Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് 82 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം സ്വദേശിക്കും രോഗം

ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള രണ്ടു പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 19, കുവൈറ്റ് 12, സൗദി അറേബ്യ 9, ഖത്തര്‍ 5, ഒമാന്‍ 2, നൈജീരിയ 2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്‌ട്ര 13, തമിഴ്‌നാട് 4, ഡല്‍ഹി 3, രാജസ്ഥാന്‍ 1, പശ്ചിമ ബംഗാള്‍ 1, തെലുങ്കാന 1) വന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 06:14 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള രണ്ടു പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. 19, കുവൈറ്റ് 12, സൗദി അറേബ്യ 9, ഖത്തര്‍ 5, ഒമാന്‍ 2, നൈജീരിയ 2) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്‌ട്ര 13, തമിഴ്‌നാട് 4, ഡല്‍ഹി 3, രാജസ്ഥാന്‍ 1, പശ്ചിമ ബംഗാള്‍ 1, തെലുങ്കാന 1) വന്നതാണ്.

ജില്ല തിരിച്ചുള്ള പട്ടിക:

  • തിരുവനന്തപുരം 1 (ജൂണ്‍ 12 ന് മരണമടഞ്ഞ വ്യക്തിക്ക്)
  • കൊല്ലം 4
  • ആലപ്പുഴ 5
  • പത്തനംതിട്ട  
  • കോട്ടയം 10
  • എറണാകുളം 11
  • പാലക്കാട് 7
  • തൃശൂര്‍ 3
  • ഇടുക്കി 2
  • വയനാട് 1
  • മലപ്പുറം 6
  • കോഴിക്കോട് 6
  • കണ്ണൂര്‍ 10
  • കാസറഗോഡ് 3

ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

ഇന്ന് പുതുതായി അഞ്ചു ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം പ്രദേശങ്ങള്‍ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 125 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

14 ദിവസം കഴിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2023 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്. ഇതില്‍ എയര്‍പോര്‍ട്ട് വഴി 75,656 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയില്‍വേ വഴി 27,976 പേരുമാണ് എത്തിയത്.

എന്നാല്‍, ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 31,424 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 29,991 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്‌ക്കായി അയച്ചത്.

Tags: kerala2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.