Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

ഇന്‍ ടു ദ ഷാഡോസിലെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പുറത്തിറക്കി ; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറില്‍ അഭിഷേക് ബച്ചന്‍ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനില്‍

ജൂലൈ 10 മുതല്‍ ഇന്ത്യയിലെയും 200 ഓളം രാജ്യങ്ങളിലെയും പ്രൈം അംഗങ്ങള്‍ക്ക് ഷോ സ്ട്രീം ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 01:31 pm IST
inReview

മുംബൈ; ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഭിഷേക് ബച്ചന്‍ അഭിനയിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ ഫസ്റ്റ് ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ക്രൈം ത്രില്ലര്‍ ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്റെ ഡിജറ്റല്‍ സ്‌ക്രീനിലെ രംഗപ്രവേശം കൂടിയാണ്. കബീര്‍ സാവന്ത് എന്ന സീനിയര്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ അമിത് സാഥ് വീണ്ടുമെത്തുന്നു. ജൂലൈ 10 ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ആമസോണ്‍ ഒറിജിനലില്‍ പ്രമുഖ താരങ്ങളായ നിത്യ മേനോന്‍, സയ്യാമി ഖേര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ 200 ലധികം രാജ്യങ്ങളിലും ലോകമെമ്പാടുമുള്ള ഭൂപ്രദേശങ്ങളിലും എക്‌സ്‌ക്ലൂസീവായി റിലീസ് ചെയ്യും.  

കുട്ടിയെ കാണാതാകുന്നതുമായി ബന്ധപ്പെട്ട ലഘുലേഖയ്‌ക്കൊപ്പം വൈകാരിക ഭാവങ്ങളോടെ നില്‍ക്കുന്ന അഭിഷേക് ബച്ചന്റെ ഫസ്റ്റ് ലുക്ക് നിഗൂഢവും തീവ്രവുമായ മൂഡ് പ്രതിഫലിപ്പിക്കുന്നതാണ്. പെര്‍ഫെക്ട് വേഷവിധാനങ്ങളോടെയെത്തിയിരിക്കുന്ന അഭിഷേകിന്റെ ലുക്ക് നിഗൂഢത നിറഞ്ഞതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതുമാണ്.  

സീരീസിന്റെ റിലീസിംഗ് തീയതി  പ്രഖ്യാപിച്ചതോടെ, ആമസോണ്‍ ഒറിജിനല്‍ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിലൂടെ ആദ്യമായി ഡിജിറ്റല്‍ സ്‌ക്രീനിലെത്തുന്നതിന്റെ ആവേശം യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. പരിപാടിയുടെ അവതരണ തീയതി പ്രഖ്യാപിച്ചതിനു ശേഷം പ്രേക്ഷകരില്‍ നിന്നു ലഭിച്ച സ്‌നേഹവും പിന്തുണയും പുതിയ പ്രേക്ഷകരുമായി ഇടപെടുന്നതിന് നിരന്തരമായി മാറ്റങ്ങള്‍ക്കു വിധേയമാകണമെന്ന തന്റെ വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ആവേശം ജനിപ്പിക്കുന്ന, ഈ വിഭാഗത്തെ നിര്‍വചിക്കാവുന്ന കണ്ടന്റിന് ഉത്തമ ഉദാഹരണമായ ഒരു സീരീസില്‍ അഭിനയിച്ചുകൊണ്ട് ഡിജിറ്റല്‍ സീരീസ് രംഗത്ത് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ കണ്ടന്റ് നമ്മുടെ സൗകര്യമനുസരിച്ച് ഓരോരുത്തര്‍ക്കും കാണാവുന്നതുമാണ്. ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ് ലോകത്തിനു മുന്നില്‍ ചുരുള്‍ നിവര്‍ത്തുന്ന വരും ദിനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  

അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച സീരീസ് മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് കൈയടക്കത്തോടെ ഷോയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 2020 ജൂലൈ ഒന്നിനാണ് ഷോയുടെ ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ആയിരക്കണക്കിന് ടിവി പരിപാടികളുടെയും ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള സിനിമകളുടെയും പ്രൈം വീഡിയോ കാറ്റലോഗിലേക്ക് ചേരുകയാണ് ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ്. ഫോര്‍ മോര്‍ ഷോട്ട്‌സ് പ്ലീസ്!, പഠാല്‍ ലോക്, ദ ഫോര്‍ഗോട്ടണ്‍ ആര്‍മി-ആസാദി കേലിയേ,  ദ ഫാമിലി മാന്‍, മിര്‍സാപുര്‍, ഇന്‍സൈഡ് എഡ്ജ്, മെയ്ഡ് ഇന്‍ ഹെവന്‍ തുടങ്ങിയ ഇന്ത്യയില്‍ നിര്‍മ്മിച്ച ആമസോണ്‍ ഒറിജിനല്‍ സീരീസ്, പുരസ്‌കാരങ്ങള്‍ നേടിയ നിരൂപക പ്രശംസ നേടിയ ടോം ക്ലാന്‍സിയുടെ ജാക്ക് റയാന്‍, ദ ബോയ്‌സ്, ഹണ്ടേഴ്‌സ്, ഫ്‌ളിയാബാഗ്, ദ മാര്‍വെലസ് മിസ്. മെയ്‌സെല്‍ എന്നിവയടക്കമുള്ള ഗ്ലോബല്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകളും പ്രൈം വീഡിയോയില്‍ ലഭ്യമാണ്. ഇവ അധിക നിരക്ക് നല്‍കാതെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബെംഗാളി ഭാഷകളില്‍ സേവനം ലഭ്യമാണ്.  

സ്മാര്‍ട്ട് ടിവികള്‍ക്കും മൊബൈല്‍ ഡിവൈസുകള്‍ക്കുമുള്ള പ്രൈം വീഡിയോ ആപ്പ്, ഫയര്‍ ടിവി, ഫയര്‍ ടിവി സ്റ്റിക്ക്, ഫയര്‍ ടാബ്ലെറ്റ്‌സ്, ആപ്പിള്‍ ടിവി, എന്നിവയില്‍ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോയുടെ എല്ലാ എപ്പിസോഡുകളും എവിടെനിന്നും ഏതുസമയത്തും പ്രൈം അംഗങ്ങള്‍ക്ക് ആസ്വദിക്കാം. പ്രൈം അംഗങ്ങള്‍ക്ക്, പ്രൈം വീഡിയോ ആപ്പ് വഴി മൊബൈല്‍ ഡിവൈസ് വഴിയോ ടാബ്ലെറ്റുകള്‍ വഴിയോ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായി എവിടെ നിന്നും അധിക നിരക്ക് നല്‍കാതെ ആസ്വദിക്കാം. പ്രൈം വീഡിയോ പ്രൈം അംഗത്വം വഴി അധിക നിരക്ക് നല്‍കാതെ പ്രതിവര്‍ഷം 999 രൂപയ്‌ക്കോ പ്രതിമാസം 129 രൂപയ്‌ക്കോ ഇന്ത്യയില്‍ ലഭ്യമാണ്. പുതിയ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ www.amazon.in/prime  എന്ന വിലാസത്തില്‍ ലഭിക്കും. 30 ദിവസത്തെ സൗജന്യ ട്രയലിനും സബ്‌സ്‌ക്രൈബ് ചെയ്യാം.

അഭിഷേക് ബച്ചൻ, അമിത് സാഥ്, നിത്യ മേനോൻ, സയ്യാമി ഖേർ തുടങ്ങിയവരടക്കമുള്ള പ്രമുഖ താരങ്ങൾ വേഷമിടുന്ന പുതിയ പരമ്പര ബ്രീത്ത്: ഇൻ ടു ദ ഷാഡോസ് അവതരിപ്പിക്കുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനൽസ് ഹെഡ് അപർണ്ണ പുരോഹിത് പറഞ്ഞു. അത്യന്തം ആകാംക്ഷാഭരിതമായ ഇൗ ഇമോഷണൽ ത്രില്ലർ ഇന്ത്യയിലെയും വിദേശത്തെയും ഉപഭോക്താക്കൾ സ്വീകരിക്കുമെന്ന കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.

വിവിധ വിഭാഗങ്ങളിലായി മനോഹരവും ആകർഷകവുമായ കണ്ടന്റുകൾ തയാറാക്കുന്നതിൽ അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് എന്നും മുന്നിലാണെന്ന് അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് ഫൗണ്ടറും ചീഫ് എക്സ്ക്യൂട്ടീവ് ഒാഫീസറുമായ വിക്രം മൽഹോത്ര പറഞ്ഞു. വിജയകരമായ ആമസോൺ ഒറിജിനൽ സീരീസായ ബ്രീത്തിന്റെ ഏറ്റവും പുതിയ അധ്യായത്തിനായി ആമസോൺ പ്രൈം വീഡിയോയുമായി വീണ്ടും സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ശ്രദ്ധേയവും ആകർഷകവുമായ ആഖ്യാനരീതിയും പുതുമയുള്ള കഥയും അവതരിപ്പിക്കുന്ന പരമ്പരയിൽ അഭിഷേക്, അമിത്, നിത്യ, സയ്യാമി, തുടങ്ങിയ പ്രശസ്ത താരനിര മായങ്കിനൊപ്പം ചേരുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രീത്തിന്റെ ഏറ്റവും അവതാർ പ്രൈം അംഗങ്ങൾക്കായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധാകൻ മായങ്ക് ശർമ്മ പറഞ്ഞു. ഒാരോ കഥാപാത്രങ്ങൾക്കും അവരുടേതായ കഥ പറയാനുണ്ട്. ഇവ പരസ്പരം കെട്ടുപിണയുന്നത് ആകാംക്ഷയോടെയായിരിക്കും പ്രേക്ഷകർ കാണുക. വൈകാരിക മുഹൂർത്തങ്ങളും ആവേശോജ്ജ്വല നിമിഷങ്ങളും നിറയുന്ന ഷോയുടെ പുതിയ അധ്യായത്തിൽ പ്രൈം അംഗങ്ങളെ മുൾമുനയിൽ നിർത്തിയുള്ള യാത്രയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അബൻഡൻഷ്യ എന്റർടെയ്ൻമെന്റ് നിർമ്മിച്ച സീരീസ് മായങ്ക് ശർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യർ, വിക്രം തുളി, അർഷാദ് സയ്യിദ്, മായങ്ക് ശർമ്മ എന്നിവരാണ് കൈയടക്കത്തോടെ ഷോയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ടിവി പരിപാടികളുടെയും ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള സിനിമകളുടെയും പ്രൈം  വീഡിയോ കാറ്റലോഗിലേക്ക് ചേരുകയാണ് ബ്രീത്ത്: ഇൻ ടു ദ ഷാഡോസ്. ഫോർ മോർ ഷോട്ട്സ് പ്ലീസ്!, പഠാൽ ലോക്, ദ ഫോർഗോട്ടൺ ആർമി-ആസാദി കേലിയേ,  ദ ഫാമിലി മാൻ, മിർസാപുർ, ഇൻസൈഡ് എഡ്ജ്, മെയ്ഡ് ഇൻ ഹെവൻ തുടങ്ങിയ ഇന്ത്യയിൽ നിർമ്മിച്ച ആമസോൺ ഒറിജിനൽ സീരീസ്, പുരസ്കാരങ്ങൾ നേടിയ നിരൂപക പ്രശംസ നേടിയ ടോം ക്ലാൻസിയുടെ ജാക്ക് റയാൻ, ദ ബോയ്സ്, ഹണ്ടേഴ്സ്, ഫ്ളിയാബാഗ്, ദ മാർവെലസ് മിസ്. മെയ്സെൽ എന്നിവയടക്കമുള്ള ഗ്ലോബൽ ആമസോൺ ഒറിജിനൽ സീരീസുകളും പ്രൈം വീഡിയോയിൽ ലഭ്യമാണ്. ഇവ അധിക നിരക്ക് നൽകാതെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി, ബെംഗാളി ഭാഷകളിൽ സേവനം ലഭ്യമാണ്. 

Tags: അഭിഷേക് ബച്ചന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.