Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരളത്തില്‍ മികവിന്റെ കേന്ദ്രങ്ങളില്ല; രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയില്‍ കേരളം വട്ടപ്പൂജ്യം

കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠം വിവിധ വിഭാഗങ്ങളില്‍ മുന്‍നിരയിലെത്തി

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jun 13, 2020, 02:28 pm IST
in Education

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയില്‍ കേരളം വട്ടപ്പൂജ്യം. ദന്തല്‍, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ആര്‍കിടക്ചര്‍, ഫാര്‍മസി , നിയമം , മാനേജ്‌മെന്റ്, സര്‍വകലാശാലകള്‍, കോളേജുകള്‍,പൊതു എന്നിങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പത്തായി തിരിച്ച്  മികവിന്റെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കിയപ്പോള്‍ കേരളം പുറത്ത്‌.സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരത്തിന്റെ തകര്‍ച്ച അടിവരയിടുന്നതാണ് റാങ്കിങ് പട്ടിക. 

അധ്യാപനം-പഠനം-വിഭവങ്ങള്‍, ഗവേഷണവും, തൊഴില്‍പരമായ പരിശീലനവും, ഗ്രാജുവേഷന്‍ ഔട്ട്കംസ്, ഔട്ട്‌റീച്ച് & ഇന്‍ക്ലൂസിവിറ്റി, ഗ്രഹണക്ഷമത എന്നീ അഞ്ചു മേഖലകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍  കേന്ദ്ര മാനവവിഭവശേഷി മ ന്ത്രാലയംതയ്യാറാക്കിയ ‘ഇന്ത്യ റാങ്കിങ്‌സ് 2020’ പട്ടികയുടെ ആദ്യസ്ഥാനങ്ങളില്‍ കേരളത്തിലെ സ്ഥാപനങ്ങളൊന്നും ഇല്ല. ഉപരിപഠനത്തിനായി സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കാന്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും, തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സര്‍വ്വകലാശാലകള്‍ക്കും സഹായകരമാകുന്ന റാങ്കിങ് പട്ടികയുടെ തുടര്‍ച്ചയായ അഞ്ചാം പതിപ്പാണ് കേന്ദ്ര മന്ത്രി രമേശ് പൊഖ്റിയാല്‍ നിഷാന്ക് പ്രകാശനം ചെയ്തത്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (90.96) ആണ് രാജ്യത്തെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം.പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ,ചണ്ഡിഗഡ് (80.06) രണ്ടാമതും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (73.56) മൂന്നാമതും ആണ്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിന് (64.34) ഏഴാം സ്ഥാനം ഉണ്ട്. 45 ല്‍ അധികം സ്‌കോര്‍ നേടി പട്ടികയില്‍ ഇടം തേടിയ ഒരു മെഡിക്കല്‍ കോളേജും കേരളത്തിലില്ല.

മികച്ച 75 ഫാര്‍മസി കോളേജുകളുടെ പട്ടികയിലും കേരളത്തിലെ ഒരു സ്ഥാപനവും ഇല്ല. ദല്‍ഹി ജാമിയ ഹമാര്‍ഡ്, പഞ്ചാബ് സര്‍വകലാശാല, മൊഹാലി നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനത്ത്. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിന് 15-ാം സ്ഥാനം ഉണ്ട്.

മികച്ച 30 ദന്തല്‍ കോളേജുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒറ്റ സ്ഥാപനവും ഇല്ല. പരിഗണിക്കപ്പെട്ട 113 കോളേജുകളില്‍ 6 എണ്ണ കേരളത്തില്‍ നിന്നുള്ളവയായിരുന്നു. 50 ശതതമാനത്തിലധികം സ്‌കോര്‍ ലഭിച്ച കോളേജുകളെയാണ് പട്ടികയില്‍ പെടുത്തിയത്. 82.51 സ്‌കോര്‍ ലഭിച്ച ദല്‍ഹി മൗലാന ദന്തല്‍ കോളേജാണ് റാങ്കിങ് പട്ടികയില്‍ ഒന്നാമത്. 61.46 സ്‌കോര്‍ ലഭിച്ച കോയമ്പത്തൂര്‍ അമൃത ദന്തല്‍ കോളേജ് 13-ാം സ്ഥാനത്താണ്.

രാജ്യത്തെ മികച്ച 20 ലോ കോളേജുകളുടെ പട്ടികയിലും കേരളം ഇല്ല. ബാംഗ്‌ളൂര്‍, ദല്‍ഹി, ഹൈദ്രബാദ് എന്നിവിടങ്ങളിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റികളാണ് ആദ്യ മൂന്നു സ്ഥാനത്ത്.

മികച്ച മാനേജ്‌മെന്റ് പഠനസ്ഥാപനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനം എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകള്‍ക്കാണ്. യഥാക്രം അഹമ്മദബാദ്, ബാംഗ്‌ളൂര്‍,കല്‍ക്കട്ട  ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ആദ്യമൂന്ന് സ്ഥാനത്ത്. 75 സ്ഥാപനങ്ങളുടെ പട്ടിക ഇട്ടപ്പോള്‍ 6 -ാം സ്ഥാനത്തുള്ള കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റാണ് കേരളത്തില്‍ നിന്നുള്ള ഏക സ്ഥാപനം.

ആര്‍കിടെക്ചര്‍ വിഭാഗത്തിന് കേരളത്തിന് പ്രാതിനിധ്യം കിട്ടി. മൂന്നാം സ്ഥാനത്ത് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും 11 -ാം സ്ഥാനത്ത് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജും വന്നു. രാജ്യത്താകെ 71 സ്ഥാപനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പരിഗണനയ്‌ക്ക് വന്നത്.

1071 എഞ്ചീനീയറിംഗ് കോളജുകള്‍ പരിശോധിച്ച് മികച്ച 200 എണ്ണത്തിന്റെ പട്ടികയില്‍ ആദ്യ 10 സ്ഥാനത്തും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളാണ്. ചെന്നൈ, ദല്‍ഹി, മുബൈ എന്നിവിടങ്ങളിലെ ഐഐടി കളാണ് ആദ്യ മൂന്നു സ്ഥാനത്ത്. 23-ാം സ്ഥാനത്തുള്ള കോഴിക്കോട് എന്‍ഐടിയും 33-ാം സ്ഥാനത്തുള്ള തിരുവനന്തപുരം സ്‌പേസ് സയിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ആദ്യ 50ല്‍ പെടും. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സ്ഥാനം 85 ആണ്.

1659 കോളേജുകളെ വിലയിരുന്നത്തി മികച്ച 100 എണ്ണത്തിന്റെ പട്ടിക തയ്യാറാക്കിയപ്പോള്‍ ആദ്യ നാലു സ്ഥാനത്തും ദല്‍ഹിയിലെ കോളേജുകള്‍ എത്തി. മിറാന്‍ഡ ഹൗസ്, ലേഡി ശ്രീരാം, ഹിന്ദു, സെന്റ് സ്റ്റീഫന്‍ എന്നീ കോളേജുകളാണവ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (23), എറണാകുളം രാജഗിരി (28), തിരുവനന്തപുരം വിമന്‍സ് (40), കൊച്ചി സെന്റ് തെരാസസ് (47), തിരുവനന്തപുരം മാര്‍ ഇവാനിയോസ് (48) എന്നിവ ആദ്യ 50 സ്ഥാനങ്ങളില്‍ പെട്ടിട്ടുണ്ട്.

ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സ് ആണ് മികച്ച സര്‍വകലാശാല. ദല്‍ഹി ജെഎന്‍യു രണ്ടാമതും ബനാറസ് ഹിന്ദു സര്‍വകലാശാല മൂന്നാമതും എത്തി. കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠമാണ് നാലാം സ്ഥാനത്ത്. കേരള സര്‍വകലാശാല 23-ാംമതും മഹാത്മാ ഗാന്ധി സര്‍വകലാശാല 30-ാമതുമാണ്.

ആകെ വിലയിരുത്തി റാങ്കിങ് നടത്തുമ്പോള്‍ രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആണ്. ബാംഗ്‌ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് രണ്ടാമതും ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മൂന്നാമതുമാണ്. അമൃത വിശ്വവിദ്യാപീഠം 13-ാംമതാണ്. 43-ാം സ്ഥാനത്തുള്ള കേരള സര്‍വകലാശാലയാണ് കേരളത്തില്‍ നിന്നു പട്ടികയില്‍ മുന്നിലുള്ള വിദ്യാഭ്യാസ സ്ഥാപനം

https://www.nirfindia.org/2020/Ranking2020.html

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.