കൊല്ലം:ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചവറയ്‌ക്ക് സമീപം തുണിക്കടയുടെ ചില്ല് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.
ബൈക്കിലെത്തിയ രണ്ട് പേര്‍ കടയില്‍ നിന്ന് തുണി ഉള്‍പ്പെടെ സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു.ഓണം വില്‍പനയ്‌ക്കായി കടയില്‍ സ്റ്റോക്ക് ചെയ്തിരുന്ന പുതിയ തുണിത്തരങ്ങളാണ് മോഷണം പോയതെന്ന് കടയുടമ പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലിസ് പറഞ്ഞു.
















