍ എംടി വിചാരമായി മാറുന്നു.

ദേവീകൃഷ്ണനിലെ നാളിതുവരെയുള്ള വായനക്കാരന്‍ എഴുത്തുകാരന്റെ വേഷത്തില്‍ അരങ്ങില്‍ വരികയാണ്. വായനയുടെ ചൊല്ലിയാട്ടക്കളരിയില്‍ നിന്ന് അരങ്ങിലെ എഴുത്തു വേഷം. അരങ്ങേറ്റ പുസ്തകം. വായന ആത്മനിഷ്ഠമാണ്. തന്റെ വായനയുടെ ഫലം മറ്റുള്ളവര്‍ക്ക് പകരുകയാണ് ഈ പുസ്തകം. മുകുന്ദനെ, സേതുവിനെ ഞാന്‍ വായിച്ചവിധം എന്നതിന്റെ നേര് പറച്ചില്‍ കൂടിയാണ് അവരെക്കുറിച്ചുള്ള ലേഖനങ്ങള്‍. ഗവേഷണ പടുവായ പിതാവിന്റെ (മേലാറ്റൂര്‍ രാധാകൃഷ്ണന്‍ ) സമ്പര്‍ക്ക സ്വാധീനം വായനയെ കാര്യക്ഷമമാക്കിയതിന്റ രേഖകള്‍ കൂടിയാണ് പ്രതിഭയുടെ തിളക്കം.

 

Tags: Reading roomMalayalam LiteratureBook ReviewDr. DevikrishnanOnv Kurup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Varadyam

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

Varadyam

കഥ: വിഷ ജന്തുക്കള്‍

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

Varadyam

കവിത: രാമായണ യാത്ര

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.