കൊല്ലം: കൊല്ലം ചിന്നക്കട ജില്ലാ സഹകരണ ബാങ്കിന് സമീപം ഇന്നലെ പുലര്‍ച്ചെ 4ന് നഗരത്തില്‍ പാലും പത്രവും വില്പന നടത്തുന്ന ആശ്രാമം വൈദ്യശാല നഗറില്‍ കന്നിമേല്‍ വീട്ടില്‍ കെ. ശിവപ്രസാദിനെ വെട്ടി പരിക്കേല്‍പ്പിച്ച് പണം അപഹരിക്കാന്‍ ശ്രമം നടന്നു. കൈയില്‍ വെട്ടേറ്റ ശിവപ്രസാദ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി വിവിധ കടകളില്‍ മില്‍മ പാല്‍വിതരണ ചെയ്തു വരികയായിരുന്നു ശിവപ്രസാദ്.
















