Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനത്തിന് വരുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ല, വരുന്നവര്‍ എട്ടാം ദിവസം മടങ്ങണം, പുതിയ മാര്‍ഗനിര്‍ദേശവുമായി സർക്കാർ

കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരെയാകും കേസെടുക്കുക. സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ ഹ്രസ്വ സന്ദർശനത്തിന് അനുവദിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 03:00 pm IST
inKerala

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഹ്രസ്വ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള മാർഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. ഏഴു ദിവസത്തെ സന്ദർശനത്തിന് വരുന്നവർ ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ല. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.  

ഏഴുദിവസത്തില്‍ കവിയാത്ത ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് സംസ്ഥാനത്തെത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുതുക്കി. അടിയന്തരാവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് കൊവിഡ്19 വ്യാപനം തടയാനേര്‍പ്പെടുത്തിയ ക്വാറന്‍റീന്‍ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷ, വ്യാപാരം, ഔദ്യോഗികാവശ്യങ്ങള്‍, രോഗചികിത്സ, കോടതി വ്യവഹാരം, ഭൂമി ഇടപാടുകള്‍ എന്നിവയ്‌ക്ക് കൊവിഡ്19 ജാഗ്രതാ പോര്‍ട്ടല്‍ വഴി പാസ് എടുത്തു വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ ആവശ്യമില്ല. അതേസമയം,  സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള നിര്‍ദ്ദശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഹോം ക്വാറന്‍റീനോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനോ നിര്‍ബന്ധമാക്കുമെന്നും ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷകള്‍ക്കെത്തുന്നവര്‍ക്ക് പരീക്ഷാതിയതിക്കു മൂന്നുദിവസം മുമ്പേ സംസ്ഥാനത്തെത്താനും പരീക്ഷ കഴിഞ്ഞ് മൂന്നു ദിവസം കൂടി തുടരാനും അനുമതിയുണ്ട്. കൊവിഡ്19 ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ യാത്രോദ്ദേശ്യത്തോടൊപ്പം സ്ഥലത്തെത്തിയ ശേഷമുള്ള അവരുടെ യാത്രാപരിപാടിയുടെ വിശദാംശങ്ങളും ലഭ്യമാക്കണം. താമസസ്ഥലം, പ്രാദേശികമായി ബന്ധപ്പെടേണ്ടയാള്‍ എന്നിവ അതിലുള്‍പ്പെടുത്തണം. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ കാരണസഹിതം അധികൃതരെ അറിയിക്കണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെയെത്തുന്ന സന്ദര്‍ശകര്‍ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതും എട്ടാം ദിവസം മടങ്ങുന്നതും ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍മാര്‍ ജില്ലാ പോലീസ് മേധാവികള്‍, വകുപ്പു തലവന്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സന്ദര്‍ശനോദ്ദേശ്യവും വിശദാംശങ്ങളും വിലയിരുത്തി അതതു ജില്ലാകളക്ടര്‍മാരാണ് യാത്രക്ക് അനുമതി നല്‍കേണ്ടത്. സന്ദര്‍ശകനുമായി ബന്ധപ്പെട്ട സ്ഥലത്തെ സ്ഥാപനം, വ്യക്തി, സ്പോണ്‍സര്‍, കമ്പനി എന്നിവര്‍ക്കും സന്ദര്‍ശനത്തിന്റെ ഉത്തരവാദിത്തമുണ്ടായിരിക്കും. സംസ്ഥാനത്തെത്തിയാല്‍ മറ്റെങ്ങും തങ്ങാതെ നേരേ താമസസ്ഥലത്തേക്ക് പോകണം. സന്ദര്‍ശനോദ്ദേശ്യത്തില്‍ ഉള്‍പ്പെടാത്ത വ്യക്തികളെ  കാണുന്നതിനോ ആശുപത്രികളോ പൊതുസ്ഥലങ്ങളോ സന്ദര്‍ശിക്കുന്നതിനോ അനുമതിയില്ല.

60 വയസ്സു കഴിഞ്ഞവരുമായും പത്തു വയസ്സില്‍ താഴെയുള്ളവരുമായും സന്ദര്‍ശകര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. പരീക്ഷയ്‌ക്കോ പഠനാവിശ്യങ്ങള്‍ക്കോ വരുന്ന വിദ്യാര്‍ത്ഥികള്‍ അനുമതി ലഭിച്ച കാര്യത്തിനല്ലാതെ അവരുടെ മുറിവിട്ടു പുറത്തിറങ്ങരുത്. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യാത്രാവേളയില്‍ സന്ദര്‍ശകര്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കുക തുടങ്ങിയ കരുതലുകള്‍ കൃത്യമായി നടപ്പാക്കണം. സാനിറ്റൈസര്‍, അധികം മുഖാവരണങ്ങള്‍ എന്നിവ അവര്‍ കരുതണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. താമസസ്ഥലത്ത് റൂം സര്‍വീസും ഭക്ഷണ വിതരണ സൗകര്യവും ഉപയോഗപ്പെടുത്താം. ബന്ധപ്പെട്ടവരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യാത്രാപരിപാടി നീട്ടാന്‍ കഴിയില്ല.

പനിയോ, ചെറിയ തോതിലായാലും തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോ കണ്ടാല്‍ ദിശാഹെല്‍പ് ലൈന്‍ നമ്പറായ 1056 ല്‍ ബന്ധപ്പെടണം. പ്രാദേശിക ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി കൂടാതെ മുറിക്ക് പുറത്തിറങ്ങരുത്. ശക്തമല്ലാത്ത ലക്ഷണങ്ങളാണെങ്കിലും അവരെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും പരിശോധനകള്‍ക്കു വിധേയമാക്കുകയും വേണം. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ തുടര്‍ചികിത്സകള്‍ ലഭ്യമാക്കാം. സംസ്ഥാനത്തു നിന്നു മടങ്ങി 14 ദിവസത്തിനകം കൊവിഡ് ബാധയുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍റൂമില്‍ അറിയിക്കണമെന്നും പുതുക്കിയ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നു.
 

Tags: keralaക്വാറന്‍റൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.