Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടമ്പ് പൂത്തു, കണ്ണന്റെ കാരുണ്യമെന്ന് ഭക്തര്‍,​ പെരുമ്പുഴ ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രവിശ്വാസികള്‍ ആനന്ദത്തില്‍

ഗോളാകൃതിയിലാണ് കടമ്പിന്റെ പൂവ്. മരത്തിന് കദംബവൃക്ഷമെന്നും പേരുണ്ട്. മഹാഭാരത കഥയിലും ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലും കടമ്പിന്റെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. കാളിയ മര്‍ദ്ദനവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരമുള്ള കഥ

Janmabhumi Online by Janmabhumi Online
Jun 18, 2020, 01:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കുണ്ടറ: കണ്ണന്റെ കടമ്പ് പൂവിട്ടതിന്റെ ആനന്ദത്തിലാണ് പെരുമ്പുഴ ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രവിശ്വാസികള്‍… ക്ഷേത്രത്തിലെ കടമ്പ് മരമാണ് പൂവിട്ടത്. ചുറ്റമ്പലത്തിന് വെളിയിലാണ് കടമ്പ് മൂടുറപ്പിച്ചിട്ടുള്ളത്. എന്നാല്‍ മരത്തിന്റെ ഒരു കൊമ്പ് ചുറ്റമ്പലത്തിനകത്തേക്ക് തണല്‍ വിരിയ്‌ക്കുന്നുണ്ട്. ഈ കൊമ്പില്‍ മാത്രമാണ് പൂക്കള്‍ വിരിഞ്ഞതെന്നതാണ് മറ്റൊരു കൗതുകം.  

ഗോളാകൃതിയിലാണ് കടമ്പിന്റെ പൂവ്. മരത്തിന് കദംബവൃക്ഷമെന്നും പേരുണ്ട്. മഹാഭാരത കഥയിലും ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലും കടമ്പിന്റെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. കാളിയ മര്‍ദ്ദനവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരമുള്ള കഥ. യമുനാ നദിയില്‍ വസിച്ചിരുന്ന കാളിയന്‍ എന്ന സര്‍പ്പത്തിന്റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു. എന്നാല്‍ തീരംതൊട്ടുനിന്ന കദംബ വൃക്ഷത്തില്‍ മാത്രം വിഷമേറ്റില്ല. പച്ചപ്പോടെ നിന്ന കദംബ വൃക്ഷത്തിന് മുകളില്‍ നിന്നാണ് കൃഷ്ണന്‍ കാളിയനെ വകവരുത്താനായി യമുനാ നദിയിലേക്ക് ചാടിയതെന്നാണ് വിശ്വാസം.  

ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാനദിക്കരയില്‍ നില്‍ക്കുന്ന കടമ്പ് മരത്തില്‍ വിശ്രമിക്കാനിടയായെന്നും കുറച്ച് അമൃത് മരത്തില്‍ വീണതുകൊണ്ടാണ് കാളിയന്റെ കൊടുംവിഷം മരത്തില്‍ ഏല്‍ക്കാഞ്ഞതെന്നും കഥകളുണ്ട്.  

കൃഷ്ണ ക്ഷേത്രങ്ങളില്‍ കടമ്പ് വൃക്ഷത്തിന് സവിശേഷ പ്രാധാന്യവുമുണ്ട്. നല്ല സുഗന്ധമാണ് പൂക്കളുടെ പ്രത്യേകത. സുഗന്ധ തൈല നിര്‍മ്മാണത്തിനും മറ്റും ഈ പൂക്കള്‍ ഉപയോഗിക്കാറുണ്ട്. തടി ശില്പ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. ചിറയടി ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷമായി മഹാരുദ്രം നടന്നുവരികയാണ്. ആറാമത്തെ മഹാരുദ്രം നടക്കാനിരിക്കെയാണ് കടമ്പ് പൂവിട്ടത്.  

കൊറോണ വൈറസിനോട് സാമ്യമുള്ള പൂവ് കണ്ട് കുട്ടികള്‍ കൊറോണ പുവെന്ന് വിളിച്ചുതുടങ്ങിയതോടെയാണ് സമീപവാസികളും ശ്രദ്ധിച്ചുതുടങ്ങിയത്. ഏഴ് വര്‍ഷം മുന്‍പാണ് ക്ഷേത്രമുറ്റത്ത് കടമ്പിന്റെ തൈ നട്ടത്. ചിത്രശലഭങ്ങള്‍ക്ക് ഏറെ പ്രിയങ്കരമാണ് കടമ്പിന്‍പൂക്കള്‍.

Tags: Flowertree
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

കോഴിക്കോട് കനത്ത മഴ തുടരുന്നു, 2 മരണം, വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു

Kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3 മരണം, പലയിടത്തും നാശനഷ്ടം

Kerala

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലി,മരങ്ങള്‍ കടപുഴകി, താമരശേരി ചുരത്തില്‍ യാത്രക്ക് നിയന്ത്രണം

Kerala

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies